Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
ഭാര്യയറിയാന്, വീട്ടില് അടിയുണ്ടാക്കാതിരിക്കാന് 5 കാര്യങ്ങളെക്കുറിച്ച് ഭര്ത്താവിനോട് മിണ്ടല്ലേ....
ദാമ്പത്യ ജീവിതത്തില് പല വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവും. എന്നാല് അത് കുടുംബത്തെ ഒന്നാകെ ബാധിക്കുമ്പോള് അത് ആ കുടുംബം ശിഥിലമാക്കും എന്നതില് സംശയം വേണ്ട. പലപ്പോഴും ഇത്തരം കാര്യങ്ങള് നിങ്ങള് ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില് അത് കുടുംബത്തിന്റെ സമാധാനവും സന്തോഷവും നശിപ്പിക്കും. ഭര്ത്താവിന്റെ വീട്ടിലാണ് നിങ്ങള് നില്ക്കുന്നതെങ്കില് അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഒരു കാരണവശാലും ഈ ലേഖനത്തില് പറയുന്ന ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനേ പാടില്ല.
സംസാരിക്കേണ്ട കാര്യങ്ങള് എന്താണെന്നും സംസാരിക്കാതിരിക്കേണ്ടത് എന്താണെന്നും കൃത്യമായി മനസ്സിലാക്കേണ്ടതാണ്. കുടുംബത്തിന്റെ സമാധാനം നിലനിര്ത്തുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. കുടുംബത്തില് എന്തെങ്കിലും പ്രശ്നങ്ങള് ഉണ്ടെങ്കില് നിങ്ങള് ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. പങ്കാളികള് പരസ്പരം സംസാരിച്ച് ഇത്തരം കാര്യങ്ങള് ലഘൂകരിക്കുന്നതിന് ശ്രദ്ധിക്കണം. കൂടുതല് അറിയുന്നതിന് വേണ്ടി വായിക്കൂ.

അമ്മായി അമ്മയെക്കുറിച്ചുള്ള അഭിപ്രായം
അമ്മായി അമ്മയെക്കുറിച്ചുള്ള അഭിപ്രായം അത് മോശമാണെങ്കില് ഒരു കാരണവശാലും ഭര്ത്താവിനോട് ഇത്തരം കാര്യങ്ങള് സംസാരിക്കരുത്. ഇത് കുടുംബത്തില് അനാവശ്യമായ പ്രശ്നങ്ങള് ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഭാര്യമാര് ഭര്ത്താവിന്റെ അമ്മയെക്കുറിച്ചുള്ള അഭിപ്രായം പറയുമ്പോള് അല്പം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള് കുടുംബത്തില് പ്രശ്നങ്ങളില്ലാതിരിക്കുന്ന തരത്തില് വേണം അവതരിപ്പിക്കുന്നതിന്.
സുഹൃത്തുക്കളോടുള്ള അഭിപ്രായം
പലപ്പോഴും ഭര്ത്താവിനെക്കുറിച്ചോ അല്ലെങ്കില് ഭര്ത്താവിന്റെ സുഹൃത്തുക്കളെക്കുറിച്ചോ ഉള്ള മോശം അഭിപ്രായം പറയുന്നത് ശ്രദ്ധിച്ച് വേണം. ഇത് കുടുംബത്തില് മാത്രമല്ല ആ സൗഹൃദത്തിലും വിള്ളല് വീഴ്ത്തുന്നതിന് കാരണമാകുന്നു. ഇത്തരം കാര്യങ്ങള് ഒരിക്കലും നിസ്സാരമാക്കരുത്. ഭാര്യ ഇത്തരം കാര്യങ്ങള് ഭര്ത്താവിനോട് പറയുന്നത് ഇവരെ കുഴപ്പത്തില് കൊണ്ട് ചെന്ന് ചാടിച്ചേക്കാം.
സ്വപ്നങ്ങളെ നിസ്സാരവത്കരിക്കുക
ഭര്ത്താവിനും ഭാര്യക്കും ഭാവിയെപ്പറ്റി നിരവധി സ്വപ്നങ്ങള് ഉണ്ടായിരിക്കും. ഭര്ത്താവിന്റെ സ്വപ്നങ്ങള്ക് പിന്തുണയും കരുത്തും നല്കുക എന്നതാണ് ഭാര്യ ചെയ്യേണ്ടത്. പകരം നിങ്ങള് അതിനെ നിസ്സാരവത്കരിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോള് അത് കൂടുതല് പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് കുടുംബത്തില് സമാധാനക്കേടും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഇത്തരം കാര്യങ്ങള് ഒരു കാരണവശാലും നിസ്സാരവത്കരിക്കരുത്. അത് കൂടുതല് പ്രതിസന്ധികള് കുടുംബത്തില് ഉണ്ടാക്കുന്നു.
ഇറങ്ങിപ്പോവും എന്ന ഭീഷണി
പല ഭാര്യമാരുടേയും അവസാനത്തെ അടവാണ് ഇറങ്ങിപ്പോവും എന്ന ഭീഷണി. എന്തെങ്കിലും തരത്തിലുള്ള തര്ക്കങ്ങള് ഉണ്ടാവുമ്പോള് ഇറങ്ങിപ്പോവും എന്ന ഭീഷണിയുമായി പല ഭാര്യമാരും രംഗത്ത് വരാറുണ്ട്. എന്നാല് ഇത് അത്ര നല്ല ഒരു സ്വഭാവമല്ലെന്ന് അവര്ക്ക് തന്നെ അറിയാം. അതുകൊണ്ട് തന്നെ നിങ്ങള് ഇത്തരം കാര്യങ്ങളില് ഭീഷണി മുഴക്കുന്നത് പ്രശ്നങ്ങള് വര്ദ്ധിപ്പിക്കുകയും അത് വാശിയിലേക്ക് എത്തിക്കുകയും ദാമ്പത്യം തകരുകയും ചെയ്യുന്നു.
ശമ്പളം ചിലവാക്കുന്നത്
ഭാര്യക്കും ഭര്ത്താവിനും ജോലിയുണ്ടെങ്കില് ഭാര്യ ശമ്പളം ചിലവാക്കാതെ ഭര്ത്താവിന്റെ ശമ്പളത്തില് ജീവിക്കുന്നത് അത്ര നല്ല സ്വഭാവമല്ല. അത് നിങ്ങളില് കൂടുതല് വെല്ലുവിളികള് ഉയര്ത്തുകയും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള വഴക്കുകള് അല്പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളില് കൂടുതല് പ്രതിസന്ധികളും ദാമ്പത്യത്തില് തകര്ച്ചയും ഉണ്ടാക്കുന്നു. ഇതെല്ലാം പ്രധാനപ്പെട്ട കാര്യങ്ങള് തന്നെയാണ്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
