Latest Updates
-
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ!
പങ്കാളിയോട് ഈ അഞ്ച് കാര്യങ്ങള്‍ ചെയ്യാറുണ്ടോ, ദാമ്പത്യത്തില്‍ നിങ്ങള്‍ ഏറെ പിന്നില്‍
പല മൂല്യങ്ങളിലും ഗുണങ്ങളിലും അധിഷ്ഠിതമാണ് ദാമ്പത്യം. അതില്‍ ഏറ്റവും പ്രധാനമാണ് പങ്കാളിയോടുള്ള കരുണയും ദയയും. പലരും അക്കാര്യം തിരിച്ചറിയാറില്ല. വാക്കിലും പ്രവര്‍ത്തിയിലും പങ്കാളിയോട് കരുണ കാണിക്കുന്നവരാണ് ഉത്തമപങ്കാളി. സ്നേഹവും കരുണയും ഇല്ലാതായാല്‍ അവിടെ വഴക്ക് പറയും തര്‍ക്കിക്കലും ആണ് നടക്കുക. ചെറിയ ചെറിയ വഴക്കുകള്‍ ആണങ്കില്‍ പോലും പിന്നീടത് പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കും.

പങ്കാളിയോട് താന്‍ കരുണയോടെ പെരുമാറുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലാത്തവര്‍ ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ നോക്കുക. ഇവ നിങ്ങളുടെ ജീവിതത്തിലും ഉണ്ടെങ്കില്‍ നിങ്ങള്‍ മാറേണ്ടിയിരിക്കുന്നു. പങ്കാളിയോട് കൂടുതല്‍ കരുണയോടെ പെരുമാറാന്‍ പഠിക്കേണ്ടിയിരിക്കുന്നു.
പങ്കാളിക്ക് പറയാനുള്ളത് കേള്‍ക്കാതിരിക്കുക
ഒരാള്‍ പറയുന്നത് കേള്‍ക്കുക എന്നാല്‍ അവരുടെ വാക്കുകള്‍ ശ്രവിക്കുക എന്ന് മാത്രമല്ല. ആ വാക്കുകളിലെ വികാരങ്ങളും ചിന്തകളും കൂടി ഉള്‍ക്കൊള്ളുകയാണ്. പങ്കാളി എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോള്‍ അതിന് മതിയായ പരിഗണന നല്‍കാതിരിക്കുകയും അല്ലെങ്കില്‍ അത് വലിയ കാര്യമല്ലെന്ന് പറയുകയോ തിരക്ക് ഭാവിച്ച് സംസാരത്തില്‍ താല്‍പ്പര്യം കാണിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ അവരുടെ വികാരങ്ങള്‍ക്കും ചിന്തകള്‍ക്കും നിങ്ങള്‍ വില നല്‍കുന്നില്ലെന്നാണ് അവര്‍ മനസ്സിലാക്കുക. നിങ്ങള്‍ കൂടുതല്‍ കരുണ കാണിക്കേണ്ടതിന്റെ ആവശ്യകതയാണ് അത് സൂചിപ്പിക്കുന്നത്.
എല്ലാം അറിയാമെന്ന ചിന്ത
പങ്കാളിയുടെ ആവശ്യങ്ങളെ കുറിച്ച് അവരോട് ചോദിക്കാതെ തന്നെ എല്ലാം അറിയാമെന്ന ചിന്ത ശരിയല്ല. ഈ ചിന്ത കാരണം പങ്കാളിയുടെ പല ആഗ്രഹങ്ങളും താല്‍പ്പര്യങ്ങളും നിങ്ങള്‍ അറിയാതെ പോകാം. ഭക്ഷണത്തിലെ താല്‍പ്പര്യം മുതല്‍ സാമ്പത്തിക ആവശ്യങ്ങളില്‍ വരെ അവരോട് ചോദിക്കാതെ, അവരോട് ആലോചിക്കാതെ തീരുമാനമെടുക്കുന്നത് തെറ്റാണ്. എപ്പോഴും പങ്കാളിയുടെ അഭിപ്രായങ്ങള്‍ കൂടി മുഖവിലയ്ക്കെടുക്കുക. പറയാന്‍ അവര്‍ക്ക് അവസരങ്ങള്‍ നല്‍കുക.
തള്ളിക്കളയുക
പങ്കാളി ഒരു കാര്യം പറയുമ്പോള്‍ അത് തള്ളിക്കളയുന്നത് ആദ്യം വലിയ കാര്യമായി തോന്നില്ല. എന്നാല്‍ പതുക്കെപ്പതുക്കെ ഇത് പങ്കാളിയെ അകറ്റും. പങ്കാളിയുടെ ചിന്തകളെയും വികാരങ്ങളെയും ആശങ്കകളെയും അപ്രധാനമായി കരുതുകയാണിത്. അവര്‍ സംസാരിക്കുമ്പോള്‍ മറ്റെന്തെങ്കിലും കാര്യങ്ങള്‍ പറയുക, ഭാവപ്രകടനങ്ങളിലൂടെ അവരുടെ സംസാരത്തെ അധിക്ഷേപിക്കുക എന്നിവയെല്ലാം നിങ്ങള്‍ പങ്കാളിയോട് കുറച്ചുകൂടി കരുണ കാണിക്കണം എന്നതിന്റെ സൂചനയാണ്.
സ്നേഹപ്രകടനം അവഗണിക്കുക
ദാമ്പത്യത്തില്‍ മറ്റ് ജീവിതത്തിരക്കുകള്‍ കൂടി കടന്നുവുരുമ്പോള് ആളുകള്‍ സ്നേഹപ്രകടനങ്ങള്‍ മറന്നുപോയേക്കും. തലോടലുകളും കുശലാന്വേഷണവും ബന്ധങ്ങളെ ജീവസ്സോടെ നിലനിര്‍ത്തുന്നതിന് ആവശ്യമാണ്. ഇവ അവഗണിക്കുന്നത് പങ്കാളിയുടെ സ്നേഹാവശ്യങ്ങളെ നിരാകരിക്കലാണ്. അവരോട് നിങ്ങള്‍ അല്‍പ്പം കൂടി കരുണയോടെ പെരുമാറേണ്ടിയിരിക്കുന്നു.
മുതലെടുക്കല്‍
കാലങ്ങളായി ഒരാളോടൊപ്പം കഴിയുമ്പോള്‍ അവര്‍ തന്നെ വിട്ട് പോകില്ലെന്നും എന്തുചെയ്താലും ചെയ്തില്ലെങ്കിലും അവര്‍ക്ക് പ്രശ്നമുണ്ടാകില്ലെന്നും ധരിക്കുന്നത് തെറ്റാണ്. അവരുടെ സ്നേഹത്തെയും കരുതലിനെയും ക്ഷമയെയും മുതലെടുക്കലാണിത്. എല്ലാ ഉത്തരവാദിത്തങ്ങളും അവര്‍ ഏറ്റെടുക്കുമെന്നും അവര്‍ ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിക്കേണ്ടതില്ലെന്നും കരുതുന്നത് നിങ്ങള്‍ അവരെ വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ല എന്നതിന്റെ സൂചനയാണ്.
കരുണ, ദയ എന്നിവ കേവലം ഒരു വികാരത്തിനപ്പുറം ഒരു വലിയ ഗുണമാണ്. മേല്‍പ്പറഞ്ഞ സ്വഭാവങ്ങളോ ശീലങ്ങളോ നിങ്ങള്‍ക്കോ നിങ്ങളുടെ പങ്കാളിക്കോ ഉണ്ടെങ്കില്‍ തിരിച്ചറിയുക. പങ്കാളിയോട് തുറന്ന് സംസാരിക്കുക.
ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications