Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
ദാമ്പത്യത്തില്‍ പങ്കാളിയോടുള്ള വിശ്വാസം തകര്‍ക്കുന്ന ഏഴ് പ്രധാന കാരണങ്ങള്‍
സുദൃഢമായ ദാമ്പത്യത്തിന്റെ ആധാരം പരസ്പര വിശ്വാസമാണ്. പങ്കാളികളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്ന ഒരു മാജിക്കല്‍ പശയാണ് പരസ്പര വിശ്വാസമെന്ന് പറയാം. ബന്ധത്തില്‍ സുരക്ഷിതത്വവും പരസ്പര ബഹുമാനവും അടുപ്പവും തോന്നാനുള്ള പ്രധാന കാരണം അന്യോന്യമുള്ള വിശ്വാസം. വിശ്വാസം നഷ്ടപ്പെട്ടാല്‍ ഇതെല്ലാം ഇല്ലാതാകും. അതുകൊണ്ടുതന്നെ ജീവിതകാലം മുഴുവന്‍ ഒരു ബന്ധത്തില്‍ ഉണ്ടായിരിക്കേണ്ട ഒന്നാണ് പരസ്പര വിശ്വാസം.

പക്ഷേ ദാമ്പത്യത്തില്‍ പരസ്പര വിശ്വാസം തകരുന്നത് ഇന്ന് നിത്യസംഭവമാണ്. പല കാരണങ്ങള്‍ കൊണ്ടും അങ്ങനെ സംഭവിക്കാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങള്‍ അല്ലെങ്കില്‍ വിശ്വാസ്യതയെ തകര്‍ക്കുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ആശയവിനിമയക്കുറവ്
തുറന്ന ആശയവിനിമയവും ആഴത്തിലുള്ള സംസാരവുമാണ് പങ്കാളികള്‍ക്കിടയില്‍ പരസ്പര വിശ്വാസം ഉണ്ട് എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ്. എന്നാല്‍ ആശയവിനിമയം ഇല്ലാതാകുമ്പോള്‍, അല്ലെങ്കില്‍ കുറയുമ്പോള്‍ അവിടെ തെറ്റിദ്ധാരണകളും സംശയങ്ങളും ഉടലെടുക്കും. രഹസ്യാത്മകത, ഒളിച്ചുപിടിച്ച വികാരങ്ങള്‍, പ്രകടിപ്പിക്കാത്ത ഖേദങ്ങള്‍, ശരിയായി മനസ്സിലാക്കാത്തത്, സംശയം എന്നിവ പങ്കാളികള്‍ക്കിടയിലെ വിശ്വാസ്യത തകര്‍ക്കും.
ഉറപ്പുകള്‍ പാലിക്കാത്തത്
ഉറപ്പുകള്‍ പാലിക്കുക എന്നത് ഒരു ബന്ധത്തില്‍ ഉത്തരവാദിത്തത്തിന്റെ ലക്ഷണമാണ്. ഈ ഉറപ്പുകള്‍ നിരന്തരമായി ലംഘിക്കപ്പെടുന്നത് പങ്കാളിക്കുണ്ടാകുന്ന ആദ്യ നിരാശയേക്കാള്‍ വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കും. ഉറപ്പുകള്‍ ലംഘിക്കുന്നത് വിശ്വാസ്യതയുടെയും ദൃഢതയുടെയും ലംഘനമാണ്. ഇതിന് ഇരകളാകുന്ന പങ്കാളികള്‍ക്ക് വഞ്ചിക്കപ്പെട്ടതായും ബന്ധത്തില്‍ വില നഷ്ടപ്പെടുന്നതായും തോന്നും.
ചതി
ചതിയാണ് പരസ്പര വിശ്വാസത്തിന്റെ ആണിക്കല്ല് ഇളക്കുന്നത്. ഹൃദയത്തില്‍ ഉണങ്ങാത്ത, ആഴത്തിലുള്ള മുറിവാണ് ചതി മൂലം ഉണ്ടാകുന്നത്. കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കല്‍, നിയന്ത്രിക്കാന്‍ ശ്രമിക്കല്‍, വസ്തുത വളച്ചൊടിക്കല്‍ എന്നിവ ബന്ധത്തിന്റെ ആധികാരികത ഇല്ലാതാക്കും. വിവാഹേതര ബന്ധം അത് വൈകാരികമായുള്ളതോ ശാരീരികമായുള്ളതോ അത് ദാമ്പത്യത്തിലെ വിശ്വാസത്തിന്റെ അടിത്തറ ഇളക്കുമെന്നതില് സംശയമില്ല.
ഭൂതകാലത്തെ ദുരനുഭവങ്ങള്‍
പഴയ ബന്ധങ്ങള്‍, പ്രത്യേകിച്ച് ആഴത്തിലുള്ള മുറിവ് സൃഷ്ടിച്ച് കടന്നവരുമായുള്ളവ ചിലയാളുകളുടെ ഉള്ളില്‍ മായാതെ കിടക്കും. ഇത് പിന്നീടുള്ള ബന്ധങ്ങളെയും ബാധിക്കും. ഭൂതകാലത്തില്‍ നേരിടേണ്ടി വന്ന പീഡനമോ ഉപേക്ഷിക്കലോ ഉണ്ടാക്കിയ വൈകാരിക ആഘാതം മനസ്സില്‍ മായാതെ കിടക്കും. ഇത് നമ്മുടെ കാഴ്ചപ്പാടുകളെയും മറ്റുള്ളവരെ വിശ്വസിക്കാനുള്ള കഴിവിനെയും സ്വാധീനിക്കും.
സഹാനുഭൂതി ഇല്ലായ്മ
സഹാനുഭൂതി, പരസ്പരം അവസ്ഥകളെ മനസ്സിലാക്കല്‍ എന്നിവയെല്ലാം ഒരു ഉത്തമ ദാമ്പത്യത്തിന്റെ പ്രധാന ചേരുവകളാണ്. ഇവയിലൂടെയാണ് രണ്ടുപേര്‍ക്കിടയില്‍ പരസ്പര വിശ്വാസം രൂപപ്പെടുന്നത്. പക്ഷേ ഇവ ഇല്ലാതായാല്‍ അത് ഒറ്റപ്പെടലിലേക്കും ഒന്നിച്ച് കഴിയാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം ഇല്ലാതിരിക്കുന്നതിലേക്കും കാര്യങ്ങളെ എത്തിക്കും.
ഉത്തരവാദിത്തമില്ലായ്മ
ഉത്തരവാദിത്തവും വിശ്വാസ്യതയുമായി ബന്ധപ്പെട്ട ഒരു പ്രധാന ഘടകമാണ്. പലവിധ ഒഴിവുകഴിവുകളും മറ്റുള്ളവരുടെ മേല്‍ പഴിചാരലും സ്വന്തം പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കലും പങ്കാളിയുടെ ആവശ്യങ്ങളോട് മുഖം തിരിച്ച് കാണിക്കലും പരസ്പര വിശ്വാസത്തെ തകര്‍ക്കുന്ന പ്രധാന കാരണങ്ങളാണ്. ഇത് പങ്കാളിയെ നിരാശയിലേക്ക് എത്തിക്കും.
അതിര് കടക്കല്‍
അതിരുകള്‍ ഇല്ലാതിരിക്കുക, അല്ലെങ്കില്‍ പരിധികള്‍ പതിവായി ലംഘിക്കുക എന്നിവ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. സ്വന്തം കാര്യങ്ങള്‍ക്ക് മുന്‍ഗണന അല്ലെങ്കില്‍ ഏകാധിപത്യ സ്വഭാവം ഒരു വ്യക്തിയെന്ന നിലയിലുള്ള പങ്കാളിയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ ഒരാളെ പ്രേരിപ്പിക്കും. പലതവണ ഇത്തരത്തില്‍ അതിര്‍വരമ്പുകള്‍ ഭേദിക്കപ്പെടുമ്പോള്‍ അവിടെ പരസ്പര വിശ്വാസത്തിന് കോട്ടം തട്ടുകയും വൈകാരിക സുരക്ഷിതത്വം ഇല്ലാതാകുകയും ചെയ്യും. ഇത് ഒരാളെ നൈരാശ്യത്തിലേക്ക് എത്തിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
