Latest Updates
-
ഇന്ന് രവി യോഗം: പ്രധാന നഗരങ്ങളിലെ ശുഭമുഹൂർത്തവും രാഹുകാലവും, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ നേട്ടം! -
സെപ്റ്റംബർ 26, 27: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 25 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 24 രാശിഫലം: കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ, നിങ്ങളുടെ രാശിക്ക് ഇന്ന് എന്ത് സംഭവിക്കും? -
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം!
മധ്യവയസ്സിലെ പ്രണയം: ദാമ്പത്യവും മുതിര്‍ന്നവരുടെ പരിചരണവും ബാലന്‍സ് ചെയ്യുന്നതിനുള്ള വഴികള്‍
ദാമ്പത്യത്തെ സംബന്ധിച്ച് മധ്യവയസ്സ് ചില വെല്ലുവിളികളുടെയും അതേസമയം മാധുര്യം വീണ്ടെടുക്കലിന്റെയും കാലമാണ്. കുട്ടികളെല്ലാം അല്‍പ്പം മുതിര്‍ന്നിട്ടുള്ള ഈ അവസ്ഥയില്‍ പങ്കാളിയുമായി കൂടുതല്‍ സമയം ചിലവിടാനുള്ള അവസരം ലഭിക്കുന്നു. അതേസമയം പ്രായമായ മാതാപിതാക്കള്‍ ഉള്ള വീടുകളില്‍ ഇവരെ ശുശ്രൂഷിക്കുക, അവരുടെ കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയെന്ന അധിക ഉത്തരവാദിത്തം കൈവരുകയും ചെയ്യുന്നു. അതുകൊണ്ട് ചിലയാളുകളെ സംബന്ധിച്ച് മധ്യവയസ്സ് വെല്ലുവിളികളുടെ കാലം തന്നെയാണ്. വിദഗ്ധമായ ബാലന്സിംഗിലൂടെ മാത്രമേ ഇവിടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. അതിനുള്ള ചില വഴികളിതാ.

വെല്ലുവിളികള്‍ മനസ്സിലാക്കുക
മധ്യവയസ്കരായ പല വ്യക്തികള്‍ക്കും കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും പരിപാലിക്കേണ്ട അവസ്ഥയെത്തുന്നു. ഇത് സമ്മര്‍ദ്ദം, സമയ പരിമിതി, വൈകാരിക സമ്മര്‍ദ്ദം എന്നിവയിലേക്ക് നയിച്ചേക്കാം. ഈ സ്ഥിതി ദാമ്പത്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ട് എല്ലാ തിരക്കുകള്‍ക്കിടയിലും ദാമ്പത്യത്തിനായി സമയം നീക്കിവെക്കുക.
ഫലപ്രദമായ ആശയവിനിമയം
മധ്യവയസ്സില്‍ ദാമ്പത്യത്തില്‍ ഏറ്റവും ആവശ്യം തുറന്ന ആശയവിനിമയമാണ്. പങ്കാളിയുമായി ഉത്തരവാദിത്തങ്ങളും പ്രതീക്ഷകളും ചര്‍ച്ച ചെയ്യുക. ദാമ്പത്യത്തിലെ മുന്‍ഗണനകളെ അവഗണിക്കാതെ മുതിര്‍ന്നവരുടെ പരിചരണ ചുമതലകള്‍ നിര്‍വ്വഹിക്കുക. അത്തരം ഉത്തരവാദിത്തങ്ങള്‍ പങ്കിട്ടെടുക്കുക.
സമയ മാനേജ്മെന്റ്
ജോലികള്‍ക്ക് മുന്‍ഗണന നല്കുമ്പോഴും ക്വാലിറ്റി ടൈം കുടുംബത്തിനും പങ്കാളിക്കുമായി നീക്കിവെക്കുന്നത് നിര്‍ണായകമാണ്. ഒന്നിച്ച് പുറത്ത് പോകുക അല്ലെങ്കില്‍ ചെറിയ യാത്രകള്‍ പോകുക എന്നിവയെല്ലാം അടുപ്പം നിലനിര്‍ത്താന്‍ സഹായിക്കും.
പിന്തുണ
മധ്യവയസ്സിലെ മറ്റ് വെല്ലുവിളികളും ദാമ്പത്യവും ഒന്നിച്ച് മുന്നോട്ടുപോകുന്നില്ലെന്ന് തോന്നിയാല്‍ ബാഹ്യ പിന്തുണ തേടാന്‍ മടിക്കരുത്. മാതാപിതാക്കളെ നോക്കാന്‍ പ്രൊഫഷണല്‍ പരിചരണക്കാരെ നിയമിക്കുകയോ മറ്റ് കുടുംബാംഗങ്ങളുടെ സഹായം തേടുകയോ ചെയ്യുന്നതിലൂടെ ഭാരങ്ങള്‍ ലഘൂകരിക്കാനാകും.
സ്വയം പരിചരണം
മറ്റുള്ളവരെ പരിപാലിക്കുന്നത് പോലെ തന്നെ പ്രധാനമാണ് സ്വയം കരുതലും. ചിട്ടയായ വ്യായാമം, ഹോബികള്‍, റിലാക്സേഷന് ടെക്നിക്കുകള്‍ എന്നിവ സമ്മര്‍ദ്ദം കുറയ്ക്കുകയും മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുകയും ചെയ്യും.
സാമ്പത്തിക ആസൂത്രണം
മുതിര്‍ന്ന പരിചരണം ചെലവേറിയതായിരിക്കും. ശരിയായ സാമ്പത്തിക ആസൂത്രണം നിങ്ങളുടെ സാമ്പത്തിക സ്ഥിരതയില്‍ വിട്ടുവീഴ്ച ചെയ്യാതെ ആവശ്യമായ പരിചരണം നല്‍കുമെന്ന് ഉറപ്പാക്കുന്നു.
ക്ഷമയുടെ പ്രാധാന്യം
മുതിര്‍ന്നവരുടെ പരിചരണവും പ്രണയ ജീവിതവും സന്തുലിതമാക്കുമ്പോള്‍ ക്ഷമ പ്രധാനമാണ്. രണ്ട് വേഷങ്ങളും നമ്മള് തന്നെ ഏറ്റെടുക്കണമെന്നത് മനസ്സിലാക്കുന്നത് പ്രതീക്ഷകള്‍ നിയന്ത്രിക്കുന്നതിനും നിരാശ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
സ്നേഹബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ മുതിര്‍ന്നവരുടെ പരിചരണം നിറവേറ്റുന്നതിന് രണ്ട് പങ്കാളികളില്‍ നിന്നും പരിശ്രമവും ധാരണയും പിന്തുണയും ആവശ്യമാണ്. ഈ വെല്ലുവിളികളെ നേരിട്ട് അഭിമുഖീകരിക്കുന്നതിലൂടെ, മധ്യവയസ്കരായ ദമ്പതികള്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ ബാലന്‍സ് കണ്ടെത്താന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
