Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ദാമ്പത്യത്തെ തകര്‍ക്കുന്ന വിഷം; പങ്കാളിയുടെ സംശയരോഗത്തെ എങ്ങനെ നേരിടാം
വിശ്വാസ പ്രശ്നങ്ങളുള്ള, സംശയ രോഗമുള്ള ഒരു പങ്കാളിയോടൊപ്പം ജീവിക്കുക എന്നത് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. പക്ഷേ ആ കാരണം കൊണ്ട് മാത്രം പങ്കാളിയെ വേണ്ടെന്ന് വെക്കാന്‍ കഴിയാതെ ബന്ധങ്ങളില്‍ തുടരുന്ന നിരവധിപേരുണ്ട്. പങ്കാളി എന്നെങ്കിലും തങ്ങളെ മനസ്സിലാക്കുമെന്നും പ്രശ്നങ്ങളെല്ലാം അവസാനിച്ച് ദാമ്പത്യം സമാധാനപൂര്ണ്ണമാകുമെന്നും പ്രതീക്ഷിച്ച് ബന്ധത്തില്‍ തുടരുകയും അതിനായി പല കാര്യങ്ങളും പരീക്ഷിക്കുകയും ചെയ്യുന്നവരാണിവര്‍.

പങ്കാളി സംശയരോഗം ഉള്ള ആളാണെങ്കില്‍ അവരുമായി യോജിച്ച് പോകാനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി എല്ലാവിധത്തിലുള്ള പിന്തുണ അവര്‍ക്ക് നല്‍കാനും ചില മാര്‍ഗ്ഗങ്ങളിതാ.
തുറന്ന് സംസാരിക്കുക
തുറന്ന സംസാരത്തിന് ദാമ്പത്യത്തില്‍ വലിയ പങ്കുണ്ട്. പ്രത്യേകിച്ച് സംശയരോഗമുള്ള പങ്കാളിയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഇക്കാര്യം വളരെ പ്രസക്തമാണ്. പങ്കാളിയുമായി ഇടക്കിടക്ക് തുറന്ന് സംസാരിക്കുകയും അവരുടെ ഉള്ളില്‍ നീറുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഒപ്പം നില്‍ക്കുകയും ചെയ്യുക.
അവരുമായി എപ്പോഴും ബന്ധപ്പെടുക
സംശയരോഗമുള്ള ഒരു വ്യക്തിക്ക് എപ്പോഴും താന്‍ ഒപ്പമുണ്ടെന്ന ഉറപ്പ് പങ്കാളിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് അവരുടെ പ്രശ്നങ്ങള്‍ക്ക് ആശ്വാസമേകും. അതുകൊണ്ട് അവരെ അടിക്കടി വിളിക്കുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുക. പങ്കാളി ഒന്നും ഒളിക്കുന്നില്ലെന്ന ബോധ്യം അവരെ അവരുടെ മാനസിക പ്രശ്നങ്ങളില്‍ നിന്നും മു്ക്തരാക്കും.
ആവശ്യമെങ്കില്‍ വിദഗ്ധ സഹായം തേടുക
ഒരു ബന്ധത്തിന്റെ ആണിക്കല്ല് എന്ന് പറയുന്നത് വിശ്വാസ്യതയാണ്. ആ വിശ്വാസ്യത നശിച്ചാല്‍ പല തരത്തിലുള്ള പ്രശ്നങ്ങളും ഉടലെടുക്കും. പങ്കാളിയില്‍ അത്തരത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍, അത് പരിഹരിക്കാന്‍ നിങ്ങള്‍ വിചാരിച്ചിട്ട് നടക്കുന്നില്ലെങ്കില്‍ ഒരു വിദഗ്ധ സഹായം തേടുക. നിങ്ങളോട് പങ്കുവെക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ചിലപ്പോള്‍ ഒരു ഡോക്ടറോടോ തെറാപ്പിസ്റ്റിനോടോ പങ്കുവെക്കാന്‍ അവര്‍ തയ്യാറാകും.
സുതാര്യമായ ഇടപെടലുകള്‍
പങ്കാളിയോട് വളരെ സുതാര്യമായി ഇടപെടുക. എത്രത്തോളം സുതാര്യമായി അവരുമായി ഇടപെടുന്നു അവരിലുള്ള സംശയങ്ങള്‍ മാറിത്തുടങ്ങും. അവരോട് ഒരിക്കലും നുണ പറയുകയോ ഒളിച്ചുവെക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. പങ്കാളി ഒന്നും ഒളിക്കുന്നില്ല, എല്ലാ കാര്യങ്ങളും തങ്ങളുമായി പങ്കുവെക്കുന്നു തുടങ്ങിയ ചിന്തകള്‍ അവരുടെ പ്രശ്നങ്ങള്‍ കുറയാന്‍ സഹായിക്കും.
തെറ്റിദ്ധാരണകള്‍ പരിഹരിച്ചുപോകുക
തെറ്റിദ്ധാരണകളും പ്രശ്നങ്ങളും അപ്പപ്പോള്‍ പരിഹരിച്ചുപോകുക. തുറന്ന സംസാരത്തിലൂടെ പങ്കാളിയെ അലട്ടുന്ന പ്രശ്നങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയും. അതിന്റെ മൂലകാരണങ്ങള്‍ കണ്ടെത്തി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുക. ഭാവിയില്‍ വലിയ പ്രശ്നങ്ങളായി മാറാതിരിക്കാന്‍ ഇത്തരം ശ്രമങ്ങളിലൂടെ സാധിക്കും.
സമയം നല്‍കുക
പങ്കാളിക്ക് നിങ്ങളെ സംശയം ഉണ്ടെങ്കില്‍ അതിന്റെ പേരില്‍ അവരെ ഒറ്റപ്പെടുത്താനോ അവരെ വെറുക്കാനോ ശ്രമിക്കാതെ നിങ്ങളെ മ്നസ്സിലാക്കാന് അവര്‍ക്ക് സമയം നല്‍കുക. ചില സാഹചര്യങ്ങള്‍ ഒരുപാട് സംസാരിച്ച് തങ്ങളുടെ വശം ബോധ്യപ്പെടുത്തുന്നതിനേക്കാള്‍ നിശബ്ദത പാലിക്കുന്നതായിരിക്കും ഫലപ്രദമാകുക. അങ്ങനെയാകുമ്പോള്‍ പങ്കാളി സ്വയം കാര്യങ്ങള്‍ വിലയിരുത്താന്‍ ശ്രമിക്കും. സത്യങ്ങള്‍ മനസ്സിലാക്കുകയും സംശയരോഗത്തില്‍ നിന്ന് മുക്തരായി പ്രശ്നങ്ങള്‍ അവര്‍ സ്വയം അവസാനിപ്പിക്കുകയും ചെയ്തേക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
