Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
ഇങ്ങനെയുള്ള ഭാര്യമാരെ നഷ്ടപ്പെടരുതെന്ന് ഏതൊരു ഭര്‍ത്താവും ആഗ്രഹിക്കും, കാരണം ഈ ഗുണങ്ങള്‍
ഭര്‍ത്താവിന്റെ സ്നേഹത്തിന് പുറമേ വിവാഹത്തില്‍ നിന്ന് ഏതൊരു സ്ത്രീയും കൊതിക്കുന്ന ചില കാര്യങ്ങളുണ്ട്. ഭര്‍ത്താവ് ഒരിക്കലും തന്നെ വിട്ടുപോകരുതെന്നും തന്നെ നഷ്ടപ്പെടുമെന്ന ഭയം ഉള്ളവിധം തന്നെയും തന്റെ ഇഷ്ടങ്ങളെയും ചേര്ത്തുപിടിക്കണമെന്നതുമെല്ലാം അതില്‍ ചിലതാണ്. ദാമ്പത്യത്തില്‍ സ്ത്രീകള്‍ പൊതുവേ സ്വപ്നജീവികളായ് ചിത്രീകരിക്കപ്പെടുന്നതിന് പിന്നില്‍ അത്തരം ചില ആഗ്രഹങ്ങളാണ്. എന്നാല്‍ ഭര്‍ത്താവ് തന്നെ വില കല്പ്പിക്കണമെന്നും തന്റെ സ്നേഹം പിടിച്ചുപറ്റുന്നതിനായി ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നുമൊക്കെയുള്ള സ്ത്രീകളുടെ ആഗ്രഹം തീര്‍ത്തും ന്യായമാണ്.

ഭര്‍ത്താവിനെ നഷ്ടപ്പെടുമോ എന്ന പേടി വേണ്ട
ഭര്ത്താക്കന്മാരോടുള്ള അതിയായ സ്നേഹമാണ് സ്ത്രീകളെ കൊണ്ട് ഇങ്ങനെയെല്ലാം ചിന്തിപ്പിക്കുന്നത്. ഭര്‍ത്താവിനെ നഷ്ടപ്പെടുമോ എന്ന ഭയം പല സന്ദര്‍ഭങ്ങളിലും സ്ത്രീകളില്‍ ഉണ്ടാകുറുണ്ട്. ശാരീരികവും മാനസികവും ഹോര്‍മോണ്‍പരവുമായ പല ഘടകങ്ങളും അത്തരം തോന്നലുകളെ സ്വാധീനിക്കുന്നു. അപ്പോഴാണ് ഭര്‍ത്താവ് തന്നെ അതിയായി സ്നേഹിക്കാന്‍, ഒരിക്കലും തന്നെ നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കാന്‍ എന്താണ് ഉപാധിയെന്ന് സ്ത്രീകള്‍ ചിന്തിച്ചുപോകുന്നത്.
ആദ്യം സ്വയം സ്നേഹിക്കുക
അകാരണമായി ഭര്‍ത്താവിനെ നഷ്ടപ്പെടുമെന്നോ ഭര്‍ത്താവിന് തന്നോട് സ്നേഹമില്ലെന്നോ കരുതുന്ന സ്ത്രീകള്‍ ആദ്യം വളരെ പോസിറ്റീവ് ആയ മനസ്ഥിതി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. ഭര്‍ത്താവിന്റെ ഇഷ്ടം പിടിച്ചുപറ്റുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പായി സ്വന്തം വില തിരിച്ചറിയും സ്വന്തം ഇഷ്ടങ്ങളെയും കഴിവുകളെയും സന്തോഷത്തെയും തിരിച്ചറിയുകയും വേണം. അങ്ങനെ ഭര്‍ത്താവിനെ ചുറ്റിപ്പറ്റിയുള്ള ലോകത്തെ കൂടുതല്‍ വിശാലമാക്കി അതില്‍ തന്റെ സന്തോഷങ്ങളെയും മറ്റ് ആളുകളെയും ഒക്കെ ഉള്‍പ്പെടുത്തിയാല്‍ സ്ത്രീകളുടെ മേല്‍പ്പറഞ്ഞ പ്രശ്നങ്ങളെല്ലാം അകലും. അങ്ങനെയുള്ള, ആത്മവിശ്വാസമുള്ള ഭാര്യമാരോട് ഭര്‍ത്താവിന് മതിപ്പ് കൂടും. അതിനുള്ള ചില വഴികള്‍ പരിശോധിക്കാം.
സ്വന്തം വില തിരിച്ചറിയുക
ദാമ്പത്യത്തില്‍ ഭര്ത്താക്കന്മാര്ക്ക് കൂടുതല്‍ വില നല്കുന്നു എന്നത് മാത്രമല്ല, സ്വന്തം വില പലപ്പോഴും തിരിച്ചറിയുന്നില്ല എന്നതും ചില സ്ത്രീകള്‍ക്ക് സംഭവിക്കുന്ന അബദ്ധമാണ്. സ്വയം ബഹുമാനിക്കാതിരിക്കുകയും സ്വന്തം ഇഷ്ടങ്ങളെ അവഗണിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ ഒരിക്കലും ഭര്‍ത്താവില്‍ നിന്നും അത് പ്രതീക്ഷകരുത്. തന്റെ കാര്യങ്ങള്‍ മുന്‍ഗണന നല്കി, തന്റെ സന്തോഷങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ ഒപ്പമുള്ളവര്‍ക്കും അതിന് തോന്നും. അതുകൊണ്ട് ആദ്യം സ്വയം സ്നേഹിക്കുക, സ്വയം ബഹുമാനിക്കുക.
ആഗ്രഹങ്ങള്‍ മാത്രം പോര, അതിനായി പ്രവര്‍ത്തിക്കുകയും വേണം
ദാമ്പത്യത്തില്‍ ഏതൊരു കാര്യത്തിനും ഭര്‍ത്താവ് മുന്‍കൈ എടുക്കണമെന്ന് കരുതുന്ന സ്ത്രീകളുണ്ട്. അങ്ങനെയല്ല, ഭാര്യമാരും തുല്യ പങ്കാളിത്തവും ഉത്തരവാദിത്തവും ഏറ്റെടുക്കണം. ദാമ്പത്യത്തിനും കുടുംബത്തിനും വേണ്ടി ഭാര്യമാരും ചില പ്രയത്നങ്ങള്‍ നടത്തുന്നുണ്ടെന്ന് കാണുന്ന ഭര്ത്താക്കന്മാര്ക്ക് ഭാര്യമാരോട് സ്നേഹവും ഒപ്പം തന്നെ മതിപ്പും തോന്നും.
ഭര്‍ത്താവ് മാത്രമല്ല ചുറ്റമുള്ള ലോകത്തെ തിരിച്ചറിയണം
നമ്മളെ സന്തോഷിപ്പിക്കാന്‍ ഭര്‍ത്താവിന് മാത്രമേ കഴിയൂ എന്ന ചിന്ത തെറ്റാണ്. ആ ചിന്ത ദാമ്പത്യത്തില്‍ ഒരിക്കലും സന്തോഷമോ സമാധാനമോ തരികയില്ല. പകരം നമുക്ക് ചുറ്റുമുള്ള മറ്റുള്ളവരെ കൂടി ഉള്‍ക്കൊള്ളുക. അവരുമൊത്ത് സമയം ചിലവഴിക്കുക. അവരുടെ സന്തോഷങ്ങളില്‍ പങ്കുചേരുക. അവരുടെ ആവശ്യങ്ങള്‍ക്ക് ഒപ്പം നില്ക്കുക. അവരോടൊപ്പം പുറത്തുപോകുകയും ദാമ്പത്യത്തിനൊപ്പം തന്നെ സന്തോഷം നല്കുന്ന സൗഹൃദവലയങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക. അങ്ങനെയുള്ള സ്ത്രീകള്‍ ജീവിത്തില്‍ സ്വയം പര്യാപ്തരായി മാറും. അവരില്‍ ഭര്ത്താക്കന്മാര്ക്ക് അഭിമാനം തോന്നും.
താന്‍ താനായിരിക്കുക
ദാമ്പത്യത്തില്‍ സ്വന്തം ഇഷ്ടങ്ങളും സ്വഭാവങ്ങളും താല്‍പ്പര്യങ്ങളും വേണ്ടെന്നുവെക്കാതിരിക്കുക. അല്ലെങ്കില്‍ ഭര്‍ത്താവിന്റെ രീതികള്‍ക്കൊത്ത് മാറ്റാന്‍ ശ്രമിക്കാതിരിക്കുക. അവരും അത് ആഗ്രഹിക്കുന്നുണ്ടാകില്ല. ഭര്‍ത്താവിന്റെ ഇഷ്ടം പിടിച്ചുപറ്റാനുള്ള ശ്രമത്തില്‍ പലര്‍ക്കും സംഭവിക്കുന്ന അബദ്ധമാണിത്. യഥാര്‍ത്ഥത്തില്‍ കാപട്യമില്ലാത്തവരെയാണ് ഏതൊരാളും, ഭര്‍ത്താവും കൂടുതല്‍ ഇഷ്ടപ്പെടുക എന്ന് മനസ്സിലാക്കുക. ഞാന്‍ എങ്ങനെയാണോ, അങ്ങനെ തന്നെ തുടരുമെന്നും അതില്‍ വിട്ടുവീഴ്ച ഇല്ലെന്നും ശപഥമെടുക്കുക. സ്വന്തം ഇഷ്ടങ്ങളും വികാരങ്ങളും താല്‍പ്പര്യങ്ങളും ഭീതി കൂടാതെ, മുന്‍വിധി ഇല്ലാതെ പ്രകടിപ്പിക്കുക. അങ്ങനെയുള്ളവരെ ഭര്ത്താക്കന്മാര് കൂടുതല്‍ വിലമതിക്കും.
അവരുടെ കാര്യങ്ങളും പരിഗണിക്കുക
ജീവിതത്തില്‍ മറ്റുള്ളവരുടെ സാഹചര്യങ്ങളും അവസ്ഥകളും പരിഗണിക്കുന്നവര്‍ക്ക് പരാതികളും പരിഭവങ്ങളും കുറവായിരിക്കും. എതിരേ നില്ക്കുന്ന ആളുടെ മനസ്സ് കാണാനുള്ള കഴിവ് മാത്രം മതി ഈ ലോകത്തെ പ്രശ്നങ്ങള്‍ അവസാനിക്കാന്‍ എന്ന് പറയുന്നത് പോലെ ഭര്‍ത്താവിനെ മനസ്സിലാക്കാന്‍ ശ്രമിക്കുക. തന്നെ ഭാര്യ മനസ്സിലാക്കുന്നുണ്ടെന്നും തന്റെ അവസ്ഥകള്‍ മനസ്സിലാക്കുന്നുവെന്നും ഭര്‍ത്താവിന് തോന്നിയാല്‍ ഭാര്യമാരോട് സ്നേഹം മാത്രമല്ല ആദരവും അവര്‍ക്ക് തോന്നും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
