Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ഇതില്ലെങ്കില്‍ ദാമ്പത്യം വിഫലം, പക്ഷേ പങ്കാളികള്ക്കത് ഒരിക്കലും തികയില്ല, എന്താണത്
Quality Time in Relationships: ദാമ്പത്യത്തിനും പ്രണയബന്ധത്തിനും ഏറ്റവും ആവശ്യമായ ഘടകം എന്താണെന്ന് ചോദിച്ചാലും മിക്കവര്‍ക്കും വായിലേക്ക് ആദ്യം ഓടിയെത്തുക സ്നേഹം എന്ന വാക്കായിരിക്കും. പക്ഷേ, ഒരുപക്ഷേ സ്നേഹത്തേക്കാള്‍ ആവശ്യമായ ഒരു ഘടകം സ്നേഹബന്ധങ്ങള്‍ക്ക് ആവശ്യമുണ്ട്, അതില്ലെങ്കില്‍ ദാമ്പത്യവും പ്രണയബന്ധങ്ങളും വെറുതെയാണ് എന്ന് പറയാം. സ്നേഹബന്ധങ്ങളില്‍ ഉള്ള ആളുകള്‍ പങ്കാളിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് അതാണ്. ഈയൊരു ചേരുവ ആവശ്യത്തിനുണ്ടെങ്കില്‍ ദാമ്പത്യം വിജയമാകുമെന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇതില്ലെങ്കില്‍ എത്ര സ്നേഹമുണ്ടെന്ന് പറഞ്ഞാലും ദാമ്പത്യം പരാജയമാകും.
ആ ചേരുവയാണ് സമയം!

സമയത്തിന്റെ വില
ലോകത്ത് വിലയിടാന്‍ സാധിക്കുന്ന അനേകം ഘടകങ്ങളില്‍ ഏറ്റവും മുന്നിലാണ് സമയം. ഒന്നാലോചിച്ച് നോക്കൂ, ഈ കടന്നുപോയ നിമിഷം ഇനി നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുവരില്ല. നമ്മുടെ ആയുസ്സില്‍ നിന്നും നഷ്ടമായ സമയമാണത്. അത് ഫലപ്രദമായി ഉപയോഗിച്ചില്ലെങ്കില്‍ നഷ്ടബോധം ഉണ്ടാകും.
തിരക്കുപിടിച്ച ലോകത്ത് ഓരോരുത്തര്‍ക്കും അവരുടേതായ ഉത്തരവാദിത്തങ്ങളും ജോലികളും ഉണ്ടെന്നുള്ളത് ശരിയാണ്. ഈ തിരക്കുകള്‍ കാരണം ഏറ്റവും വലിയ നഷ്ടം പേറുന്നത് ബന്ധങ്ങളാണ്. ഗുണമേന്മയുള്ള സമയം, അതായത് മറ്റൊന്നിനും ശ്രദ്ധ നല്‍കാതെ ഒരു ബന്ധത്തിന് മാത്രമായി നീക്കിവെക്കുന്ന സമയം ഇന്ന് ബന്ധങ്ങളില്‍ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അതില്ലാതാകുമ്പോള്‍ ഏത് ശക്തമായ ബന്ധവും ദുര്‍ബലപ്പെടും. പക്ഷേ പങ്കാളികള്‍ തങ്ങള്‍ക്ക് വേണ്ടിയുള്ള സമയത്തിന് മുന്‍ഗണന നല്കാന് തയ്യാറായാല്‍, ആശയവിനിമയം, അടുപ്പം, പരസ്പരം മനസ്സിലാക്കല്‍ എന്നുതുടങ്ങി മറ്റെല്ലാം ശരിയായി വരും.
സമയം എങ്ങനെ വീണ്ടെടുക്കാം?
നമ്മള് ആഗ്രഹിക്കുന്നത് പോലെ ബന്ധങ്ങള്‍ക്ക് വേണ്ടി നീക്കിവെക്കാന്‍ സമയം ഒരിക്കലും മിച്ചംവരില്ല. ബന്ധങ്ങള്‍ക്കായി സമയം നമ്മള് കണ്ടെത്തിയേ തീരു. പക്ഷേ അതെങ്ങനെ, നോക്കാം.
ദൈനംദിന ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക
വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല ഇത്. പങ്കാളിക്കൊപ്പം സമയം ചിലവഴിക്കുന്നതിനായി ഒരു ശീലം ഉണ്ടാക്കുക. ഉദാഹരണത്തിന് രാവിലെ എഴുന്നേറ്റ് ഒരുമിച്ചിരുന്ന് അഞ്ചോ പത്തോ മിനിറ്റ് കാപ്പി കുടിച്ചുകൊണ്ട് സംസാരിക്കുക. അല്ലെങ്കില്‍ ഉറങ്ങുന്നതിന് മുമ്പ് കുറച്ചുനേരം പുറത്തിരുന്ന് അന്നത്തെ ദിവസത്തെ കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കുക. ഈ സമയം ഒരിക്കലും നിങ്ങള്‍ക്ക് നഷ്ടമാകില്ല, പകരം ഈ ഒരു ശീലത്തിലൂടെ നിങ്ങളുടെ ദാമ്പത്യം കൂടുതല്‍ ദൃഢമാകുമെന്നതില് സംശയം വേണ്ട.
പ്രധാനപ്പെട്ട മീറ്റിംഗ് പോലെ സമയം നീക്കിവെക്കുക
നിങ്ങള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ജോലിസംബന്ധമായ മീറ്റിംഗുകളോ ഉത്തരവാദിത്തങ്ങളോ നിങ്ങള്‍ മാറ്റിവെക്കുമോ എന്ന് ചിന്തിച്ചുനോക്കൂ. അതുപോലെ മാറ്റിവെക്കാന്‍ സാധിക്കാത്ത പ്രധാനപ്പെട്ട കാര്യമായി തന്നെ ബന്ധങ്ങള്‍ക്ക് വേണ്ടിയുള്ള സമയത്തെ കണക്കാക്കുക. പറ്റുമെങ്കില്‍ ഓരോ ആഴ്ചയും ഒന്നിച്ച് പുറത്തുപോകുന്നതോ സിനിമ കാണാന്‍ പോകുന്നതോ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതോ പോലുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുകയും ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അത് നടത്തുകയും ചെയ്യുക. അത് ജോലിയേക്കാല് പ്രധാനമായ ഒരു കാര്യമാണെന്ന് തിരിച്ചറിയുക.
ഡിജിറ്റല്‍ ലോകത്തെ പുറത്ത് നിര്‍ത്തുക
ഡിജിറ്റല്‍ യുഗത്തിലാണ് നമ്മള് ജീവിക്കുന്നത്. സാങ്കേതികവിദ്യയെ ജീവിതത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്താന്‍ സാധിക്കില്ല. പക്ഷേ ഒരിക്കലും അവ നമ്മുടെ ബന്ധങ്ങളില്‍ അതിക്രമിച്ച് കയറാതിരിക്കാനും നശിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കുക. പങ്കാളിക്കൊപ്പം ഇരിക്കുമ്പോള്‍ അവരുമായി സമയം ചിലവഴിക്കുമ്പോള്‍ ഫോണോ, കംപ്യൂട്ടറോ, ടിവിയോ മറ്റ് കാര്യങ്ങളോ നിങ്ങളെ ശല്യപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക. പൂര്‍ണ്ണമായും നിങ്ങള്‍ക്കിടയില്‍ നടക്കുന്ന കാര്യങ്ങള്‍ക്കും സംസാരത്തിനും മുന്‍ഗണനയും ശ്രദ്ധയും നല്‍കുക. ഈയൊരു കാര്യം നിങ്ങളുടെ ബന്ധത്തില്‍ സാരമായ മാറ്റം കൊണ്ടുവരും.
എത്ര സമയമെന്നതല്ല, ക്വാളിറ്റിയാണ് പ്രധാനം
ജീവിതത്തിരക്കുകള്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും. നിലനില്പ്പിനായ് അവയെ അവഗണിക്കാനാകാത്ത അവസ്ഥകളിലും കുറച്ചുനേരം പങ്കാളിക്കൊപ്പം ആത്മാര്‍ത്ഥമായി സമയം ചിലവഴിച്ചാല്‍ മണിക്കൂറുകളോളം ഒപ്പമിരിക്കുന്നതിന്റെ ഫലം ചെയ്യുമത്. എത്ര ദൂരങ്ങളിലായാലും ഒന്നോ രണ്ടോ സെക്കന്‍ഡുകള്‍ ഒരു മെസേജ് അയക്കുന്നതിനോ വിളിക്കുന്നതിനോ ചിലവഴിച്ചാല്‍ അത് ദാമ്പത്യത്തെ കൂടുതല്‍ മനോഹരമാക്കും.



Click it and Unblock the Notifications