Latest Updates
-
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു!
ചിലയാളുകളോട് തോന്നുന്ന തീവ്രമായ അടുപ്പം, കര്‍മ്മ ബന്ധം എങ്ങനെ തിരിച്ചറിയാം
ചിലയാളുകളെ കാണുമ്പോള്‍ ഒരു കാന്തികശക്തി പോലെ അവരുമായി ശക്തമായ ബന്ധം ഉള്ളതായി തോന്നിയിട്ടുണ്ടോ. കര്‍മ്മ ബന്ധം എന്ന പദം ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. വാക്കിന്റെ അര്‍ത്ഥത്തെ കുറിച്ച് അധികമൊന്നും ചിന്തിക്കാതെ പലപ്പോഴായി പറയുകയും ചെയ്തിട്ടുണ്ടാകും. ആത്മീയ പരിവേഷത്തോടെയാണ് ഈ പദം പലപ്പോഴും ഉപയോഗിക്കാറ്. വ്യക്തികള്‍ക്കിടയില്‍ പെട്ടെന്ന് തോന്നുന്ന തീവ്രമായ ബന്ധത്തെ സൂചിപ്പിക്കാനാണ് കര്‍മ്മ ബന്ധം എന്ന പദം സാധാരണയായി ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ വളരെ തീവ്രമായത് കൊണ്ട്, അത് ആരോഗ്യകരമാകണമെന്നില്ല. എന്താണ് കര്മ്മബന്ധമെന്നും ഇതെങ്ങനെ തിരിച്ചറിയാമെന്നും നോക്കാം.

എന്താണ് കര്‍മ്മ ബന്ധം?
കര്‍മ്മ ബന്ധത്തിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ല. അതുകൊണ്ടുതന്നെ കര്മ്മബന്ധത്തിന് ശാസ്ത്രീയമായ നിര്‍വ്വചനം ലഭ്യമല്ല. തീവ്രമായ അഭിനിവേശം ഉണ്ടാക്കുന്ന, അതിലുള്‍പ്പെട്ടവരെ ഇളക്കിമറിക്കുന്ന ഒരു വ്യക്തിബന്ധമെന്ന് കര്‍മ്മബന്ധത്തെ വിളിക്കാം. ഈ ബന്ധത്തില്‍ ഉള്ളവര്‍ക്ക് മറ്റേയാളോട് തീവ്രമായ ബന്ധം തോന്നും, എന്നാല്‍ ഇവിടെയും ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകാം. കര്‍മ്മ ബന്ധത്തില്‍ ഉള്ള ആളുകള്‍ മറ്റൊരാളുടെ സാമീപ്യത്തിന് അടിമപ്പെടുകയോ അവരില്‍ ആശ്രിതരാകുകയോ ചെയ്യുന്നു.
ചിലയാളുകള്‍ കര്‍മ്മബന്ധത്തെ പുതിയ പാഠങ്ങള്‍ നല്കുന്ന ഒരു അനുഭവമായാണ് കാണുന്നത്. വ്യക്തിപരമായ വളര്‍ച്ചയ്ക്കുള്ള നിരവധി കാര്യങ്ങള്‍ ആ ബന്ധത്തിലൂടെ ലഭിക്കും. മുമ്പ് തിരിച്ചറിയപ്പെടാതിരുന്ന ചില കാര്യങ്ങള്‍ സ്വയം ബോധ്യപ്പൊടാനും സ്നേഹത്തെ കുറിച്ചുള്ള ചില പ്രധാന പാഠങ്ങള്‍ പഠിക്കാനും കര്‍മ്മ ബന്ധങ്ങള്‍ സഹായിക്കുന്നു. കര്‍മ്മ ബന്ധത്തിന്റെ സ്വാധീനത്തില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന പഴയ അനുഭവങ്ങള്‍ ആളുകള്‍ മറക്കുന്നു.
എന്നുകരുതി പോസിറ്റീവ് ആയ ഒരു ബന്ധമെന്ന് കര്‍മ്മ ബന്ധത്തെ വിളിക്കാന്‍ കഴിയില്ല. കാരണം അത് സ്ഥിരതയുള്ളതോ ആരോഗ്യകരമോ അല്ല. മാത്രമല്ല ചില സാഹചര്യങ്ങളില്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ ബന്ധം ടോക്സിക് ആകുകയോ വൈകാരികമായി നമ്മളെ തളര്‍ത്തുകയോ ചെയ്യാം.
എങ്കിലും കുറച്ച് ആളുകള്‍ കര്‍മ്മബന്ധത്തെ പോസിറ്റീവ് ആയാണ് കാണുന്നത്. ഇവിടെ ആളുകള്‍ക്കിടയില്‍ ഒരു കര്‍മ്മ ഊര്‍ജ്ജം പ്രസരണം ചെയ്യപ്പെടുകയും പ്രശ്നങ്ങളില്ലാതെ തന്നെ മറ്റൊരാളുമായി കര്‍മ്മബന്ധം തോന്നുകയും ചെയ്യുന്നു.
കര്‍മ്മ ബന്ധത്തിന്റെ ലക്ഷണങ്ങള്‍
കര്‍മ്മ ബന്ധങ്ങള്‍ തിരിച്ചറിയപ്പെടണമെന്നില്ല. ഇവിടെ ഇരുകൂട്ടര്‍ക്കുമിടയില്‍ ശക്തമായ ഒരു ബന്ധം രൂപപ്പെടുന്നു. ബ്രേക്ക്അപ്പ്, കൂടിച്ചേരല്‍ എന്നിവയുടെയെല്ലാം ഒരു വകഭേദം പോലെ കര്‍മ്മ ബന്ധം അനുഭവപ്പെടാം. ആ ബന്ധത്തില്‍ ഉള്ളവര്‍ക്ക് അടുക്കാതിരിക്കാന്‍ കഴിയില്ല. ഒരാള്‍ മാത്രമല്ല, രണ്ടുപേരും പരസ്പരം കാന്തം പോലെ ആകര്‍ഷിക്കപ്പെടും. അന്യോന്യം എത്രയൊക്കെ ദ്രോഹം ചെയ്താലും അവര്‍ക്ക് അകലാന്‍ സാധിക്കില്ല. ചുറ്റുമുള്ളവരെല്ലാം ആ ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചാലും അതിന് കഴിയില്ല എന്നതാണ് കര്‍മ്മ ബന്ധത്തിന്റെ പ്രത്യേകത.
കര്‍മ്മ ബന്ധം എപ്പോഴും പ്രണയമായിരിക്കുമെന്ന് തെറ്റിദ്ധരിക്കരുത്. കുടുംബ ബന്ധങ്ങളോ സുഹൃത്തുക്കളോ ഇതൊന്നുമല്ലാതെ വളരെ കുറച്ച് സമയത്തേക്ക് നമ്മുടെ ജീവിതത്തില്‍ വന്നുപോയവരോ ആയിരിക്കും
കര്‍മ്മബന്ധങ്ങള്‍ തിരിച്ചറിയപ്പെടുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച് നമ്മള് ഒരാളുമായി അത്തരമൊരു ബന്ധത്തില്‍ ആണെങ്കില്‍ കൂടിയും. എങ്കിലും ചില ലക്ഷണങ്ങളിലൂടെ കര്‍മ്മ ബന്ധം തിരിച്ചറിയാനാകും. അവ എന്തെല്ലാമാണെന്ന് നോക്കാം.
അനിയന്ത്രിതമായ വികാരങ്ങള്‍
കര്‍മ്മബന്ധം ഉള്ള ആളെ കാണുമ്പോള്‍ വികാരങ്ങള്‍ ഉള്ളില്‍ ഇരമ്പിയെത്തും എന്നതാണ് ഒരു ലക്ഷണം. ഇതിന് ശേഷം സങ്കടമോ സന്തോഷമോ തോന്നും. എല്ലാ ബന്ധങ്ങളിലും ഉയര്ത്തച്ചകളും താഴ്ചകളും ഉണ്ടാകുമെങ്കിലും കര്‍മ്മ ബന്ധത്തിലെ പ്രശ്നങ്ങള്‍ കാരണം നെഞ്ചില്‍ ഭാരം കയറ്റിവെച്ചത് പോലെ തോന്നാം.
മറ്റൊരാളില്‍ ആശ്രിതരാകുക
കര്‍മ്മ ബന്ധത്തില്‍ ഉള്ളവര്‍ എന്തിനും ഏതിനും പരസ്പരം ആശ്രയിക്കും. രണ്ടുപേര്‍ക്കും ആ ബന്ധം തകര്‍ക്കാന്‍ സാധിക്കില്ല. ബന്ധം സംബന്ധിച്ച് പല ഭീഷണികളും തിരിച്ചറിയപ്പെട്ടാലും അതില്‍ നിന്നും പിന്മാറാന് സാധിക്കില്ല.
ഒരാള്‍ക്ക് മാത്രമുള്ള ബന്ധം
ചില സാഹചര്യങ്ങളില്‍ കര്‍മ്മ ബന്ധങ്ങള്‍ ടോക്സികും ഒരാള്‍ക്ക് മാത്രം അനുഭവപ്പെടുന്നതും ആകാറുണ്ട്. ഇവിടെ ഒരാള്‍ മറ്റേയാളെ സന്തോഷിപ്പിക്കാന്‍ കാര്യങ്ങള്‍ ചെയ്യുകയും എന്നാല്‍ മറ്റേയാള്‍ സ്വയം സന്തോഷിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു.
എങ്ങനെ അവസാനിക്കുമെന്ന ഭയം
ഇത് അവസാനിച്ചാല്‍ എന്ത് സംഭവിക്കുമെന്ന ഭയത്തില്‍ അനാരോഗ്യകരമായ കര്‍മ്മ ബന്ധം അവസാനിപ്പിക്കാതെ കൊണ്ടുനടക്കുന്നവരുണ്ട്.
ഇതൊന്നുമല്ലാതെ കര്മ്മബന്ധത്തിനുള്ള ചില പൊതുവായ ലക്ഷണങ്ങള്‍:
*ഒരാളെ കാണുന്ന മാത്രയില്‍ തന്നെ തോന്നുന്ന തീവ്രമായ ബന്ധം
*ചിലപ്പോള്‍ സ്നേഹം, അല്ലാത്തപ്പോള്‍ വെറുപ്പ്
*മര്യാദയില്ലാത്ത പെരുമാറ്റം
*ആശ്രിതത്വം
*ആശയവിനിമയത്തിലെ പാളിച്ച
*തര്‍ക്കം
*എപ്പോഴും അവരോടൊപ്പം സമയം ചിലവഴിക്കാനുള്ള ആഗ്രഹം
*വേര്‍പിരിയല്‍, കൂടിച്ചേരല്‍
*വൈകാരികമായി തളര്‍ത്തല്‍
*അസൂയ, പൊസസ്സീവ്നെസ്സ്
*കാലം ചെല്ലുന്തോറം ബന്ധം ടോക്സിക് ആകുക
*പരസ്പരം ഏറ്റവും മോശം വശം കാണിക്കുക
*വീണ്ടും വീണ്ടും ഒരേ തരത്തിലുള്ള പ്രശ്നങ്ങള്‍
കര്‍മ്മ ബന്ധം ഒരാളെ എങ്ങനെ സ്വാധീനിക്കുന്നു
കര്‍മ്മ ബന്ധം ജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും പുതിയ അറിവുകള്‍ നേടാന്‍ സഹായിക്കുന്നു. അനാരോഗ്യകരമായ ബന്ധത്തില്‍ നിന്നും പിന്മാറാനുള്ള ബോധ്യം ആളുകളില്‍ വളരുന്നു. അനാരോഗ്യകരമായ കര്‍മ്മ ബന്ധം ആളുകളെ നെഗറ്റീവ് ആയി ബാധിക്കുന്നു, അവരുടെ മാനസികാരോഗ്യത്തെ തകര്‍ക്കുന്നു. ഒരാള്‍ക്ക് സ്വന്തം സന്തോഷത്തിനും ക്ഷേമത്തിനും വില നല്കാന് കഴിയാതെ വരുന്നു.



Click it and Unblock the Notifications