Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഭാര്യ ആഗ്രഹിക്കുന്നത്: പക്ഷേ ഭര്‍ത്താവിനോട് പറയാന്‍ മടി
വിവാഹം എന്നത് രണ്ട് വ്യക്തികള്‍ ജീവിതത്തില്‍ വളരെ ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ്. പലപ്പോഴും ജീവിതത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പരസ്പര ബഹുമാനത്തോടേയും സ്നേഹത്തോടേയും മുന്നോട്ട് പോവുക എന്നത് തന്നെയാണ് വിവാഹത്തിന്റെ ആത്യന്തിക ലക്ഷ്യം. എന്നാല്‍ ചില അവസരങ്ങളില്‍ പ്രത്യേകിച്ച് വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ നമ്മള് ശ്രദ്ധിക്കേണ്ടതും സ്വയം മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്നത് കൂടുതല്‍ അറിയുന്നത് ഭാര്യമാര്‍ക്കാണ്.
പലപ്പോഴും വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ ഭര്‍ത്താവില്‍ നിന്ന് ഭാര്യ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നതും ഭര്‍ത്താവ് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിനും വേണ്ടി അറിഞ്ഞിരിക്കേണ്ടത് നോക്കാം.

എല്ലാവരുടെയും മുന്നില്‍ വെച്ച് അഭിനന്ദിക്കുക
പ്രശംസിക്കപ്പെടുന്നതിന് എല്ലാവര്ക്കും താല്‍പ്പര്യമായിരിക്കും. എന്നാല്‍ പലപ്പോഴും ഭാര്യയെ പ്രശംസിക്കുന്നതിന് പലരും സമയം കണ്ടെത്താറില്ല. വിവാഹത്തിന്‍െ ആദ്യനാളുകളിലാകട്ടെ പലപ്പോഴും ഇതിന് പലരും ആഗ്രഹിക്കുന്നു. മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും മുന്നില്‍ വെച്ച് പ്രശംസിക്കപ്പെടുന്നതിന് എല്ലാവരും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഒരു അവസരം കിട്ടുമ്പോള്‍ ഭാര്യയെ അഭിനന്ദിക്കുന്നതിന് ശ്രദ്ധിക്കണം. ഒരു കാരണവശാലും ഇത്തരം ചെറിയ കാര്യങ്ങള്‍ മറക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തിലും സന്തോഷം നിറക്കുന്നു.
കാര്യങ്ങള്‍ കൃത്യമായി സംസാരിക്കുക
എന്ത് തന്നെയായാലും കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കുക. അത് മാത്രനല്ല നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും വേണം. പലപ്പോഴും ഒന്നില്‍ കൂടുതല്‍ തവണ ഇത്തരം കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും പ്രശ്നമെന്തെങ്കിലും ഉണ്ടെങ്കില്‍ കൃത്യമായി അതിനെ കൈകാര്യം ചെയ്യുകയും വേണം. പല തവണയായെങ്കിലും പ്രശ്നങ്ങളേ പൂര്‍ണായും പരിഹരിക്കുന്നതിനും കൂടാതെ സാഹചര്യം അനുകൂലമാക്കുന്നതിനും ശ്രദ്ധിക്കണം.
കുടുംബത്തോടൊപ്പം ചേര്‍ത്ത് നിര്‍ത്തുക
എപ്പോഴും ഭാര്യയെ കുടുംബത്തോടൊപ്പം ചേര്‍ത്ത് നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഏകാന്തമായ പല സാഹചര്യങ്ങളും ആദ്യമായി വിവാഹം കഴിഞ്ഞ വ്യക്തിക്ക് വീട്ടിലുണ്ടാവാം. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള പിന്തുണ ഭാര്യക്ക് നല്‍കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും ഇവരെ ഒറ്റപ്പെടുത്തുകയോ മാറ്റി നിര്‍ത്തുകയോ ചെയ്യരുത്. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തോടൊപ്പം ഒരുമിച്ച് നിര്‍ത്തി കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണ നല്‍കണം.
സര്‍പ്രൈസുകള്‍ നല്‍കുന്നത്
പലപ്പോഴും പ്രണയിക്കുമ്പോള്‍ നിങ്ങള്‍ക്ക് ധാരാലം സമ്മാനങ്ങള്‍ പങ്കാളിയില്‍ നിന്ന് ലഭിച്ച് കാണും. എന്നാല്‍ വിവാഹ ശേഷം അതെല്ലാം പാടേ മാറിയോ? എന്നാല്‍ അതിന് ഇനി മാറ്റം വരണം. കാരണം പ്രണയിക്കുമ്പോള്‍ നല്കിയ സര്‍പ്രൈസുകള്‍ പോലെ തന്നെയാണ് വിവാഹ ശേഷവും എന്ന് മനസ്സിലാക്കണം. സമയം പാഴാക്കാതെ ഭാര്യക്ക് വേണ്ടി സര്‍പ്രൈസുകള്‍ ഒരുക്കൂ. .ഇത് നിങ്ങളുടെ ജീവിതം കൂടുതല്‍ സന്തോഷകരമാക്കുകയും മികച്ചതാക്കുകയും ചെയ്യുന്നു.
മാതാപിതാക്കളെ ബഹുമാനിക്കുക
നിങ്ങളുടെ ഭാര്യ നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നത് പോലെ തന്നെ നിങ്ങള്‍ അവരുടെ മാതാപിതാക്കളേയും ബഹുമാനിക്കുന്നതിന് ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ ജീവിതത്തില്‍ സന്തോഷം നിറക്കാനും പരസ്പര ബഹുമാനത്തിനും സാധ്യതയുള്ളൂ. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ഭാര്യയുടെ അകല്‍ച്ചക്കും ദാമ്പത്യ കലഹങ്ങളിലേക്കും എത്തിക്കുന്നു. അതുകൊണ്ട് പരസ്പര ബഹുമാനം ഒരു ദാമ്പത്യ ബന്ധത്തില്‍ സന്തോഷം നിറക്കുന്നു.



Click it and Unblock the Notifications