Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
അറേഞ്ച്ഡ് മാര്യേജാണോ? നിര്‍ബന്ധമായും പങ്കാളികള്‍ ഈ ചോദ്യങ്ങള്‍ പരസ്പരം ചോദിക്കണം
വിവാഹം എന്നത് എങ്ങനെ വേണമെങ്കിലും ആവാം. അത് അറേഞ്ച്ഡ് മാര്യേജ് അല്ലെങ്കില്‍ പ്രണയ വിവാഹം അങ്ങനെ പലതുമാവാം. എന്നാല്‍ പ്രണയ വിവാഹത്തില്‍ പരസ്പരം നീണ്ട പ്രണയത്തിന് ശേഷം മനസ്സിലാക്കിയായിരിക്കും വിവാഹം. പക്ഷേ അറേഞ്ച്ഡ് മാര്യേജ് ആണെങ്കില്‍ പക്ഷേ ഇവര്‍ക്ക് ഒരു പക്ഷേ അടുത്തറിയാന്‍ അധികം സമയം ലഭിക്കണം എന്നില്ല. എന്നാല്‍ വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ പരസ്പരം ചോദിച്ചിരിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ഈ ലേഖനത്തില്‍ പറയുന്ന ചോദ്യങ്ങള്‍ നിര്‍ബന്ധമായും ചോദിച്ചാല്‍ നിങ്ങള്‍ക്ക് പിന്നീടുള്ള ജീവിതത്തില്‍ ദു:ഖിക്കേണ്ടി വരുന്നില്ല. അല്ലാത്ത പക്ഷം പരസ്പരം ഇനി പറയുന്ന കാര്യങ്ങള്‍ പോലും അറിയാതെ പോവുന്നത് പലപ്പോഴും നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ തീര്‍ക്കുകയും വിവാഹ മോചനത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. എന്തൊക്കെ ചോദ്യങ്ങള്‍ ചോദിക്കണം പരസ്പരം എന്തൊക്കെ അറിഞ്ഞിരിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

സാമ്പത്തിക കാര്യങ്ങള്‍
വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ നിര്‍ബന്ധമായും മനസ്സിലാക്കേണ്ട ഒന്നാണ് സാമ്പത്തിക കാര്യങ്ങള്‍. സാമ്പത്തിക സ്ഥിരതയില്ലാത്തത് പലപ്പോഴും മുന്നോട്ടുള്ള നിങ്ങളുടെ ജീവിതത്തില്‍ കല്ലുകടികള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ദാമ്പത്യം വിവാഹമോചനത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പരസ്പരം അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. വരുമാനവും സാമ്പത്തിക ബാധ്യതകളും നിങ്ങളെ വലക്കുന്നുണ്ടോ സാമ്പത്തിക സ്ഥിരത എപ്രകാരമാണ് എന്നതിനെക്കുറിച്ചെല്ലാം പരസ്പരം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ലക്ഷ്യങ്ങളും അഭിലാഷങ്ങളും
പരസ്പരം സംസാരിക്കുമ്പോള്‍ എന്തൊക്കെയാണ് ലക്ഷ്യങ്ങളും അഭിലാഷങ്ങളും എന്ന് മനസ്സിലാക്കി ഇരിക്കുന്നത് നല്ലതാണ്. കാരണം അതിന് വേണ്ടി പരസ്പരം താങ്ങാവുന്നതിനും സഹായിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നതാണ് ഈ ചോദ്യങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന കാര്യങ്ങളും എല്ലാം. നല്ലൊരു കരിയര്‍ രണ്ട് പേര്‍ക്കും കെട്ടിപ്പടുക്കുന്നതിന് ഇത്തരം കാര്യങ്ങള്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
കുടുംബങ്ങള്‍ തമ്മിലുള്ള ധാരണയും അടുപ്പവും
്അറേഞ്ച്ഡ് മാര്യേജ് എപ്പോഴും രണ്ട് കുടുംബങ്ങളെ കൂടി അടുപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ പരസ്പരം ഇരു കുടുംബങ്ങളും അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത്തരം കാര്യങ്ങളും ഒരു ബന്ധത്തെ മുന്നോട്ട് നയിക്കുന്നതിന് സഹായിക്കുന്നതാണ്. നിങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നത് മുതല്‍ കുടുംബത്തിന്റെ പിന്തുണയും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കുടുംബത്തെക്കുറിച്ചും പരസ്പര ധാരണയും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
കരിയര്‍ പ്രധാനം
പലപ്പോഴും കരിയറിനെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. പ്രത്യേകിച്ച് സ്ത്രീകള്‍. കാരണം നല്ലൊരു ശതമാനം സ്ത്രീകളും വിവാഹ ശേഷം കരിയര്‍ എന്നത് സെക്കന്ററിയായി കാണുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ കൂടി വിവാഹത്തിന് മുന്‍പ് സംസാരിച്ച് തീരുമാനിക്കണം. കാരണം ചിലര്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ജോലി ഉപേക്ഷിക്കുന്നതിന് നിര്‍ബന്ധിതരാവുന്നു. ഇത് അവരുടെ കരിയറില്‍ വളരെ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വിവാഹത്തിന് മുന്‍പ് തന്നെ സംസാരിച്ച് തീരുമാനിക്കണം.
ആരോഗ്യ പ്രശ്നങ്ങള്‍
എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കുട്ടികളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എന്നിവയെല്ലാം പരസ്പരം സംസാരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. രണ്ട് പേര്‍ക്കും രണ്ട് അഭിപ്രായമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് അതില്‍ ഒരു തീരുമാനം എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. വിവാഹത്തിന് മുന്‍പ് തന്നെ കുട്ടികളെക്കുറിച്ചുള്ള കാര്യങ്ങളും നിങ്ങളില്‍ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടെങ്കില്‍ അത് മനസ്സിലാക്കി വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.



Click it and Unblock the Notifications