Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
ദാമ്പത്യത്തിലെ സംതൃപ്തി: ഭര്‍ത്താവിന്റെ പ്രായക്കൂടുതല്‍ ഭാര്യക്ക് വിനയാകുമ്പോള്‍
ദാമ്പത്യ ജീവിതം എന്നത് വളരെയധികം സന്തോഷവും സമാധാനവും നല്കുന്ന ഒന്നായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ചില പൊട്ടിത്തെറികള്‍ ദാമ്പത്യ ജീവിതത്തിന്റെ രസം കെടുത്തുന്നു. പലപ്പോഴും ഭാര്യാഭര്ത്താക്കന്മാര്ക്ക് ദാമ്പത്യത്തില്‍ സംതൃപ്തിയില്ലായ്മ ഒരു വെല്ലുവിളി തന്നെയാണ്. വിവാഹം എന്നത് പലരും ആജീവനാന്ത പ്രതിബദ്ധതയായി കാണുന്ന ഒന്നാണ്. ദാമ്പത്യത്തില്‍ സ്ത്രീ-പുരുഷന്മാര് അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്നതാണ് അറിയേണ്ടത്.
സ്വന്തം പങ്കാളിയുമായുള്ള ജീവിതത്തില്‍ സംതൃപ്തിയില്ലാത്തവരെങ്കില് അതിന്റെ കാരണങ്ങളില്‍ ഒന്ന് പലപ്പോഴും പ്രായം തന്നെയായിരിക്കും. പ്രായക്കൂടുതലുള്ള പങ്കാളിയുമായുള്ള ദാമ്പത്യ ജീവിതം പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. ഇത് ദാമ്പത്യത്തില്‍ സംതൃപ്തിയും സന്തോഷവും നല്‍കുന്നില്ല. എന്നാല്‍ നമ്മള് ശ്രദ്ധിക്കേണ്ട അല്ലെങ്കില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മറ്റുള്ളവര്‍ എന്ത് പറയും?
പലപ്പോഴും സ്ത്രീകള്‍ ചിന്തിക്കുന്നത് ഇപ്രകാരമായിരിക്കും. കാരണം പ്രായക്കൂടുതലുള്ള ഒരു വ്യക്തിയെ വിവാഹം കഴിക്കുമ്പോള്‍ പലപ്പോഴും ആദ്യം എതിര് പറയുന്നവര്‍ ആരാണ് എന്ന ചിന്തയായിരിക്കും പലര്‍ക്കും. പ്രായവ്യത്യാസമുള്ള ദമ്പതികള്‍ പലപ്പോഴും ഇവരുടെ ദാമ്പത്യത്തില്‍ അനിവാര്യമായ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു. എന്നാല്‍ മറ്റുള്ളവരുടെ ചിന്തകളും ധാരണകളും പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. വിവാഹിതരായ ദമ്പതികളില്‍ പ്രായവ്യത്യാസം വളരെ കൂടുതലാവുമ്പോള്‍ സമൂഹം അവരെ ജഡ്ജ് ചെയ്യുന്നതും ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
പ്രായം ഒരു പ്രശ്നമായി മാറുന്നു
പലപ്പോഴും പരസ്പര ഇഷ്ടത്തോടെയും സമ്മതത്തോടെയും വിവാഹം കഴിച്ചതാണെങ്കില്‍ പോലും പിന്നീട് പ്രായത്തിന്റെ പ്രശ്നം പറഞ്ഞ് ദമ്പതികള്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ദാമ്പത്യത്തില്‍ ലൈംഗികത പോലും ഇത്തരം കാര്യങ്ങളുടെ പേരില്‍ പലരും ഒഴിവാക്കുന്നു. തീരുമാനങ്ങളില്‍ കൂടുതല്‍ വിമര്‍ശനം നേരിടുന്നതിന്റെ ഫലമായി ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. മാതാപിതാക്കളുടെ തീരുമാനം പലപ്പോഴും കുറ്റപ്പെടുത്തുന്ന തലത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.
ഒത്തുപോവാന്‍ സാധിക്കാത്തത്
പലപ്പോഴും ഒത്തുപോവാന്‍ സാധിക്കാത്ത പ്രശ്നങ്ങളും നിങ്ങളുടെ മനസ്സിനെ പ്രതിസന്ധിയിലാക്കുന്നു. ഇത് നിങ്ങള്‍ക്ക് മാത്രമല്ല പുറത്ത് നിന്നുള്ളവരുടെ ഇടപെടലുകള്‍ നിങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പ്രശ്നങ്ങളുടേയും തര്‍ക്കങ്ങളുടേയും മൂലകാരണമായി പലപ്പോഴും പ്രായം ഒരു വെല്ലുവിളിയായി മാറുന്നു. മറ്റുള്ളവരുടെ അഭിപ്രായം പോലും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ആളുകള്‍ നിങ്ങളെ ഏതെങ്കിലും കാര്യത്തിന് വിമര്‍ശിക്കുമ്പോള്‍ പലപ്പോഴും അത് വരെ ഇക്കാര്യത്തിനാണ് എന്ന തോന്നല്‍ നിങ്ങളിലുണ്ടാവുന്നു. ഇത് ചില പങ്കാളികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
കുട്ടികളുടെ കാര്യം
പലപ്പോഴും പ്രായവ്യത്യാസമുള്ള ദമ്പതികളില്‍ കുട്ടികളുണ്ടാവുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ ഇവര്‍ നേരിടുന്നു. അതിന്റെ ഫലമായി അപകടകരമായ പല അവസ്ഥകളും നിങ്ങളില്‍ ഉണ്ടാവാം. പ്രായം കൂടുന്നതിന്റെ ഫലമായി പ്രത്യുത്പാദന ശേഷി കുറയുമ്പോള്‍ അത് ഇവരുടെ ജീവിതത്തിലും കുട്ടികളുണ്ടാവുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്നു. മാത്കമല്ല വൈവാഹികമായ പല പ്രശ്നങ്ങളും നിങ്ങള്‍ നേരിടേണ്ടി വരുകയും ചെയ്യുന്നു.
ലൈംഗിക ജീവിതത്തിലെ പ്രശ്നങ്ങള്‍
പ്രായം എന്നത് ലൈംഗിക ജീവിതത്തേയും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിച്ചേക്കാം. ദമ്പതികള്‍ക്ക് പലപ്പോഴും ലൈംഗികാരോഗ്യം നഷ്ടപ്പെടുകയും അതിന് സാധിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നു. പ്രായമായ വ്യക്തിയില്‍ ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മാത്രമല്ല പങ്കാളിയുടെ ലൈംഗികാഭിലാഷങ്ങളെ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.



Click it and Unblock the Notifications