Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
നിമിഷ നേരത്തെ വികാരത്തില്‍ തകരും ദാമ്പത്യം; ഭാര്യാഭര്ത്താക്കന്മാര് ശ്രദ്ധിക്കേണ്ട 8 കാര്യം
പളുങ്കുപാത്രം പോലെ വളരെ ശ്രദ്ധിച്ച് കൊണ്ടുപോകേണ്ട ഒന്നാണ് ദാമ്പത്യബന്ധം. നിങ്ങളുടെ ജാഗ്രതക്കുറവ് മൂലം ഏത് നിമിഷം വേണമെങ്കിലും അതിന് വിള്ളല്‍ വീഴാം. അതിനാല്‍, ഒരു ബന്ധത്തെ ശക്തിപ്പെടുത്തുന്നതും ദുര്‍ബലപ്പെടുത്തുന്നതുമായ കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. ദാമ്പത്യബന്ധത്തിന് വിള്ളല്‍ വീഴാന്‍ പ്രധാന കാരണമാണ് ദേഷ്യവും അഹങ്കാരവും. പങ്കാളികള്‍ക്കിടയില്‍ ഈ വികാരങ്ങളുണ്ടാകുമ്പോള്‍ ആ ബന്ധം വഷളാകാന്‍ തുടങ്ങുന്നു.
അഹംഭാവം കാരണവും ദേഷ്യവും ഈഗോയും കാരണവും ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ സ്നേഹിക്കുന്നുവെങ്കിലും ഈഗോയും ദേഷ്യവും കാരണം വഴക്കുകള്‍ പതിവായി സംഭവിക്കുകയാണെങ്കില്‍, ആ ബന്ധത്തില്‍ സ്നേഹം കുറയാന്‍ തുടങ്ങുന്നു. പതിവായുള്ള വഴക്കുകള്‍ നിങ്ങളെ പരസ്പരം അകറ്റാന്‍ തുടങ്ങുകയും ബന്ധം തകരുന്നതിന്റെ വക്കിലെത്തുകയും ചെയ്യുന്നു. ഇതിനെ നേരിടാന്‍ നാം മാനസികമായി തയ്യാറെടുക്കുന്നില്ലെങ്കില്‍, കോപം നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളിയാകും. ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ദേഷ്യം നിയന്ത്രിക്കാനായി ചില വഴികള്‍ പറഞ്ഞുതരികയാണ്. ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ കോപം നിയന്ത്രിക്കാനും നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താനും കഴിയും.

ദേഷ്യത്തിന്റെ കാരണം കണ്ടെത്തുക
നിങ്ങള്‍ക്ക് എന്തിനോടും ദേഷ്യം വരികയും നിങ്ങളുടെ പങ്കാളിയോട് ആക്രോശിക്കുകയും ചെയ്യുകയാണെങ്കില്‍, ആദ്യം നിങ്ങളുടെ ദേഷ്യത്തിന്റെ കാരണം കണ്ടെത്തുക. ദേഷ്യം വരുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം കണ്ടെത്തി നിങ്ങളുടെ മുന്നില്‍ നില്ക്കുന്ന ആള് കാരണമാണോ ആ അവസ്ഥ ഉണ്ടായത് എന്ന് ഒന്ന് ആലോചിക്കുക.
ദേഷ്യത്തോടെ പറയുന്ന കാര്യങ്ങള്‍ മനസില്‍ വയ്ക്കരുത്
ദാമ്പത്യ ബന്ധത്തില്‍ സ്നേഹവും വികാരങ്ങളും നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ പങ്കാളി കോപത്താലോ അഹംഭാവത്താലോ പറയുന്ന കാര്യങ്ങളൊന്നും നിങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കരുത്. ചെറിയ കാര്യങ്ങള്‍ ഹൃദയത്തില്‍ എടുക്കുന്നത് നീരസം വര്‍ദ്ധിപ്പിക്കുകയും ബന്ധത്തില്‍ കയ്പ്പിലേക്ക് നയിക്കുകയും ചെയ്യുന്നു. ദേഷ്യത്തിലും ഈഗോയിലും പറയുന്ന കാര്യങ്ങള്‍ അവഗണിക്കുക.
അസൂയ തോന്നാതിരിക്കുക
നിങ്ങളുടെ പങ്കാളി സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുമ്പോള്‍, തെറ്റായ ചിന്തകള്‍ നിങ്ങളില്‍ വരാന്‍ അനുവദിക്കരുത്. അസൂയ പോലുള്ള വികാരങ്ങള്‍ ഒരു ബന്ധത്തെ എളുപ്പത്തില്‍ നശിപ്പിക്കും. ഈഗോയുടെ പ്രധാന കാരണം അസൂയയും ആകാം. അതിനാല്‍, നിങ്ങളുടെ ബന്ധത്തില്‍ അസൂയ വളരാന്‍ അനുവദിക്കരുത്.
സംസാരിച്ച് പരിഹരിക്കുക
ദമ്പതികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നത്തിന്റെ പേരില്‍ വഴക്കുണ്ടായാല്‍ നിങ്ങള്‍ സംസാരിക്കാതെ ഇരിക്കരുത്. രണ്ടുപേര്‍ തമ്മില്‍ ആശയവിനിമയം ഇല്ലാതിരിക്കുമ്പോള്‍, അവര്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കാന്‍ തുടങ്ങുന്നു. ദേഷ്യവും ഈഗോയും കാരണം ഇത്തരം ഘട്ടത്തില്‍ മിക്ക ദമ്പതികളും പങ്കാളിയോട് സംസാരിക്കുന്നത് നിര്‍ത്തുന്നു. ഇത് അവര്‍ തമ്മിലുള്ള അകലത്തിന്റെ ഏറ്റവും വലിയ കാരണമായി മാറുന്നു. പ്രശ്നം എന്തുതന്നെയായാലും ദേഷ്യം തണുത്തശേഷം അതെല്ലാം ആശയവിനിമയത്തിലൂടെ പരിഹരിക്കുക.
സ്വയം ശ്രദ്ധിക്കുക
നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളെ നിങ്ങള്‍ വളരെയധികം സ്നേഹിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ പ്രതീക്ഷകളും വര്‍ദ്ധിക്കും. നിങ്ങള്‍ അവര്‍ക്കുവേണ്ടി ചെയ്യുന്നതുപോലെ അവര്‍ നിങ്ങള്‍ക്ക് തിരിച്ചുചെയ്യുമെന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ അവര്‍ നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തപ്പോള്‍, ആ ബന്ധത്തില്‍ നീരസം ഉടലെടുക്കുന്നു. അതുവഴിയുണ്ടാകുന്ന ദേഷ്യവും ഈഗോയും പ്രശ്നം കൂടുതല്‍ വഷളാക്കുന്നു. സ്വയം സ്നേഹിക്കാനും സ്വയം ശ്രദ്ധിക്കാനും പഠിക്കുന്നതാണ് നല്ലത്. നിങ്ങള്‍ സ്വയം ശ്രദ്ധിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയും നിങ്ങളെ ശ്രദ്ധിക്കും.
വിശ്രമം
ഇന്നത്തെക്കാലത്ത് എല്ലാവരും തന്നെ തിരക്കിട്ട ഒരു ജീവിതം നയിക്കുന്നവരാണ്. നിരന്തരമായ തിരക്കുകള്‍ കാരണം പലപ്പോഴും മനസ്സ് തളര്‍ന്നുപോകും. അത്തരമൊരു സമയത്ത്, ഒരാളുടെ വെറുതെയുള്ള വാക്കുകള്‍ പോലും നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. അത്തരം ഘട്ടത്തില്‍ നിങ്ങളുടെ ദേഷ്യവും വളര്‍ന്നേക്കാം. അതിനാല്‍ നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് സമയം ലഭിക്കുന്നില്ലെന്നു കണ്ടാല്‍, ജോലിയില്‍ നിന്ന് അവധിയെടുത്ത് നിങ്ങള്‍ക്കായി സമയം ചെലവഴിക്കുക. മനസിനെ ഒന്ന് റിഫ്രഷ് ചെയ്ത് എടുക്കുക. ഒരു യാത്ര പോകുകയോ, പുതിയ സ്ഥലങ്ങള്‍ കാണുകയോ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് മറ്റുള്ളവരോടുള്ള നിങ്ങളുടെ കോപം പുറത്തെടുക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
നല്ല നിമിഷങ്ങള്‍ ഓര്‍ക്കുക
പങ്കാളിയുമായി വഴക്കിട്ട് ബന്ധത്തെ നാശത്തിലേക്ക് തള്ളിവിടുന്നതിന് പകരം ഒരുമിച്ച് ചെലവഴിച്ച നല്ല നിമിഷങ്ങള്‍ ഓര്‍ക്കുക. ഇതിലൂടെ നിങ്ങളുടെ ദേഷ്യം ചുരുങ്ങിയ സമയത്തിനുള്ളില്‍ അപ്രത്യക്ഷമാകും.
പഴയകാര്യങ്ങള്‍ മറക്കാന്‍ പഠിക്കുക
ചിലര്‍ ബന്ധം സംരക്ഷിക്കാന്‍ എന്തെങ്കിലും പറയാതെ ഒഴിഞ്ഞുമാറുന്നു. ഇങ്ങനെ ചെയ്താല്‍ അത് പിന്നീട് മനിസില്‍ വിഷമങ്ങളുടെ ഒരു കൂമ്പാരമായി മാറും. ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങളുടെ ഉള്ളിലുള്ള എല്ലാ സങ്കടവും ദേഷ്യവും മറ്റൊരാളുടെ മേല്‍ ചൊരിയുന്ന ഒരു സമയം വന്നേക്കാം. ഏതൊരു ബന്ധവും മെച്ചപ്പെടുത്താനും നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനുമായുളഅള ഏറ്റവും പ്രധാനപ്പെട്ട കാര്യം കഴിഞ്ഞ കാര്യങ്ങള്‍ മറക്കുക എന്നതാണ്. പണ്ട് കഴിഞ്ഞ വഴക്കുകളും തെറ്റുകളും മറന്ന് മുന്നോട്ട് പോകുക എന്നതാണ് ദാമ്പത്യം നല്ലതാക്കി നിലനിര്‍ത്താനുള്ള ഒരു വഴി.



Click it and Unblock the Notifications