Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അവന് തന്നെ ശ്രദ്ധിക്കുന്നില്ലേ, വിട്ടു പോവുമോ? അരക്ഷിതാവസ്ഥയെ മറികടക്കാം
പലപ്പോഴും ദാമ്പത്യത്തിലും പ്രണയത്തിലും അരക്ഷിതാവസ്ഥ തോന്നിത്തുടങ്ങിയാല്‍ അതൊരു ഭയമായി പലപ്പോഴും കൂടെയുണ്ടാവും. എന്തൊക്കെ ചെയ്താലും എത്രയൊക്കെ ശ്രദ്ധിച്ചാലും പലപ്പോഴും ഇത്തരം അരക്ഷിതാവസ്ഥ നിങ്ങളെ വിടാതെ പിന്തുടരുക തന്നെ ചെയ്യും. മുന്‍കാല അനുഭവങ്ങള്‍, അവഗണിക്കപ്പെടുമോ ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം, ആത്മവിശ്വാസക്കുറവ് എല്ലാം പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് നിങ്ങളുടെ ബന്ധം വഷളാക്കുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
കുറ്റബോധം, ആശയവിനിമയത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാം തന്നെ പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കും. എന്നാല്‍ ആത്മവിശ്വാസത്തെ കൈകാര്യം ചെയ്യുന്നതിനും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും ആത്മവിശ്വാസം തിരിച്ച് പിടിക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അരക്ഷിതാവസ്ഥയെ ഇല്ലാതാക്കി ബന്ധങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

എന്താണ് അരക്ഷിതാവസ്ഥയുടെ ഉറവിടം?
ആദ്യം മനസ്സിലാക്കേണ്ടത് എന്താണ് അരക്ഷിതാവസ്ഥയുടെ ഉറവിടം എന്നതാണ്. അത് മാത്രമല്ല വ്യക്തിപരമായി നിങ്ങള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ക്കെല്ലാം തന്നെ പലപ്പോഴും ഉത്തരം കണ്ടെത്താന്‍ സ്വയം ശ്രമിക്കണം. കൂടാതെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ മുന്‍കൈയ്യെടുത്ത് പരിഹരിക്കുന്നതിനും ശ്രദ്ധിക്കണം. നിലവിലെ ബന്ധത്തില്‍ പ്രകടമാക്കേണ്ട എല്ലാ വികാരങ്ങളും പ്രകടമാക്കാന്‍ ശ്രദ്ധിക്കണം.
തുറന്ന് ആശയവിനിമയം നടത്തുക
നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ അരക്ഷിതാവസ്ഥ തോന്നിത്തുടങ്ങിയാല്‍ ഉടന്‍ തന്നെ തുറന്ന രീതിയില്‍ ആശയവിനിമയം നടത്തുന്നതിന് ശ്രദ്ധിക്കണം. പങ്കാളിയോടൊപ്പം ഇരുന്ന് എല്ലാ തരത്തിലും പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. ആശയവിനിമയത്തിനുള്ള സാധ്യതയെ പരമാവധി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. എന്ത് പ്രശ്നത്തിലാണോ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ തോന്നുന്നത് അതിനെക്കുറിച്ച് സംസാരിച്ച് തീരുമാനത്തിലെത്തണം. സത്യസന്ധവും തുറന്നതുമായ ആശയവിനിമയം ആത്മവിശ്വാസം വളര്‍ത്തുകയും നിങ്ങളുടെ ബന്ധത്തിന്റെ അടിത്തറ ഉറപ്പിക്കുകയും ചെയ്യുന്നു.
സ്വയം സ്നേഹിക്കുക
ഒരു ബന്ധത്തില്‍ ആത്മവിശ്വാസം വളര്‍ത്തുന്നത് സ്വയം ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിലൂടെ സാധിക്കുന്നു. കൂടാതെ വ്യക്തിഗത വളര്‍ച്ചയില്‍ ജീവിതം തന്നെ മികച്ചതാക്കുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യം മികച്ചതാക്കുക, സ്വയം സ്നേഹിക്കാന്‍ പഠിക്കുക, ആത്മവിശ്വാസം വളര്‍ത്തുക എന്നിവയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു.
വിശ്വാസവും ബഹുമാനവും
പരസ്പര ബഹുമാനവും വിശ്വാസവും വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത് നിങ്ങളുടെ ബന്ധങ്ങളിലെ അരക്ഷിതാവസ്ഥയെ മറികടക്കാന്‍ സഹായിക്കുന്നു. മുന്‍കാല അനുഭവങ്ങളെങ്കില്‍ പോലും അല്പം ശ്രദ്ധിക്കണം. കാരണം ഒരു ബന്ധത്തില്‍ ആദ്യം ശ്രദ്ധിക്കേണ്ടതും അനിവാര്യമായി വേണ്ടതും വിശ്വാസവും ബഹുമാനവും തന്നെയാണ്. ഇത് രണ്ട് വ്യക്തികളെയും ബന്ധത്തില്‍ ബഹുമാനവും സുരക്ഷിതത്വവും അനുഭവിക്കാന്‍ സഹായിക്കുന്നു. അത്രയധികം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരാന്‍ വിശ്വാസവും ബഹുമാനവും അനിവാര്യമാണ്.
സോഷ്യല്‍ മീഡിയ കെണികള്‍ ഒഴിവാക്കുക
സോഷ്യല്‍ മീഡിയയില്‍ കെണികള്‍ പലപ്പോഴും ബന്ധത്തെ പ്രശ്നത്തിലാക്കുകയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ പരമാവധി ആ പ്രശ്നത്തില്‍ നിന്നും ഒഴിവാക്കുക. അതിനായി സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ശ്രദ്ധിക്കുക. മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വളര്‍ത്താന്‍ ശ്രദ്ധിക്കുക.
ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക
വളരെയധികം ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് നിങ്ങളുടെ ബന്ധത്തില്‍ കൂടുതല്‍ അടുപ്പം സൃഷ്ടിക്കുന്നു. അരക്ഷിതാവസ്ഥയെ മറികടക്കുന്നതോടൊപ്പം തന്നെ ജീവിതത്തില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. സ്ഥിരമായ പരിശ്രമത്തിലൂടെ, നിങ്ങളുടെ ചിന്താഗതിയില്‍ ഒരു മാറ്റം നിങ്ങള്‍ക്ക് തന്നെ കാണാന്‍ സാധിക്കും. ഇത് അരക്ഷിതാവസ്ഥ ഒഴിവാക്കി ബന്ധങ്ങള്‍ ശക്തമാക്കും.



Click it and Unblock the Notifications
