Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
എത്ര വലിയ പിണക്കവും പെട്ടെന്ന് പരിഹരിക്കാം, പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ ഇതാ ചില വഴികള്‍
ദാമ്പത്യത്തില്‍ എപ്പോഴും അടയും ശര്‍ക്കരയും പോലെ ഒട്ടിയിരിക്കാന്‍ ആര്‍ക്കും പറ്റിയെന്ന് വരില്ല. അതിപ്പോള്‍ എത്ര ആരോഗ്യകരമായ ബന്ധമാണെങ്കിലും. പിണക്കങ്ങളും കലഹങ്ങളും ഏതൊരു ബന്ധത്തിലും സാധാരണമാണ്. പക്ഷേ പിണക്കം നീണ്ടുനില്ക്കാതെ യഥാസമയം പരിഹരിച്ച്, പരസ്പരം മനസ്സിലാക്കി മുന്നോട്ടുകൊണ്ടുപോകുകയാണ് ആരോഗ്യകരമായ ഒരു ബന്ധത്തിന് അനിവാര്യം.

പക്ഷേ പിണക്കം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുക പലപ്പോഴും അത്ര ഈസിയല്ല. പങ്കാളികളാണെങ്കിലും അവര്‍ക്കിടയിലെ ഈഗോ ഇതിനൊരു തടസ്സമായിരിക്കും. അത് ബന്ധങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കുകയും ചെയ്യും. പിണക്കം എങ്ങനെ പരിഹരിക്കുമെന്ന് ആലോചിച്ച് തല പെരുക്കുന്നവര്‍ക്ക് ഏറ്റവും ഫലപ്രദമായി പ്രശ്നങ്ങള്‍ പരിഹക്കുന്നതിനുള്ള ചില വഴികളാണ് താഴെ പറഞ്ഞിരിക്കുന്നത്.
ഉള്ളിലുള്ളത് മറച്ചുപിടിക്കേണ്ട
നിങ്ങളുടെ ഉള്ളിലെ തോന്നലുകളും വികാരങ്ങളും നിങ്ങള്‍ക്ക് മാത്രമേ അറിയൂ. അത് മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെങ്കില്‍ നിങ്ങള്‍ തന്നെ അത് പ്രകടിപ്പിക്കണം. ആരോഗ്യമുള്ള ഒരു ബന്ധത്തില്‍ പരസ്പരം തുറന്ന് സംസാരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ചിന്തകളും തോന്നലുകളും പങ്കാളിയോട് തുറന്നുപറയുക. തുറന്നുപറയാതെ ഉള്ളില്‍ അടക്കിവെച്ചിരിക്കുന്ന വിഷമങ്ങള്‍ വലിയ പ്രശ്നങ്ങളിലേക്കായിരിക്കും നിങ്ങളെ കൊണ്ടെത്തിക്കുക.
കുറ്റപ്പെടുത്തല്‍ വേണ്ട
പങ്കാളിയെ കുറ്റപ്പെടുത്തുന്ന സ്വഭാവം ക്രമേണ ബന്ധത്തിലവര്ക്ക് മടുപ്പ് തോന്നുന്നതിന് കാരണമാകും. അതുകൊണ്ട് പരസ്പരം കുറ്റപ്പെടുത്തുന്ന ശീലം പാടേ ഒഴിവാക്കുക. പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കാതിരിക്കാന്‍ അത് സഹായിക്കും.
കേള്‍ക്കാനുള്ള മനസ്സ് കാണിക്കുക
കൂടെയുള്ളവര്‍ പറയുന്നത് കേള്‍ക്കാനുള്ള മനസ്സുണ്ടാകുക ഒരു ബന്ധത്തിന്റെ കെട്ടുറപ്പ് നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണ്. ഒരു പ്രശ്നമുണ്ടാകുമ്പോള്‍ മറുഭാഗത്ത് ഉള്ളയാള്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കുക, അത് തന്നെ അവര്‍ക്ക് ആശ്വാസം നല്‍കും. പരസ്പരം പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത്, അത് മനസ്സിലാക്കി ഒരു പരിഹാരത്തിന് ശ്രമിക്കുക.
വിട്ടുകൊടുക്കുക
താന്‍ പറയുന്നതാണ് ശരിയെന്ന നിലപാട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കില്ല. അതുകൊണ്ട് വലപ്പോഴുമൊക്കെ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുക. അത് ഒരു ബന്ധത്തില്‍ സ്നേഹവും വിശ്വാസവും കെട്ടുറപ്പും വര്‍ദ്ധിപ്പിക്കുകയേയുള്ളൂ.
മുന്കോപത്തില് തീരുമാനമെടുക്കരുത്
പരസ്പരം കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ അങ്ങേയറ്റം ദേഷ്യപ്പെടുകയും ആ ദേഷ്യത്തിന്റെ പുറത്ത് തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നത് ബന്ധങ്ങളില്‍ സര്‍വ്വസാധാരണമാണ്. എന്നാലത് ആരോഗ്യകരമല്ല. കോപം പോലുള്ള തീവ്രമായ വികാരങ്ങള്‍ നിങ്ങളുടെ തീരുമാനമെടുക്കലിനെ ആശയക്കുഴപ്പത്തിലാക്കും. അത്തരം തീരുമാനങ്ങളില്‍ പിന്നീട് പശ്ചാത്തപിക്കേണ്ടതായി വരും. വികാരങ്ങളുടെ പുറത്ത് തീരുമാനമെടുക്കാതെ, വിവേകത്തോടെ ചിന്തിച്ച് തീരുമാനമെടുക്കുക.



Click it and Unblock the Notifications
