Latest Updates
-
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍
വിവാഹത്തിന് മുമ്പ് പെണ്ണിന് പേടി, ചിന്തകള്‍ പലവിധം; മാനസികമായി തയാറാകാന്‍ 8 വഴി
Relationship Tips: വിവാഹം എന്നത് എല്ലാവരുടെയും ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവാണ്. വിവാഹശേഷം നിങ്ങളുടെ ജീവിതം അടിമുടി മാറുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ജീവിതശൈലി, ഭക്ഷണരീതികള്‍ എന്നിവ പോലും മറ്റുള്ളവര്‍ക്ക് അനുസരിച്ച് മാറ്റേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, വിവാഹത്തിന് മുമ്പ് പെണ്‍കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നത് സ്വാഭാവികമാണ്. വിവാഹദിനം അടുക്കുന്തോറും അസ്വസ്ഥത ഉത്കണ്ഠയായി മാറുന്നു.
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍, മാതാപിതാക്കളെ വിട്ടുപിരിയേണ്ടി വരുന്നത്, പുതിയൊരു വീട്ടിലേക്ക് മാറുന്നത്, പുതിയ ശീലങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചിന്തകള്‍ പെണ്‍കുട്ടികളില്‍ പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഇത് എല്ലാവര്‍ക്കും നടക്കന്ന കാര്യമാണെങ്കിലും ഈ സാഹചര്യം ശരിയായി കൈകാര്യം ചെയ്താല്‍ നിങ്ങള്‍ക്ക് വിവാഹത്തിന് മുമ്പുള്ള ടെന്‍ഷന്‍ കുറയ്ക്കാന്‍ കഴിയും. ദാമ്പത്യത്തിന്റെ പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുന്ന അത്തരം ചില ലളിതമായ നുറുങ്ങുകള്‍ ഇതാ.(tips to reduce stress before marriage)

നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുക
വിവാഹത്തിന് മുമ്പുള്ള സമ്മര്‍ദ്ദവും ഉത്കണ്ഠയും മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നിങ്ങളുടെ പങ്കാളിയുമായി ഇടയ്ക്കിടെ സംസാരിക്കുക എന്നതാണ്. നിങ്ങളുടെ പങ്കാളിയുമായി മനസ് തുറന്ന് സംസാരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് അവരുടെ സമ്മര്‍ദ്ദ നിലയും മനസ്സിലാക്കാന്‍ കഴിയും. എല്ലാത്തിനുമുപരി, നിങ്ങളുടെ പങ്കാളി നിങ്ങളുടെ വികാരങ്ങള്‍ മനസിലാക്കുകയും നിങ്ങളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും.
അവശ്യ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക
വിവാഹം ഒരു സ്വപ്നം പോലെയാണ്. അതില്‍ എല്ലാം തികഞ്ഞതായിരിക്കണം. വിവാഹത്തിന് മുമ്പ് എല്ലാ കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാല്‍, കാര്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി പട്ടികപ്പെടുത്തിയാല്‍, കൃത്യസമയത്ത് ക്രമീകരണങ്ങള്‍ ചെയ്യുന്നത് എളുപ്പമാകും.
ആശയവിനിമയം നടത്തുക
ചിലപ്പോള്‍ ആശയവിനിമയത്തിന്റെ അഭാവവും സമ്മര്‍ദ്ദത്തിന് കാരണമാകാം. അത് പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായാലും അങ്ങനെതന്നെ. ചെലവുകളും ക്രമീകരണങ്ങളും ഇടപാടുകളും വീട്ടുകാരുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്താല്‍, വിവാഹസമയത്ത് സമ്മര്‍ദ്ദം കുറയും. പെണ്‍കുട്ടികള്‍ അവരുടെ അമ്മായിയമ്മമാരുമായും ആശയവിനിമയം നടത്തണം. അതിലൂടെ അവര്‍ക്ക് ഭര്‍ത്താവിന്റെ വീട്ടിലെ ചിട്ടകളെയും ശീലങ്ങളെയും ജീവിതരീതിയെയും കുറിച്ച് മുന്‍കൂട്ടി മനസിലാക്കാന്‍ സാധിക്കും.
സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുക
ഒട്ടുമിക്ക പെണ്‍കുട്ടികളും വിവാഹജീവിതം തുടങ്ങുന്നതിനു മുമ്പ് വളരെയധികം സമ്മര്‍ദ്ദിലാകുന്നു. ക്ഷീണം, ലിബിഡോ കുറയല്‍, തലവേദന, വിശപ്പിലെ മാറ്റം തുടങ്ങിയ ശാരീരിക ലക്ഷണങ്ങള്‍ നേരിടേണ്ടിവരുന്നു. വിവാഹം അടുക്കുമ്പോള്‍, നിങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ നിങ്ങളുടെ ജീവിതത്തില്‍ സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുക. വിവാഹ തയ്യാറെടുപ്പുകള്‍ക്കിടയില്‍, ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ നിങ്ങള്‍ക്കായി നീക്കിവച്ച് ആസ്വദിക്കുക.
ധ്യാനം
മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം ധ്യാനമാണ്. മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍, അല്‍പനേരം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ശാന്തമായ സ്ഥലത്ത് പോയി ധ്യാനിക്കുക. ഇത് നിങ്ങളുടെ പേശികള്‍ക്ക് അയവ് നല്‍കാനും മനസ്സിന് പുതിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. വിവാഹത്തിന് മുമ്പ് പിരിമുറുക്കം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിനെ മറികടക്കുക എന്നത് അതിലും പ്രധാനമാണ്. സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി നിങ്ങള്‍ക്ക് വിദഗ്ധരില്‍ നിന്ന് ഉപദേശവും സ്വീകരിക്കാം.
യോഗ ചെയ്യുക
യോഗ ചെയ്യുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. വിവാഹത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നിങ്ങള്‍ അത് പതിവായി ചെയ്യണം. എല്ലാ ദിവസവും രാവിലെ യോഗ ചെയ്യുകയും രാത്രി ഉറങ്ങുന്നതിന് മുമ്പ് 15 മിനിറ്റ് ധ്യാനിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും നിങ്ങളുടെ ഊര്‍ജ്ജം കൂട്ടാന്‍ സഹായിക്കുകയും ചെയ്യും. വിവാഹദിനത്തിന് മുമ്പുള്ള നെഗറ്റീവ് ചിന്തകളും ഇത് ഇല്ലാതാക്കും. ഇതിലൂടെ നിങ്ങള്‍ക്ക് സമ്മര്‍ദ്ദവും ഉത്കണ്ഠയും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.
പ്രിയപ്പെട്ടവരെ ഒപ്പം നിര്‍ത്തുക
യഥാര്‍ത്ഥത്തില്‍ വിവാഹദിനത്തോടടുപ്പിച്ച് വധുവിന്റെ ചുറ്റും ധാരാളം ആളുകള്‍ ഒത്തുകൂടുന്നു. നിങ്ങളുടെ മനസ്സില്‍ പരിഭ്രമം അനുഭവപ്പെടുന്നുണ്ടെങ്കില്‍, നിങ്ങളുടെ പ്രിയപ്പെട്ടവരെ കൂടെ നിര്‍ത്തണം. അത് നിങ്ങളുടെ സുഹൃത്തുക്കളോ കസിന്‍സോ ബന്ധുക്കളോ അച്ചനോ അമ്മയോ ആകാം. നിങ്ങള്‍ക്ക് പരിഭ്രാന്തി തോന്നുന്നുണ്ടെന്നും അവര്‍ നിങ്ങളോടൊപ്പം നില്‍ക്കണമെന്നും നിങ്ങള്‍ അവരോട് മുന്‍കൂട്ടി പറയുക. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും അല്‍പ്പം ശാന്തത അനുഭവപ്പെടും.
ഭക്ഷണക്രമം ശ്രദ്ധിക്കുക
വീട്ടില്‍ വിവാഹ ചടങ്ങുകള്‍ ആരംഭിക്കുമ്പോള്‍, പൊതുവേ പെണ്‍കുട്ടികള്‍ക്ക് വിശപ്പ് കുറയാന്‍ തുടങ്ങുന്നു. നിങ്ങളുടെ ഭക്ഷണക്രമം പൂര്‍ണ്ണമായും ശ്രദ്ധിക്കുക. എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണത്തിന് പകരം ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക. ജലാംശം കുറഞ്ഞാല്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജം കുറയുകയും തലവേദന അനുഭവപ്പെടുകയും ചെയ്യും. അതിനാല്‍ ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുക.



Click it and Unblock the Notifications











