Latest Updates
-
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ഡൽഹിയിൽ കനത്ത മഴ; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
2026 ഗുരുപൂർണിമ: സൂര്യ-ഗുരു സംയോഗം; ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, അറിയേണ്ടതെല്ലാം -
ജൂലൈ 28: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും തേടിയെത്തും! -
ചന്ദ്രൻ മകരം രാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെ ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക മാറ്റങ്ങൾ! -
ജൂലൈ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നഗരം തിരിച്ചുള്ള ശുഭമുഹൂർത്തങ്ങൾ -
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം
ഭര്‍ത്താവ് ബഹുമാനിക്കും, പൊന്നുപോലെ നോക്കും; ഭാര്യ ചെയ്യേണ്ട 8 കാര്യങ്ങള്‍
ഒരു ബന്ധം വിജയകരമാക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ആവശ്യമാണ്. പൊതുവേ, ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് ദാമ്പത്യബന്ധത്തില്‍ പരസ്പര സ്നേഹവും ധാരണയും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഇത് കൂടാതെ, ബഹുമാനവും ഒരു പ്രധാന വശമാണ്. അതില്ലാതെ ഒരു ബന്ധവും ഒരിക്കലും തഴച്ചുവളരില്ല. നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ എത്രമാത്രം സ്നേഹിച്ചാലും, അവര്‍ നിങ്ങളെയും നിങ്ങളുടെ വികാരങ്ങളെയും മാനിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ബന്ധത്തില്‍ എല്ലായ്പ്പോഴും അനിശ്ചിതത്വത്തിന്റെ ഒരു കാര്‍മേഘം നിഴലിച്ചുനില്‍ക്കും.
നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കുന്നില്ലെന്നു തോന്നിയാല്‍, അത്തരമൊരു സാഹചര്യം കൂടുതല്‍ ബുദ്ധിപരമായി കൈകാര്യം ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനാല്‍, ഇന്ന് ഈ ലേഖനത്തില്‍ അത്തരം ചില എളുപ്പമുള്ള വഴികളെക്കുറിച്ചാണ് ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. ഈ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഭര്‍ത്താവിന്റെ മനസ്സില്‍ നിങ്ങളോട് ബഹുമാനം സൃഷ്ടിക്കാന്‍ കഴിയും.

എപ്പോഴും സ്നേഹം നിലനിര്‍ത്തുക
പങ്കാളി നിങ്ങളെ ബഹുമാനിക്കുന്നില്ലെന്ന് തോന്നിയാല്‍ സ്നേഹത്തോടെ പെരുമാറി നിങ്ങള്‍ അവരെ കീഴ്പ്പെടുത്തുക. പ്രണയം എന്നത്. ഒരു പ്രത്യേക വികാരമാണ്, അത് നിലനിര്‍ത്താന്‍ പങ്കാളികള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. സ്നേഹം എന്തിനേക്കാളും ശക്തമാണെന്ന കാര്യം എപ്പോഴും മനസ്സില്‍ സൂക്ഷിക്കണം.
സന്തുലിതാവസ്ഥ നിലനിര്‍ത്തുക
ബന്ധം നല്ലരീതിയില്‍ നിലനിര്‍ത്താന്‍, പങ്കാളികള്‍ പരസ്പരം സ്നേഹിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ ഈ സ്നേഹം സ്വതന്ത്രമായിരിക്കണം, ഏതെങ്കിലും വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കരുത്. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് മോശം പെരുമാറ്റം നിങ്ങള്‍ക്ക് നേരിടേണ്ടി വന്നാല്‍ ആ ബന്ധം നിങ്ങളെയും പതുക്കെ നശിപ്പിക്കും. പങ്കാളി നിങ്ങളെ ബഹുമാനിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ നിങ്ങളുടെ ആത്മാഭിമാനത്തിനായി സംസാരിക്കുകയും നിങ്ങളുടെ പങ്കാളിക്ക് എന്ത് തരത്തിലുള്ള മാറ്റങ്ങളാണ് വേണ്ടതെന്ന് ചോദിക്കുകയും ചെയ്യുക.
അതിരുകള്‍ നിശ്ചയിക്കുക
ഒരു നല്ല ബന്ധത്തിനായി പങ്കാളികള്‍ തമ്മില്‍ ചില പരിധികള്‍ നിശ്ചയിക്കണം. എപ്പോഴും പരസ്പരം മനസ്സിലാക്കണം. നിങ്ങള്‍ ബന്ധങ്ങളില്‍ ചില പരിധികള്‍ പാലിക്കുകയാണെങ്കില്‍, നിങ്ങളുടെ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ നേടാനാകും. പങ്കാളിയുടെ ബഹുമാനം നിങ്ങള്‍ക്ക് കിട്ടാനായി പരസ്പര ധാരണയോടെ ബന്ധത്തില്‍ മുന്നോട്ട് പോകുക.
സ്വയം ബഹുമാനിക്കുക
ബന്ധങ്ങളില്‍ ബഹുമാനം പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ബന്ധത്തില്‍ പരസ്പരം ബഹുമാനമുണ്ടെങ്കില്‍ മാത്രമേ ആ ബന്ധം മുന്നോട്ട് പോകുകയുള്ളൂ. മറ്റുള്ളവരില്‍ നിന്ന് ബഹുമാനം പ്രതീക്ഷിക്കുന്നതിന് മുമ്പ് ആദ്യം നിങ്ങള്‍ നിങ്ങളുടെ ബന്ധത്തെ ബഹുമാനിക്കണം. ഇത് നിങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം നിങ്ങള്‍ സ്വയം ബഹുമാനിക്കാന്‍ പഠിക്കണം. എങ്കില്‍ മാത്രമേ നിങ്ങളുടെ ഭര്‍ത്താവിന് സൂചന ലഭിക്കുകയും അവരുടെ തെറ്റുകള്‍ ശരിയാക്കുകയും ചെയ്യുകയുള്ളൂ. ഇതിലൂടെ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് അവര്‍ മനസ്സിലാക്കും.
ബാലന്‍സ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക
ഭര്‍ത്താവിനോട് സ്നേഹത്തോട് ഉദാരമായി പെരുമാറുക, എന്നാല്‍ അവരുടെ മോശമായ പെരുമാറ്റം സഹിക്കരുത്. നിങ്ങളുടെ പങ്കാളിയുടെ മോശം പെരുമാറ്റം നിങ്ങള്‍ നിരന്തരം സഹിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ ബന്ധത്തെ തളര്‍ത്തും. നിങ്ങള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നുവെന്നും അവര്‍ ഏതൊക്കെ കാര്യങ്ങളിലാണ് മാറ്റം വരുത്തേണ്ടത് എന്നും അവരോട് പറയുകയും വേണം. ഇത് അവരുടെ ബഹുമാനം നേടാന്‍ നിങ്ങളെ സഹായിക്കും.
അനാദരവ് കാണിച്ചാല്‍ മിണ്ടാതിരിക്കരുത്
നിങ്ങള്‍ ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ നിങ്ങളെ അനാദരിക്കാന്‍ ആരെയും അനുവദിക്കരുത്. നിങ്ങളോട് മോശമായി പെരുമാറിയാല്‍, നിങ്ങള്‍ തിരിച്ച് സംസാരിക്കണം. സ്വയം ഇകഴ്ത്തപ്പെടാന്‍ നിങ്ങള്‍ ഒരിക്കലും അനുവദിക്കരുത്. പ്രത്യേകിച്ചും നിങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മിണ്ടാതിരുന്നിട്ട് കാര്യമില്ല. നിങ്ങള്‍ നിശബ്ദത പാലിക്കുകയാണെങ്കില്‍, പങ്കാളി വീണ്ടും നിങ്ങളെ താഴ്ത്താന്‍ ശ്രമിക്കും.
നിങ്ങളുടെ ശക്തിയും ബലഹീനതയും മനസ്സിലാക്കുക
നിങ്ങളുടെ ശക്തിയും ബലഹീനതയും നിങ്ങള്‍ മനസ്സിലാക്കുന്നില്ലെങ്കില്‍, ആളുകള്‍ നിങ്ങളെ എങ്ങനെ കാണുന്നു എന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല. ആവശ്യങ്ങള്‍ ഒരിക്കലും ബന്ധങ്ങളെ ഭരിക്കാന്‍ അനുവദിക്കരുത്. പങ്കാളിയില്‍ നിന്ന് ബഹുമാനം ലഭിക്കുന്നതിന്, പരസ്പരം സമയം നല്‍കുകയും നിങ്ങളെയും നിങ്ങളുടെ പങ്കാളിയെയും മനസ്സിലാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
തുറന്ന സംസാരം
പലപ്പോഴും പുരുഷന്മാര് ഭാര്യയുടെ വികാരങ്ങളെ മാനിക്കാറില്ല. ഇതുകാരണം ഭാര്യക്ക് അപമാനം തോന്നുന്നു. ഈ അവസ്ഥയില്‍ നിന്ന് കരകയറാനുള്ള ഒരു മാര്‍ഗം നിങ്ങളുടെ ഭര്‍ത്താവിനോട് അതിനെക്കുറിച്ച് സംസാരിക്കുക എന്നതാണ്. അവര്‍ പറയുന്ന പല കാര്യങ്ങളും നിങ്ങളെ അലട്ടുന്നുവെന്ന് അവരോട് തുറന്നു പറയുക. ശരിയായ ആശയവിനിമയം നടത്തുകയാണെങ്കില്‍, നിങ്ങളുടെ ബന്ധത്തിലെ വിഷമ സാഹചര്യങ്ങള്‍ ഒരു പരിധിവരെ മാറ്റാന്‍ സാധിക്കും.



Click it and Unblock the Notifications