Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
കല്ല്യാണം കഴിഞ്ഞ് 6 മാസത്തിനുള്ളില്‍ തന്നെ വിവാഹമോചനം; മാറി ചിന്തിക്കുന്ന യുവതലമുറ
Relationship Tips: വിവാഹം എന്നത് ഏഴ് ജന്മങ്ങളുടെ ബന്ധമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ വിവാഹം എന്നത് രണ്ട് വ്യക്തികളുടെ കൂട്ടായ്മ മാത്രമല്ല, മതപരവും സാംസ്കാരികവും സാമൂഹികവുമായ പാരമ്പര്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ കുടുംബങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ്. എന്നാല്‍ പരസ്പര വിയോജിപ്പും ആശയപരമായ വ്യത്യാസങ്ങളും മറ്റ് കാരണങ്ങളും കാരണം പല ബന്ധങ്ങളും കുറച്ച് കാലത്തിന് ശേഷം തകരുന്നു. ദമ്പതികള്‍ തമ്മിലുള്ള വഴക്ക് വളരെ ദാമ്പത്യത്തില്‍ സാധാരണമാണ്.
എന്നാല്‍ ചിലപ്പോള്‍ ഈ അഭിപ്രായവ്യത്യാസം കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ വളരെയധികം വര്‍ദ്ധിക്കുകയും പലരും വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിവാഹമോചന കേസുകള്‍ ഇന്ത്യയില്‍ അതിവേഗം വര്‍ദ്ധിച്ചുവരികയാണ്. അതിനുള്ള ചില പൊതുവായ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.(reasons for divorce)

സ്ത്രീ ശാക്തീകരണം
പണ്ടുകാലത്തെ പോലെയല്ല, ഇന്നത്തെക്കാലത്ത് മിക്ക സ്ത്രീകളും നല്ല വിദ്യാഭ്യാസം നേടുന്നുണ്ട്. എല്ലാ ജോലികളിലും അവര്‍ കഴിവുതെളിയിക്കുന്നു. തൊഴിലെടുത്ത് ജീവിക്കുന്ന സ്ത്രീകളുടെ എണ്ണവും ധാരാളമായി വര്‍ധിച്ചു. ഇതെല്ലാം സ്ത്രീകളെ ശാക്തീകരിക്കുകയും അവര്‍ക്ക് സാമ്പത്തിക ഭദ്രതയും അവരുടെ ജീവിതത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യവും നല്കുന്നു. അതൃപ്തി നിറഞ്ഞ ദാമ്പത്യങ്ങള്‍ സ്ത്രീകള്‍ക്ക് ഇന്ന് സഹിക്കാനുള്ള സാധ്യത കുറവാണ്. ഇന്നത്തെക്കാലത്ത് ഭര്‍ത്താവിന്റെ പീഢനങ്ങള്‍ കടിച്ചമര്‍ത്തി ജീവിക്കുന്ന സ്ത്രീകള്‍ കുറവാണ്. വിവാഹം കഴിഞ്ഞാലും അവരുടെ സന്തോഷത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്കുന്ന തീരുമാനങ്ങള്‍ അവര്‍ ധൈര്യപൂര്‍വ്വം എടുക്കുന്നു.
ആധുനിക ജീവിതശൈലി
ഗ്രാമത്തില്‍ നിന്ന് നഗര ജീവിതത്തിലേക്കുള്ള മാറ്റം ആളുകളുടെ ജീവിതശൈലിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ന് മിക്കയിടങ്ങളും തന്നെ ധാരാളം വികസിച്ചുകഴിഞ്ഞു. എല്ലായിടത്തും ആധുനിക ജീവതത്തിന്റെ അടയാളങ്ങള്‍ കാണാം. നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് പലപ്പോഴും ഉയര്‍ന്ന തലത്തിലുള്ള സമ്മര്‍ദ്ദം, ദൈര്‍ഘ്യമേറിയ ജോലി സമയം എന്നിവയെല്ലാം അനുഭവിക്കേണ്ടിവരുന്നു. അവര്‍ക്ക് കുടുംബത്തോടൊപ്പം അധികസമയം ചെലവഴിക്കാന്‍ അവസരങ്ങള്‍ കിട്ടാറില്ല. ഗ്രാമങ്ങളിലുള്ളവരെക്കാളും കൂടുതലായി വിവാഹമോചനങ്ങള്‍ സംഭവിക്കുന്നത് നഗരങ്ങളില്‍ ജീവിക്കുന്നവര്ക്കാണെന്ന് കണക്കുകള്‍ പറയുന്നു.
സാമ്പത്തിക പ്രശ്നങ്ങള്‍
പണവുമായോ വരുമാനവുമായോ ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പലപ്പോഴും വിവാഹമോചനത്തിനുള്ള പ്രധാന കാരണങ്ങളായി കാണുന്നത്. സാമ്പത്തിക പരിമിതികള്‍, മികച്ച ബന്ധങ്ങളില്‍ പോലും സമ്മര്‍ദ്ദം ചെലുത്തുന്നു. ചെലവ്, കടം എന്നിവയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും ദാമ്പത്യത്തില്‍ പിരിമുറുക്കത്തിനും പ്രശ്നങ്ങള്‍ക്കും ഇടയാക്കും.
വിവാഹേതര ബന്ധം
വിവാഹശേഷം പങ്കാളിയുടെ അവിഹിതബന്ധമാണ് മിക്ക വിവാഹമോചനങ്ങള്‍ക്കും ഒരു കാരണമായി പറയുന്നത്. മറ്റൊരാളുമായുള്ള പങ്കാളിയുടെ ബന്ധം പല ബന്ധങ്ങളും തകര്‍ത്തിട്ടുണ്ട്. ഇന്നത്തെക്കാലത്ത്, സോഷ്യല്‍ മീഡിയകളും ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുകളുമെല്ലാം വളരെ സജീവമാണ്. ഇതുമൂലം അവിഹിത കേസുകള്‍ വര്‍ദ്ധിക്കുന്നു. അത്തരം ബന്ധങ്ങള്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള വിശ്വാസത്തെ നശിപ്പിക്കുന്നു. ഇത് ഒടുവില്‍ ഡിവോഴ്സിലേക്കും നയിക്കുന്നു.
ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവം
നല്ല ആശയവിനിമയമാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറയായി കണക്കാക്കപ്പെടുന്നു. ദമ്പതികള്‍ക്കിടയില്‍ ശരിയായ ആശയവിനിമയം ഇല്ലാതിരിക്കുമ്പോള്‍, അവര്‍ക്കിടയില്‍ തെറ്റിദ്ധാരണകളും വഴക്കുകളും ഉണ്ടാകാന്‍ തുടങ്ങുന്നു. അങ്ങനെ അവരുടെ ബന്ധത്തില്‍ അകലം വരികയും ക്രമേണ അത് വിവാഹമോചനത്തിലേക്ക് വഴിമാറുകയും ചെയ്യുന്നു.
പരസ്പരം മാറ്റാന്‍ ശ്രമിക്കുക
പലര്‍ക്കും തങ്ങളുടെ പങ്കാളിയെ സ്വീകരിക്കാന്‍ പലരും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കാണാറുണ്ട്. അവര്‍ അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാന്‍ തുടങ്ങുന്നു. തങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി പങ്കാളിയെ നിയന്ത്രിക്കാനോ മാറ്റാനോ അവര്‍ ശ്രമിക്കുന്നു. ഇത് ദാമ്പത്യ ബന്ധത്തില്‍ നിരാശയും സംശയവും സൃഷ്ടിക്കുന്നു. ഒടുവില്‍ ഇത് വിവാഹമോചനത്തിലും കലാശിക്കുന്നു.
പ്രതീക്ഷകള്‍ തെറ്റുമ്പോള്‍
സിനിമകളും സോഷ്യല്‍ മീഡിയകളും കാരണം, വിവാഹത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യബോധമില്ലാത്ത ചിത്രമാണ് പൊതുവെ ആളുകളുടെ മനസ്സിലുള്ളത്. ഇതെല്ലാ കണ്ട് ദാമ്പത്യബന്ധം തുടങ്ങുകയും പങ്കാളിയില്‍ നിന്ന് പലതും പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ പലര്‍ക്കും നിരാശ അനുഭവപ്പെടുന്നു. ഇന്നത്തെക്കാലത്ത് ഭൂരിഭാഗം ആളുകളും അണുകുടുംബങ്ങളിലാണ് ജീവിക്കുന്നത്. അതിനാല്‍ പങ്കാളിയില്‍ ധാരാളം പ്രതീക്ഷകളുണ്ട്, അത് അവരില്‍ വളരെയധികം സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ഇതുകാരണം ദാമ്പത്യത്തില്‍ താളപ്പിഴകള്‍ വരികയും വിവാഹബന്ധം അവസാനിക്കുകയും ചെയ്യുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങള്‍
വിഷാദം, ഉത്കണ്ഠ, മയക്കുമരുന്ന് ഉപയോഗം, സമാനമായ മറ്റ് മാനസിക അവസ്ഥകള്‍ എന്നിവ ദമ്പതികളുടെ ബന്ധത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. അത് സമ്മര്‍ദ്ദത്തിനും പ്രശ്നങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമാകുന്നു. ഒടുവില്‍ വിവാഹബന്ധം വേര്‍പിരിയുന്നതിലേക്ക് വരെ നയിക്കുന്നു.



Click it and Unblock the Notifications