Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സോറിയില്‍ ഒതുങ്ങരുത്, പങ്കാളിയോട് സോറി പറയേണ്ടതില്ലാത്ത സാഹചര്യങ്ങള്‍
ഒരു സോറി പറഞ്ഞാല്‍ തീരുന്ന കാര്യമല്ലേ, ദാമ്പത്യപ്രശ്നങ്ങളില്‍ പലപ്പോഴും മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്ന ഉപദേശമാണിത്. ശരിയാണ് വലിയ പ്രശ്നങ്ങളെ ഇല്ലാതാക്കുന്ന, വളരെ ശക്തിയുള്ള രണ്ടക്ഷരമാണ് സോറി. ആരോഗ്യകരമായ ദാമ്പത്യത്തില്‍ ക്ഷമ ചോദിക്കാനുള്ള മനസ്സ് പങ്കാളികള്‍ക്ക് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഗുണവുമാണ്. ഒരു വ്യക്തിയിലെ മനുഷ്യത്വവും സഹാനുഭൂതിയും സ്വന്തം ചെയ്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മനസ്സുമാണ് സോറിയില്‍ പ്രതിഫലിക്കുന്നത്. പക്ഷേ എപ്പോഴെല്ലാമാണ് സോറി പറയേണ്ടതെന്ന് തീര്‍ച്ചയായും നമ്മള് അറിഞ്ഞിരിക്കണം.

ചില സാഹചര്യങ്ങളില്‍ സോറി പറയുന്നത് തീര്‍ത്തും അനുചിതമായിരിക്കും, പ്രത്യേകിച്ച് ദാമ്പത്യത്തില്‍. അത്തരത്തില്‍ പങ്കാളിയോട് ഒരിക്കലും സോറി പറയാന്‍ പാടില്ലാത്ത ചില സാഹചര്യങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
തെറ്റ് നിങ്ങളുടെ ഭാഗത്ത് അല്ലാതിരിക്കുമ്പോള്‍
നമ്മുടെ ഭാഗത്ത് തെറ്റുണ്ടാകുമ്പോള്‍ സോറി പറയുന്നത് ശരിയായ കാര്യമാണ്. എന്നാല്‍ തെറ്റ് നമ്മുടെ ഭാഗത്ത് അല്ലെന്ന് ബോധ്യമുണ്ടെങ്കില്‍ ഒരിക്കലും സോറി പറയുകയോ വിട്ടുവീഴ്ച ചെയ്യുകയോ അരുത്. നമ്മുടെ ഭാഗത്ത് തെറ്റൊന്നും ഇല്ലാതിരുന്നിട്ടും സോറി പറഞ്ഞാല്‍ അത് ആശയക്കുഴപ്പത്തിനും പിന്നീട് നിരാശയ്ക്കും കാരണമാകും.
സ്വന്തം ആവശ്യങ്ങള്‍ക്കായി നിലകൊള്ളുമ്പോള്‍
സ്വന്തം ആവശ്യങ്ങള്‍ക്കായി നിലകൊള്ളുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ പങ്കാളിക്ക് ബുദ്ധിമുട്ടാകുന്നുവെന്ന് കരുതി സോറി പറയേണ്ടതില്ല. സ്വന്തം ആവള്യങ്ങള് പ്രകടിപ്പിക്കാനും അതിന് മുന്‍ഗണന നല്‍കാനും ഏതൊരാള്‍ക്കും അവകാശമുണ്ട്. അതില്‍ കുറ്റബോധം തോന്നേണ്ടതില്ല.
വികാരങ്ങള്‍ പങ്കുവെക്കുമ്പോള്‍
നമ്മുടെ വികാരങ്ങള്‍ പങ്കുവെക്കുമ്പോള്‍ ചിലപ്പോള്‍ പങ്കാളിക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. അത് പങ്കാളികള്‍ക്കിടയിലെ ആശയവിനിമയത്തില്‍ സ്വാഭാവികമാണ്. മറയില്ലാതെ വികാരങ്ങളും ചിന്തകളും പങ്കുവെച്ചതിനും തുറന്നുപറഞ്ഞതിനും സോറി പറയേണ്ടതില്ല.
വിസമ്മതിക്കുമ്പോള്‍
അഭിപ്രായഭിന്നതകള്‍ ബന്ധത്തിന്റെ ഭാഗമാണ്. പങ്കാളിയില്‍ നിന്നും വ്യത്യസ്തമായ ഒരു അഭിപ്രായം അല്ലെങ്കില്‍ എതരഭിപ്രായം ഉണ്ടായതിന് സോറി പറയുകയല്ല വേണ്ടത്. ആരോഗ്യകരമായ സംസാരത്തിലൂടെ സമവായത്തില്‍ എത്തുകയാണ് വേണ്ടത്.
സ്വന്തം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്കുമ്പോള്
സ്വന്തം ശാരീരിക, മാനസിക, വൈകാരിക ക്ഷേമം ദാമ്പത്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇവയ്ക്ക് മുന്‍ഗണന നല്‍കുന്നതിനും അവ മുന്‍നിര്‍ത്തി കാര്യങ്ങള്‍ ചെയ്യുന്നതിനും ഒരിക്കലും സോറി പറയരുത്. ദാമ്പത്യത്തിന്റെ മൊത്തത്തിലുള്ള സന്തോഷത്തിലും സംതൃപ്തിയിലും സ്വന്തം ക്ഷേമം വളരെ പ്രധാനപ്പെട്ടതാണ്.
സ്വാഭിമാനം മുറുകെ പിടിക്കുമ്പോള്‍
അഭിപ്രായഭിന്നത ആയാലും പങ്കാളിയുടെ മര്യാദയോടെയല്ലാത്ത പെരുമാറ്റം അഭിമുഖീകരിക്കുന്നത് ആയാലും നമുക്ക് വേണ്ടി നിലകൊള്ളുക എന്നത് സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കലാണ്. അങ്ങനെ ചെയ്യുന്നതിന്റെ പേരില്‍ പങ്കാളിയോട് സോറി പറയേണ്ടതില്ല.
സഹായം ചോദിക്കുമ്പോള്‍
പങ്കാളിയോട് ഏതെങ്കിലും സഹായമോ പിന്തുണയോ ചോദിക്കുന്നത് ദൗര്‍ബല്യമല്ല. അതൊരു സാഹചര്യമാണ്. അങ്ങനെ ചോദിക്കുന്നതിനോ പ്രതിസന്ധി സമയങ്ങളില്‍ പങ്കാളിയെ ആശ്രയിക്കുന്നതിലോ ക്ഷമ ചോദിക്കേണ്ടതില്ല.
അവരുടെ ഉത്തരവാദിത്തമില്ലായ്മ ചൂണ്ടിക്കാട്ടുമ്പോള്‍
സ്വന്തം പ്രവൃത്തികളുടെ പഴി പങ്കാളി മറ്റുള്ളവരുടെ മേല്‍ ചാര്ത്തുമ്പോഴോ അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോഴോ കുറ്റബോധം തോന്നുകയോ സോറി പറയുകയോ ചെയ്യേണ്ടതില്ല. നമ്മളെ വേദനിപ്പിക്കുന്ന പങ്കാളിയുടെ അത്തരം സ്വഭാവങ്ങള്‍ നമ്മുടെ തെറ്റല്ലെന്ന് ഓര്‍ക്കുക.
യുക്തിരഹിതമായ ആവശ്യങ്ങള്‍ നിരസിക്കുന്നതിന്
നമ്മുടെ മൂല്യങ്ങള്‍ക്ക് എതിരായതും അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതുമായ ആവശ്യങ്ങള്‍ പങ്കാളിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോള്‍ അവയോട് നോ പറയാന്‍ മടിക്കുകയോ അതില്‍ ഖേദപ്രകടനം നടത്തുകയോ ചെയ്യേണ്ടതില്ല.
പ്രതീക്ഷകള്‍ തുറന്നുപറയുന്നതിന്
ദാമ്പത്യത്തിലും ബന്ധത്തിലുമുള്ള നമ്മുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും ആവശ്യങ്ങളും പങ്കാളിയോട് തുറന്ന് പ്രകടിപ്പിക്കുന്നതില്‍ മടി വിചാരിക്കുകയോ ഖേദപ്രകടനം നടത്തുകയോ വേണ്ടതില്ല. ദാമ്പത്യവിജയത്തിന് പങ്കാളികള്‍ പരസ്പരം പ്രതീക്ഷകളും സ്വപ്നങ്ങളും തുറന്ന് പറയേണ്ടത് അത്യാവശ്യമാണ്.
സ്വന്തം കാര്യങ്ങള്‍ക്ക് സമയം ചിലവഴിക്കുന്നതിന്
എല്ലാ മനുഷ്യരും ഒറ്റയ്ക്കിരിക്കാനും അവരുടെ ആഗ്രഹങ്ങളും താല്‍പ്പര്യങ്ങളും നിറവേറ്റാനും ആഗ്രഹിക്കുന്നുണ്ട്. അതിന് വേണ്ടി സമയം ചിലവഴിക്കുന്നതിന് ആരോടും സോറി പറയേണ്ടതില്ല. കാരണം അത് ആരോഗ്യത്തിന് വളരെ ആവശ്യമായ കാര്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
