Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കണ്ടമാത്രയിലോ പ്രണയം, വളരെ വേഗം പ്രണയത്തില്‍ വീഴുന്നവരുടെ ലക്ഷണങ്ങള്‍
ലോകത്തിലെ ഏറ്റവും മനോഹരമായ വികാരങ്ങളില്‍ ഒന്നാണ് പ്രണയം. ഒരാളോട് പ്രേമം തോന്നാല്‍ അധികം സമയമൊന്നും വേണ്ട. ആദ്യ കാഴ്ചയില്‍ തന്നെ ഉള്ളില്‍ പ്രേമമുണ്ടാകുന്ന എത്രയോ ആളുകള്‍ ഉണ്ട്. എന്തായാലും പ്രണയത്തിന്റെ കാര്യത്തില്‍ ആളുകള്‍ വ്യത്യസ്തരാണ്. ചിലയാളുകള്‍ അവരുടേതായ സമയമെടുത്ത്, ആലോചിച്ചാണ് ഒരാളെ ഇഷ്ടപ്പെടുന്നത്. അതേസമയം മുന്‍പിന്‍ നോക്കാതെ കണ്ടമാത്രയില്‍ അല്ലെങ്കില്‍ വലിയ സമയമെടുക്കാതെ ഒരാളുമായി പ്രേമത്തിലാകുന്നവരും ഉണ്ട്. പെട്ടെന്ന് പ്രണയം തോന്നുന്നത് അത്ര മോശം കാര്യമൊന്നുമല്ല.

ഒരാളുമായി പെട്ടെന്ന് പ്രണയത്തിലാകുന്നവര്ക്ക് ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ആളുകളോട് പെട്ടെന്ന് വൈകാരികമായി അടുക്കുക
ആളുകളോട് വളരെ പെട്ടെന്ന് വൈകാരികമായി അടുക്കുന്നവര്‍ പെട്ടെന്ന് പ്രണയത്തില്‍ വീണുപോകുന്നവരായിരിക്കാം.
മറ്റുള്ളവരിലെ കുറവുകള്‍ കണ്ടില്ലെന്ന് നടിക്കുന്നവര്‍
ഒരാളെ കാണുമ്പോള്‍ അവരുടെ നല്ല വശങ്ങളും ചീത്തവശങ്ങളും ആളുകള്‍ ശ്രദ്ധിക്കും. എന്നാല്‍ നല്ല വശങ്ങളെ മാത്രം മുഖവിലയ്ക്കെടുക്കുകയും കുറ്റങ്ങളും കുറവുകളും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നവര്‍ വളരെ എളുപ്പത്തില്‍ പ്രേമബദ്ധരാകുന്നവരായിരിക്കും.
വൈകാരിക അടുപ്പത്തിന് വിലകല്പ്പിക്കുന്നവര്
ഒരു ബന്ധത്തില്‍ ആളുകള്‍ പല കാര്യങ്ങള്‍ക്കാണ് വില കല്‍പ്പിക്കുന്നത്. ചിലയാളുകള്‍ ശാരീരികമായ അടുപ്പത്തിനായിരിക്കും മുന്‍ഗണന നല്‍കുക. മറ്റുചിലര്‍ വൈകാരിക അടുപ്പത്തിനായിരിക്കും വില കൊടുക്കുക. മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ വൈകാരിക അടുപ്പത്തിനാണ് ഒരാള്‍ മുന്‍ഗണന നല്കുന്നതെങ്കില് അവര്‍ വളരെ എളുപ്പത്തില്‍ പ്രണയമുണ്ടാകുന്നവരായിരിക്കും.
മറ്റൊരാളുടെ കമ്പനി ആഗ്രഹിക്കുന്നവര്‍
എല്ലാ കാര്യങ്ങളിലും ഒരു കമ്പനി വേണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ പ്രണയത്തിനായി ദാഹിക്കുന്നവരായിരിക്കും. ജീവിതത്തിലെ സന്തോഷത്തിലും സങ്കടങ്ങളിലും ഒപ്പം നില്ക്കുന്ന ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്ന് കരുതുന്നവര്‍ എളുപ്പത്തില്‍ പ്രണയത്തിലേക്ക് വഴുതിവീഴും.
ആളുകളെ പെട്ടെന്ന് വിശ്വസിക്കുന്നവര്‍
മറ്റുള്ള ആളുകളെ പെട്ടെന്ന് വിശ്വസിക്കുന്ന സ്വഭാവമുള്ളവര്‍ക്കും പെട്ടെന്ന് മനസ്സില്‍ പ്രണയം മുളപൊട്ടാം. ഏതൊരു ബന്ധത്തിലെയും വളരെ പ്രധാനപ്പെട്ട ഘടകമാണ് വിശ്വാസം. അതുകൊണ്ടുതന്നെ മറ്റുള്ളവരെ വിശ്വസിക്കാന്‍ മടിയില്ലാത്തവര്‍ക്ക് പ്രണയം മൊട്ടിടാനും അധികം സമയം വേണ്ട.
എളുപ്പത്തില്‍ കൂട്ടുകൂടുന്നവര്‍
മറ്റൊരാളോട് വളരെ എളുപ്പത്തില്‍ കൂട്ടുകൂടുന്ന സ്വഭാവം ഉള്ളവര്‍ക്കും മനസ്സില്‍ പ്രേമം തളിര്‍ക്കാന്‍ അധികം സമയം ആവശ്യമില്ല. ഇവര്‍ വളരെ വേഗം മറ്റുള്ളവരെ വിശ്വസിക്കും എന്ന് മാത്രമല്ല, അവരുമായി എല്ലാ കാര്യങ്ങളും പങ്കുവെക്കുകയും ചെയ്യും. അതിനനര്‍ത്ഥം പ്രണയം തോന്നാനും അവര്‍ക്ക് അധികം സമയം ആവശ്യമില്ലെന്നാണ്.
പകല്‍ക്കിനാവ് കാണുന്നവര്‍
എപ്പോഴും പങ്കാളിയെ കുറിച്ച് പകല്‍ക്കിനാവ് കാണുന്നവര്‍ പ്രണയത്തിനായി ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് വളരെ വേഗം മറ്റുള്ളവരോട് പ്രണയം തോന്നാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications