Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ദാമ്പത്യത്തില്‍ ആത്മാര്‍ത്ഥത കൂടിപ്പോകുന്നുണ്ടോ, വിട്ടുകൊടുക്കലും ത്യാഗവും പതിവാണോ? എങ്കിലിത് വായിക്കൂ
ദാമ്പത്യത്തിന് പങ്കാളികള്‍ കൊടുക്കുന്ന പ്രാധാന്യവും അതിലുള്ള ആത്മാര്‍ത്ഥതയും ആപേക്ഷികമാണ്. ചിലര്‍ വിവാഹം കഴിയുന്നതോടെ ദാമ്പത്യമാണ് ഇനിയെല്ലാം എന്ന ചിന്തയില്‍ അതിന്റെ നന്മയ്ക്കായി ജീവിതത്തിലെ മറ്റെല്ലാ സന്തോഷങ്ങളും ഉത്തരവാദിത്തങ്ങളും വേണ്ടെന്നുവെക്കും. ചിലര്‍ അര്‍ഹിക്കുന്ന പ്രാധാന്യം പോലും ദാമ്പത്യത്തിന് നല്‍കില്ല. ഇങ്ങനെ ദാമ്പത്യത്തോട് ആളുകളുടെ സമീപനങ്ങള്‍ വ്യത്യസ്തമാണ്.

ദാമ്പത്യം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളില്‍ ഒന്നാണെന്നതില്‍ ഒരു സംശയവും ഇല്ല. രണ്ട് വ്യക്തികള്‍ തമ്മിലുള്ള പരസ്പര ധാരണയും അന്യോന്യം മനസ്സിലാക്കിയുള്ള മുന്നോട്ടുപോക്കുമാണത്. ദാമ്പത്യത്തില്‍ പങ്കാളികള്‍ക്കിടയില്‍ സ്നേഹവും അടുപ്പവും തീര്‍ച്ചയായും ആവശ്യമാണ്. ദാമ്പത്യത്തിനൊപ്പം പങ്കാളികള്‍ക്ക് ജീവിതത്തിലെ മറ്റ് ഉത്തരവാദിത്തങ്ങളും ആവശ്യങ്ങളും ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ കഴിയണം. ഏറ്റവും പ്രധാനമായി പങ്കാളികള്‍ രണ്ടുപേര്‍ക്കും ദാമ്പത്യത്തില്‍ തുല്യ പങ്കാളിത്തം ഉണ്ടായിരിക്കണം.
തുല്യപങ്കാളിത്തത്തിന്റെ പ്രാധാന്യം
ദാമ്പത്യത്തില്‍ തുല്യപങ്കാളിത്തം വേണമെന്ന് പറയുമ്പോഴും അത് പലപ്പോഴും പാലിക്കപ്പെടാറില്ല. ചില ദാമ്പത്യങ്ങളില്‍ പങ്കാളികളില്‍ ഒരാള്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നുണ്ടാകും. പങ്കാളിയുടെ ആവശ്യങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്കുന്നുണ്ടാകും. ഇത് ആരോഗ്യകരമായ കാര്യമല്ല. കാലം കഴിയുന്തോറും ദാമ്പത്യത്തില്‍ കൂടുതല്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടി വരുന്നവര്‍ക്ക് മാനസസികവും വൈകാരികവുമായ മടുപ്പ് ഉണ്ടാകാം. സ്ട്രെസ്സിനും മാനസികമായ തകരാറുകള്‍ക്കും ഇടയാക്കും. അത് പങ്കാളിയുമായുള്ള ബന്ധത്തെയും ദോഷകരമായി ബാധിക്കും.
ഇങ്ങനെ ദാമ്പത്യത്തിന് വേണ്ടി അമിതമായി ത്യാഗങ്ങളും വിട്ടുവീഴ്ചകളും ചെയ്യുന്നത് ചില സൂചനകളിലൂടെ തിരിച്ചറിയാന്‍ സാധിക്കും. ആ സൂചനകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പങ്കാളിയുടെ ആവശ്യങ്ങള്‍ ആദ്യം പരിഗണിക്കപ്പെടുന്നു
വിട്ടുവീഴ്ചകളും ത്യാഗങ്ങളും ദാമ്പത്യത്തില്‍ സാധാരണമാണെങ്കിലും എപ്പോഴും പങ്കാളിയുടെ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടി വരുന്നതും അവരുടെ ആവശ്യങ്ങള്‍ നടത്തുന്നതിന് വേണ്ടി സ്വന്തം ആവശ്യങ്ങളും പ്ലാനുകളും വേണ്ടെന്ന് വെക്കുന്നതും അവരുടെ സമയമനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതും ദാമ്പത്യത്തില്‍ അമിത ആത്മാര്‍ത്ഥത കാണിക്കുന്നു എന്നതിന്റെ സൂചനയാണ്.
ഉത്തരവാദിത്തങ്ങള്‍ ഒരാള്‍ക്ക് മാത്രം
പുറത്ത് പോകുക, സാധനങ്ങള്‍ വാങ്ങിക്കുക, മക്കള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുക ഇങ്ങനെ എല്ലാ കാര്യങ്ങളുടെയും പിറകേ നടക്കുന്നത് എന്നും ഒരാളാണെങ്കിലും അത് ദാമ്പത്യത്തിലെ അസമത്വമാണ് സൂചിപ്പിക്കുന്നത്.
അവരുടെ താല്‍പ്പര്യങ്ങള്‍ മാത്രം പരിഗണിക്കപ്പെടുക
വിവാഹിതരായാല്‍ പങ്കാളികളുടെ താല്‍പ്പര്യങ്ങളിലും ഇഷ്ടങ്ങളിലും താല്‍പ്പര്യം വളരുന്നത് സ്വാഭാവികമാണ്. പക്ഷേ അത് രണ്ട് ഭാഗത്തും ഉണ്ടാകണം. അല്ലാതെ ഒരാളുടെ ഇഷ്ടങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും മറ്റേയാള്‍ എന്നും വഴങ്ങിക്കൊടുക്കേണ്ടി വരുന്നത് അസമത്വമാണ്.
തുറന്ന് പറയാനുള്ള മടി
സ്വന്തം ആവശ്യങ്ങളും ഇഷ്ടങ്ങളും വികാരങ്ങളും തുറന്ന് പറയാന്‍ മടിക്കുന്നതും അതിനുള്ള സാഹചര്യം ഇല്ലാതിരിക്കുന്നതും അപകടസൂചനയാണ്. ഇങ്ങനെ ചെയ്താല്‍ ദാമ്പത്യത്തിലെ സന്തോഷവും സമാധാനവും നഷ്ടപ്പെടുമെന്ന ഭയത്താല്‍ പല പങ്കാളികളും ഇതെല്ലാം ഉള്ളില്‍ ഒതുക്കിപ്പിടിക്കുന്നു. ഇത് വൈകാരികമായ അടുപ്പക്കുറവ് സൃഷ്ടിക്കും. അതുകൊണ്ട് പങ്കാളിയോട് താല്‍പ്പര്യങ്ങളും ആഗ്രഹങ്ങളും ചിന്തകളും പറയേണ്ടത് അത്യാവശ്യമാണ്.
പ്രശ്നങ്ങളെ കുറിച്ച് അമിത ആശങ്ക
പ്രതിസന്ധിയുടെ സമയങ്ങളില്‍ പങ്കാളിക്ക് പിന്തുണ നല്‍കേണ്ടത് ആവശ്യമാണ്. എന്നാല്‍, അവരുടെ സന്തോഷത്തിന് മാത്രം പ്രാധാന്യം നല്‍കുകയും അവരുടെ പ്രശ്നങ്ങള്‍ മാത്രം പരിഹരിക്കാന്‍ ശ്രമിക്കുന്നതും ഭാവിയില്‍ ദാമ്പത്യത്തില്‍ മടുപ്പും വെറുപ്പും സൃഷ്ടിക്കും
.Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
