Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ആ വലിയ രഹസ്യം പുറത്ത്! പുരുഷന്മാരെ പ്രണയത്തില്‍ വീഴ്ത്തുന്നത് ഈ ഘടകങ്ങളാണ്
പ്രണയിക്കുന്നതും പ്രണയിക്കപ്പെടുന്നതും ലോകത്തിലെ ഏറ്റവും മഹത്തരമായ, മനോഹരമായ അവസ്ഥയാണ്. അതേസമയം തന്നെ നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത ഒരു കാര്യം കൂടിയാണ് പ്രണയം. അത് മായികമോ മനസ്സിനെ മയക്കുന്നതോ ആയ വികാരമാണ്. എങ്ങനെയാണ് പ്രണയം സംഭവിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ ഉത്തരങ്ങളില്ല. തന്നില്‍ ഒരു പ്രണയം പൊട്ടിമുളയ്ക്കുന്നത് ആ വ്യക്തി പോലും അറിയണമെന്നില്ല. പ്രണയത്തിന്റെ കാര്യത്തില്‍ പുരുഷനും സ്ത്രീയും ഒരുപോലെയാണെങ്കിലും അവരെ പ്രണയത്തിലേക്ക് എത്തിക്കുന്ന ഘടകങ്ങള്‍ വ്യത്യസ്തമാകാം. ചില പുരുഷന്മാര് വളരെ സ്നേഹത്തോടെ ഇടപഴകുകയും ഏറെ നേരം ഒരുമിച്ച് ചിലവഴിക്കുകയും ചെയ്യുമ്പോള്‍ പ്രണയമാണോ എന്ന് സ്ത്രീകള്‍ സംശയിക്കാറുണ്ട്. പക്ഷേ അവര്‍ക്ക് പിടിതരുന്ന ഒരു സൂചനകളും ലഭിക്കണമെന്നുമില്ല.

പുരുഷന്മാരെ പ്രണയത്തിലേക്ക് ആകര്‍ഷിക്കുന്ന ചില ഘടകങ്ങള്‍ മനസ്സിലാക്കിയാല്‍ പ്രണയം തിരിച്ചറിയാന്‍ എളുപ്പമാണ്. ആ ഘടകങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
തന്നെ താനായി അംഗീകരിക്കുന്ന സ്ത്രീ
പ്രണയിക്കാന്‍ എളുപ്പമാണ്, പക്ഷേ അത് നിലനിര്‍ത്തി കൊണ്ടുപോകുക അത്ര എളുപ്പമല്ല. അത് പ്രണയത്തിന്റെ സുവര്‍ണ്ണനിയമമാണ്. രണ്ട് വ്യക്തികള്‍ മുഖംമൂടിയില്ലാതെ പരസ്പരം ഇടപഴകുകയും രണ്ടുപേരുടെയും വ്യക്തിത്വവും സ്വഭാവങ്ങളും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് പ്രണയം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. തന്നെ താനായി അംഗീകരിച്ച് കൂടെ നില്ക്കുന്ന സ്ത്രീയോടാണ് പുരുഷന് പ്രണയം തോന്നുക. മറ്റൊരാളെ പോലെ ആകാന്‍ നിര്‍ബന്ധിക്കുകയോ തനിക്കില്ലാത്ത കഴിവുകളും സ്വഭാവങ്ങളും വേണമെന്ന് ശഠിക്കുകയും ചെയ്യുന്ന സ്ത്രീകളോട് പുരുഷന്മാര്ക്ക് ഇഷ്ടം കുറയും. തന്നെ താനായി അംഗീകരിക്കുന്ന, പിന്തുണയ്ക്കുന്ന സ്ത്രീയോടുള്ള സ്നേഹം ദിനംപ്രതി കൂടിവരും.
വില കല്‍പ്പിക്കുന്ന സ്ത്രീ
മറ്റുള്ള എന്തിനേക്കാളും തന്നെ വിലമതിക്കുന്ന, തനിക്ക് പ്രാധാന്യം നല്കുന്ന സ്ത്രീകള്‍ പുരുഷന്റെ മനസ്സ് കീഴടക്കും. തന്നെ സ്പെഷ്യലായി കരുതുന്ന സ്ത്രീകളോട് പുരുഷന് പ്രണയം തോന്നും.
നേട്ടങ്ങളിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നവള്‍
വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയും ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയും കരിയറില്‍ വളര്‍ച്ച നേടുകയും ചെയ്ത ഒരു സ്ത്രീ പുരുഷന് പ്രചോദനമാകും. തന്നെയും നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സ്ത്രീയോട് പുരുഷന് ഇഷ്ടം തോന്നും. ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുന്നതില്‍ തനിക്ക് തുണയായി നില്‍ക്കുകയും തന്റെ ഇഷ്ടങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സ്ത്രീകളോട് പുരുഷന് ഇഷ്ടം കൂടും.
ബന്ധത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവള്‍
ആത്മവിശ്വാസം പുരുഷന്മാരെ ആകര്‍ഷിക്കുന്ന പ്രധാനഗുണമാണ്. പ്രത്യേകിച്ച് താനുമായുള്ള ബന്ധത്തില്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന സ്ത്രീയോട് പുരുഷന് ഇഷ്ടം തോന്നും.
പ്രണയം പ്രകടിപ്പിക്കുന്നവള്‍
ഉള്ളിലുള്ള പ്രണയം ഒളിച്ചുപിടിക്കുന്ന സ്ത്രീയേക്കാള്‍ അത് തുറന്ന് പ്രകടിപ്പിക്കുന്ന സ്ത്രീയോടാണ് പുരുഷന് ഇഷ്ടം തോന്നുക. പ്രണയം പിടിച്ചെടുക്കേണ്ടതല്ലെന്നാണ് മിക്ക പുരുഷന്മാരും കരുതുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications