Latest Updates
-
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
സന്തുഷ്ടദാമ്പത്യം ഇങ്ങനെയാണോ? വിജയകരമായ ദാമ്പത്യത്തിന്റെ ലക്ഷണങ്ങള്‍
ചിലപ്പോള്‍ ശര്‍ക്കരയും അടയും പോലെ, മറ്റുചിലപ്പോള്‍ കീരിയും പാമ്പും പോലെ. ദാമ്പത്യം വളരെ സങ്കീര്‍ണ്ണമാണ്. അത് ചിലപ്പോള്‍ സന്തോഷം പാരമ്യത്തിലും മറ്റുചിലപ്പോള്‍ നിരാശയുടെ പടുകുഴിയിലും ആയിരിക്കും. ഇങ്ങനെയുള്ള ഉയര്‍ച്ചതാഴ്ചകള്‍ ദാമ്പത്യത്തില്‍ സാധാരണമാണ്. പക്ഷേ അടിത്തറ ശക്തമാണെങ്കില്‍ ഇത്തരം ഉയര്‍ച്ചതാഴ്ചകളില്‍ ഒരു ദാമ്പത്യവും തകരുകയില്ല.

എത്ര വലിയ പ്രശ്നമുണ്ടായാലും കുറച്ചുകഴിഞ്ഞാല്‍ പിണക്കം മറന്ന് പ്രശ്നങ്ങള്‍ സംസാരിച്ചുതീര്ക്കാനും കൂടുതല്‍ അടുക്കാനും സാധിക്കുമെന്നതാണ് വിജയകരമായ ദാമ്പത്യത്തിന്റെ ഏറ്റവും വലിയ ലക്ഷണം. ഓരോ ബന്ധങ്ങളും വ്യത്യസ്തമാണെങ്കിലും സംതൃപ്ത ദാമ്പത്യവും അതില്‍ ഉള്‍പ്പെട്ട പങ്കാളികളും പൊതുവെ കാണിക്കുന്ന ചില ഗുണങ്ങളും ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
പങ്കാളികള്‍ സുഹൃത്തുക്കള്‍ കൂടി ആയിരിക്കണം
പങ്കാളിയെ ആത്മസുഹൃത്തായി കൂടി കാണാന്‍ കഴിയുന്നവര്‍ക്കാണ് ദാമ്പത്യം വിജയകരമായി കൊണ്ടുപോകാന്‍ സാധിക്കുക. ഒരു സുഹൃത്തിനൊപ്പം ഉള്ളപ്പോള്‍ ഉള്ള അതേ സന്തോഷത്തോടെയും ഉത്സാഹത്തോടെയും പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുക. ഒന്നിച്ച് കാര്യങ്ങള്‍ ചെയ്യുക, യാത്രകള്‍ പോകുക, എന്തുകാര്യങ്ങളും തുറന്നു സംസാരിക്കുക തുടങ്ങി പങ്കാളിയെ ആത്മസുഹൃത്തായി കാണാന്‍ പഠിക്കുക.
മോശം സമയങ്ങളിലും ഒപ്പമുണ്ടായിരിക്കുക
ഒപ്പമിരുന്ന് ചിരിക്കുന്നത് പോലെ കണ്ണീരൊപ്പാനും കൂടെ നില്ക്കുന്നവരാകണം ഉത്തമപങ്കാളി. കൂടെയുള്ളവരുടെ മനസ്സ് വേദനിക്കുന്നതും, അവര്‍ മോശം സമയങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അത് മനസ്സിലാക്കി താങ്ങായും തണലായും മാറാനും പങ്കാളികള്‍ക്ക് സാധിക്കണം.
കുറവുകള്‍ അംഗീകരിക്കുക
എല്ലാം തികഞ്ഞവരായിട്ട് ആളുകള്‍ ഉണ്ടാകില്ല. എല്ലാവര്ക്കും കുറവുകള്‍ ഉണ്ടാകും. പങ്കാളിയുടെ കുറവുകളില്‍ രോഷം കൊള്ളാതെ അവ അംഗീകരിക്കുക. അതുപോലെ തനിക്കും കുറവുകള്‍ ഉണ്ടെന്നുള്ളത് ചിന്തിക്കുക. കുറ്റങ്ങളുടെയും കുറവുകളുടെയും പേരില്‍ പങ്കാളിയെ തേജോവധം ചെയ്യുന്നവര്‍ക്ക് ദാമ്പത്യത്തില്‍ വിജയമുണ്ടാക്കാന്‍ സാധിക്കില്ല. അതേസമയം ഉത്തമപങ്കാളികള് പങ്കാളിയുടെ കുറവുകള്‍ അവരെ പറഞ്ഞ് മനസ്സിലാക്കാനും അത് നികത്താന്‍ അവരെ സഹായിക്കുകയും ചെയ്യും.
വ്യക്തിത്വത്തെ അംഗീകരിക്കുക
പങ്കാളിയെ അവരായി തന്നെ അംഗീകരിക്കുക. തങ്ങളുടേതായ കാര്യങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക. അവര്‍ക്ക് ഒരു വ്യക്തിത്വമുണ്ടെന്നും അതിന് ബഹുമാനിക്കാന്‍ സാധിക്കുന്നവരാണ് നല്ല പങ്കാളിയെന്നും തിരിച്ചറിയുക. അവരുടെ വളര്‍ച്ചയെ ഹനിക്കുന്ന കാര്യങ്ങള്‍ ചെയ്യാതെ, വളര്‍ച്ചയ്ക്ക് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുക.
പ്രശ്നങ്ങള്‍ പക്വതയോടെ പരിഹരിക്കുക
സ്നേഹമുള്ള സ്ഥലത്ത് പ്രശ്നങ്ങളും ഉണ്ടാകും. എത്ര ഉത്തമ ദാമ്പത്യത്തിലും അത് വളരെ സ്വാഭാവികമാണ്. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ദാമ്പത്യത്തിന്റെ വിജയവും പരാജയവും നിര്‍ണ്ണയിക്കുന്നത്. അന്യോന്യം കുറ്റപ്പെടുത്തുകയും തര്‍ക്കിക്കുകയും ചെയ്യാതെ, പക്വതയോടെ, ഫലപ്രദമായ, പ്രായോഗികമായ പ്രശ്നപരിഹാരം കണ്ടെത്തുകയാണ് ഉത്തമപങ്കാളികള് ചെയ്യുക.
സത്യസന്ധത പുലര്‍ത്തുക
ദാമ്പത്യത്തില്‍ എപ്പോഴും സത്യസന്ധരായിരിക്കുന്നവരാണ് ഉത്തമ പങ്കാളികള്‍. ആശയവിനിമയങ്ങളില്‍ സത്യസന്ധത കാത്തുസൂക്ഷിക്കുക. എന്നും അല്‍പ്പനേരം ഉള്ളിലുള്ള കാര്യങ്ങള്‍ പങ്കാളിയുമായി പങ്കുവെക്കാന്‍ സമയം ചിലവഴിക്കുക. ഇത് പരസ്പരം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും വലിയ പ്രശ്നങ്ങള്‍ക്കുള്ള സാഹചര്യം വരാതെ ബന്ധങ്ങളെ മുന്നോട്ടുകൊണ്ടുപോകാനും സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
