പ്രണയിക്കുമ്പോള്‍ നിങ്ങള്‍ എങ്ങനെയാണ്, അറിയാം 12 രാശികളുടെയും പ്രണയഭാഷ

Love Language of 12 Zodiac Signs: പ്രണയത്തിന് ഭാഷയുണ്ടോ, അറിയില്ല അല്ലേ. ഓരോരുത്തരുടെ പ്രണയത്തിനും ഓരോ ഭാഷയാണ്. ഓരോ ആളുകളും പ്രണയം പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. വേദ ജ്യോതിഷം അനുസരിച്ച് 12 രാശികളും പ്രണയം പ്രകടിപ്പിക്കുന്നത് പന്ത്രണ്ട് തരത്തിലാണ്. അവരുടെ രാശിപരമായ സവിശേഷതകളും അവരുടെ പ്രണയഭാവത്തെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് മേടം രാശിയില്‍ ജനിച്ച ഒരാളെ പോലെ ആയിരിക്കില്ല, ചിങ്ങം രാശിയില്‍ ഉള്ള ആള്‍ പ്രണയം പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് പ്രണയത്തില്‍ നമുക്കാരെയും താരതമ്യം ചെയ്യാന്‍ കഴിയില്ല.

love
Photo Credit: AI Generated

12 രാശികളുടെയും പ്രണയ പ്രകടന രീതികള്‍ എന്തെല്ലാമാണെന്ന് നോക്കാം.

മേടം

അശ്വതി, ഭരണി, കാര്‍ത്തിക 1/4

മേടം രാശിക്കാര്‍ ഒരാളെ സ്‌നേഹിക്കുമ്പോള്‍ പ്രകടമായല്ലാതെ അവരില്‍ തന്നിലേക്ക് ആകര്‍ഷിക്കാനും മതിപ്പുണ്ടാക്കാനും ശ്രമിക്കും. ഒരു ജോലിയെന്ന പോലെ അവര്‍ ഇടക്കിടയ്ക്ക് ഇഷ്ടപ്പെടുന്നയാളെ കളിയാക്കും. പ്രണയിക്കുന്നയാളോട് അസൂയ തോന്നുമെങ്കിലും അവരത് പുറമേ പ്രകടിപ്പിക്കില്ല. അവര്‍ക്കൊപ്പം പല സാഹസിക പ്രവൃത്തികള്‍ ചെയ്യാനും മേടം രാശിക്കാര്‍ അവര്‍ സ്‌നേഹിക്കുന്നവരെ പ്രേരിപ്പിക്കും.

ഇടവം

കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2

ഇടവം രാശിക്കാര്‍ പ്രണയം അല്‍പ്പം കൂടി പ്രകടിപ്പിക്കുന്ന കൂട്ടത്തിലാണ്. പ്രണയിക്കുന്നവര്‍ സന്ദേശമയച്ചാല്‍ അവര്‍ ഉടനടി മറുപടി അയക്കും. എന്നാല്‍ മറ്റുള്ളവര്‍ക്ക് മറുപടി കൊടുക്കാന്‍ അവര്‍ക്ക് മടിയുമാണ്. തങ്ങളുടെ സ്വകാര്യമായ സന്തോഷങ്ങളെ കുറിച്ചും ഇഷ്ടമുള്ള സ്ഥലങ്ങളെ കുറിച്ചുമെല്ലാം പ്രണയിക്കുന്നവരുമായി വിവരങ്ങള്‍ പങ്കുവെക്കും. പ്രണയിക്കുന്നവര്‍ക്ക് വേണ്ടി പാചകം ചെയ്യാനും അവരെ ഭക്ഷണം കഴിപ്പിക്കാനും ഇടവം രാശിക്കാര്‍ താല്‍പ്പര്യം കാണിക്കുന്നു. ഒരു സാധാരണകാര്യം പോലെ അവര്‍ പ്രണയിക്കുന്നവരെ അടിക്കടി സ്പര്‍ശിക്കുകയും തലോടുകയും ചെയ്യും. ഉള്ളില്‍ അസൂയ ഉണ്ടെങ്കില്‍ അത് തങ്ങള്‍ നല്‍കുന്ന സംരക്ഷണമാണെന്ന് വരുത്തിത്തീര്‍ക്കും. പ്രണയിക്കുന്നവര്‍ക്ക് വേണ്ടി പാചകം ചെയ്യാനും അവരെ ഭക്ഷണം കഴിപ്പിക്കാനും ഇടവം രാശിക്കാര്‍ താല്‍പ്പര്യം കാണിക്കുന്നു.

മിഥുനം

മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4

മിഥുനം രാശിക്കാര്‍ ഒരാളുമായി പ്രണയത്തിലായാല്‍ മറ്റാരുമായും പങ്കിടാത്ത പ്രിയവസ്തുക്കള്‍ പ്രണയിക്കുന്നവരുമായി പങ്കിടും. പ്രണയിക്കുന്നവര്‍ അറിയാതെ എേേപ്പാഴും അവരെ നോക്കിക്കൊണ്ടിരിക്കും. ഒരു ഇന്റര്‍വ്യൂ പോലെ നിരവധി ചോദ്യങ്ങള്‍ പ്രണയിക്കുന്നയാളോട് ചോദിക്കും. പ്രണയിക്കുന്നവര്‍ക്ക് അടുത്ത് എത്തിയാല്‍ നാണവും സങ്കോചവും ഉണ്ടാകും.

കര്‍ക്കിടകം

പുണര്‍തം 1/4, പൂയ്യം, ആയില്യം

കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രണയം തോന്നിയാല്‍ അവര്‍ എല്ലാ കാര്യങ്ങളും പ്രണയിക്കുന്നയാളോട് തുറന്നുപറയും, പിന്നീട് അതോര്‍ത്ത് ടെന്‍ഷന്‍ അടിക്കുകയും ചെയ്യും. അമ്മയെ എന്ന പോലെ പ്രണയിക്കുന്നവരെ കരുതലോടെ കൊണ്ടുനടക്കും. പ്രണയിക്കുന്നയാളോട് ഒറ്റയ്ക്ക് സംസാരിക്കുമ്പോള്‍ വല്ലാതെ പരിഭ്രമിക്കും. എപ്പോഴും പ്രണയിക്കുന്നയാളെ നോക്കിക്കൊണ്ടിരിക്കുകയും അവര്‍ തിരിച്ചുനോക്കുമ്പോള്‍ കണ്ണ് വെട്ടിക്കുകയും ചെയ്യും.

ചിങ്ങം

മകം, പൂരം, ഉത്രം 1/4

ചിങ്ങം രാശിക്കാര്‍ ഒരാളെ ഇഷ്ടപ്പെട്ടാല്‍ ഏതുസമയം അവര്‍ക്കരികിലായി ഉണ്ടാകും. അവര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയാല്‍ അടുപ്പവും സ്വാതന്ത്ര്യവും കൂടും. അവര്‍ പറയുന്ന തമാശകള്‍ക്കെല്ലാം ഉറക്കെ ചിരിക്കും. അവര്‍ രണ്ടുപേര്‍ ഒറ്റയ്ക്കാകുമ്പോള്‍ ഇടയ്ക്കിടയ്ക്ക് നാണവും സങ്കോചവും തോന്നും.

കന്നി

ഉത്രം 3/4, അത്തം, ചിത്ര 1/2

കന്നി രാശിക്കാര്‍ക്ക് ഒരാളോട് ഇഷ്ടം തോന്നിയാല്‍ ആദ്യം തന്നെ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ അവരോട് ആഴത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കും. ഇടയ്ക്കിടയ്ക്ക് വലിയ ആളായി പെരുമാറും. സമാധാനത്തോടെ പെരുമാറാന്‍ ശ്രമിക്കുമെങ്കിലും അവരുടെ സാന്നിധ്യത്തില്‍ ഉള്ളില്‍ സങ്കോചവും പരിഭ്രമവും നിറയും. പ്രണയിക്കുന്ന ആള്‍ക്കൊപ്പമാകുമ്പോള്‍ സ്വാതന്ത്ര്യത്തോടെ പെരുമാറും. അവര്‍ പറയുന്ന ഓരോ കാര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തും.

തുലാം

ചിത്ര 1/2 ചോതി, വിശാഖം 3/4

തുലാം രാശിക്കാര്‍ ഒരാളെ ഇഷ്ടപ്പെടുമ്പോള്‍ അവരെ പോലെ ആകാന്‍ ശ്രമിക്കും. അവരുടെ സ്വഭാവവും തമാശകളും താന്‍ വളരെ ആസ്വദിക്കുന്നതായി ഭാവിക്കും. എപ്പോഴും അവരെ പുകഴ്ത്തുകയും നേട്ടങ്ങളില്‍ അവരെ അളവില്ലാതെ പ്രശംസിക്കുകയും ചെയ്യും. അവരെ എപ്പോഴും നോക്കിക്കൊണ്ടിരിക്കുകയും അവര്‍ കണ്ടാലും വീണ്ടും നോക്കുകയും ചെയ്യും. അവര്‍ക്കരികില്‍ എത്തുമ്പോള്‍ പരിഭ്രമിക്കുകയും എന്നാല്‍ അത് മറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യും.

ധനു

മൂലം, പൂരാടം, ഉത്രാടം 1/4

ധനു രാശിക്കാര്‍ക്ക് ഒരു വ്യക്തിയോട് ഇഷ്ടം തോന്നിയാല്‍ വലിയ സാഹസങ്ങള്‍ക്കും റിസ്‌കുകള്‍ക്കും ഒപ്പം ക്ഷണിക്കും. കേട്ടാല്‍ ആരും അമ്പരപ്പെടുന്ന ചില ആശയങ്ങള്‍ പ്രണയിക്കുന്നവര്‍ക്ക് മുമ്പില്‍ വെക്കും. അമിതമായ സ്‌നേഹപ്രകടനങ്ങള്‍ കാഴ്ചവെക്കും. മറ്റാരോടും ചോദിക്കാത്ത ചില ചോദ്യങ്ങള്‍ അവരോട് ചോദിക്കും. അവര്‍ക്കൊപ്പമാകുമ്പോള്‍ കൂടുതല്‍ സന്തോഷത്തോടെയും ചിരിയോടെയും കാണപ്പെടും. ഭാവി കാര്യങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യും.

മകരം

ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2

മകരം രാശിക്കാര്‍ക്ക് ഒരാളെ ഇഷ്ടപ്പെട്ടാല്‍ കണ്ണുംപൂട്ടി അവരെ വിശ്വസിക്കുകയും അവരോട് മനസ്സ് തുറക്കുകയും ചെയ്യും. അവര്‍ക്കായി സമയം മാറ്റിവെക്കും. അവര്‍ക്കൊപ്പം ആയിരിക്കുമ്പോള്‍ വല്ലാതെ പരിഭ്രമിക്കുകയും എന്നാലത് പുറത്ത് കാണിക്കാതിരിക്കുകയും ചെയ്യും. പുറമേ കര്‍ക്കശസ്വഭാവം കാണിക്കുമെങ്കിലും പ്രണയിക്കുന്നവര്‍ക്കരില്‍ തരളഹൃദയരാകും. ഇഷ്ടപ്പെടുന്നയാള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും വള്ളിപുള്ളിവിടാതെ ഓര്‍ത്തുവെക്കും.

കുംഭം

അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4

കുംഭം രാശിക്കാര്‍ക്ക് ഒരാളെ ഇഷ്ടപ്പെട്ടാല്‍ വെറുതേ ഓരോ കാരണങ്ങള്‍ പറഞ്ഞ് അവരോട് സംസാരിക്കാന്‍ ശ്രമിക്കുകയും സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യും. അവരുടെ ഒട്ടും രസകരമല്ലാത്ത തമാശകള്‍ക്ക് പോലും ചിരിക്കും. പെട്ടെന്ന് നാണവും സങ്കോചവും തോന്നും. സുഹൃത്തായി നടിച്ചുകൊണ്ട് ഉള്ളിലെ പ്രണയം ഒളിച്ചുപിടിക്കും.

മീനം

പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി

മീനം രാശിക്കാര്‍ ഒരാളെ പ്രണയിക്കുമ്പോള്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍ അവര്‍ക്ക് അയച്ചുകൊടുക്കും. തങ്ങളുടെ വികാരങ്ങളെയും തോന്നലുകളെയും കുറിച്ച് അവരോട് മനസ്സ് തുറക്കും. അവര്‍ക്കായി പലതും എഴുതുമെങ്കിലും ഒരിക്കലും കൊടുക്കില്ല. പണ്ടുകാലം തൊട്ടേ അടുപ്പമുള്ളയാളെ പോലെ പെരുമാറും.

Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

X
Desktop Bottom Promotion