Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
സ്പര്‍ശം വെളിവാക്കുന്ന സ്നേഹം; പങ്കാളിയുടെ ഓരോ സ്പര്‍ശത്തിന്റെയും അര്‍ത്ഥങ്ങള്‍
സ്പര്‍ശം, തൊടല് എന്നീ വാക്കുകളെ പലപ്പോഴും നമ്മള് തെറ്റിദ്ധരിക്കാറുണ്ട്. പ്രത്യേകിച്ച് ദാമ്പത്യത്തില്‍ ഈ വാക്കുകളെ ലൈംഗികച്ചുവയോടെയാണ് ആളുകള്‍ കാണുന്നത്. ഈ വാക്കുകള്‍ പറയാന്‍ പോലും ചിലര്‍ക്ക് നാണമാണ്. എന്നാല്‍ അത് ശരിയാണോ. കൈകള്‍ കോര്‍ത്തുപിടിച്ച് പങ്കാളികള്‍ ഒരുമിച്ച് നടക്കുമ്പോള്‍ അവിടെ നാണിക്കാന്‍ എന്താണുള്ളത്. വിഷമത്തിലൂടെ കടന്നുപോകുന്ന പങ്കാളിയുടെ മുടിയില്‍ തലോടുമ്പോള്‍ അവിടെ മോശമായെന്തെങ്കിലും സംഭവിക്കുന്നുണ്ടോ. ഇല്ല, പകരം ഊ സാഹചര്യങ്ങളിലെല്ലാം ആ ബന്ധം കൂടുകല്‍ ശക്തമാകുകയാണ് ചെയ്യുന്നത്.

സ്പര്‍ശം സിംപിളാണ്, പവര്‍ഫുള്ളുമാണ്
സ്പര്‍ശമെന്നത് വളരെ ശക്തിയുള്ള, തകര്‍ന്നിരിക്കുന്ന ഒരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കെല്‍പ്പുള്ള ഒരു പ്രവൃത്തിയാണെന്നതാണ് വസ്തുത. സ്പര്‍ശം വെറുമൊരു പ്രവൃത്തിയല്ല. ഓരോ സാഹചര്യങ്ങളിലും ആ പ്രവൃത്തിയിലൂടെ അവാച്യമായ ഒരു സന്ദേശം പങ്കാളികള്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. കൈകോര്‍ത്ത് നടക്കുമ്പോള്‍, തോളില്‍ കൈയിട്ട് ഇരിക്കുമ്പോള്‍, കാലുകള്‍ക്ക് മീതെ കാലുകള്‍ വെച്ച് വെറുതെയിരിക്കുമ്പോള്‍ മുടിയില്‍ തലോടുമ്പോഴെല്ലാം പങ്കാളികള്‍ക്കിടയില്‍ പരസ്പരം സ്നേഹം പ്രവഹിക്കുന്നുണ്ട്.
ഒരു ബന്ധത്തിലെ അടുപ്പം, അതായത് പരസ്പരം മനസ്സിലാക്കല്‍, അംഗീകരിക്കല്‍, കരുതല്‍ എന്നിവയെല്ലാം ആ ബന്ധത്തില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക, വൈകാരിക, മാനസിക ക്ഷേമത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്ങനെയാണ് അടുപ്പമുണ്ടാകുക. അതിന് പല മാര്‍ഗ്ഗങ്ങളുണ്ട്. അതിലൊന്നാണ് സ്പര്‍ശം.
ഒരാളുടെ കരുതലും സ്നേഹവുമാണ് സ്പര്‍ശത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുത്. പങ്കാളികളില്‍ ഇത് വൈകാരികമായി പല ഗുണങ്ങളും സൃഷ്ടിക്കുന്നുണ്ട്. സ്പര്ശനത്തിന് ആരോഗ്യപരമായ ഗുണങ്ങളുണ്ട്. ശരീരത്തിലെ ചില ഹോര്‍മോണുകളെ സന്തുലിതാവസ്ഥയില്‍ എത്തിക്കാന്‍ സ്പര്‍ശനങ്ങള്‍ക്ക് സാധിക്കും. സ്പര്ശനങ്ങള് കോര്‍ട്ടിസോളിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്നുണ്ടെന്നും ഇത് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കൂടുന്നത് തടയുമെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പങ്കാളികള്‍ സ്പര്‍ശനങ്ങളിലൂടെ സ്നേഹം പ്രകടിപ്പിക്കുന്നത് ശരീരവേദനകള്‍, ഉറക്കക്കുറവ്, ദഹനപ്രശ്നങ്ങള്‍, ത്വക്രോഗങ്ങള് എന്നിവ കുറയ്ക്കാന്‍ സഹായിക്കുമെന്നും ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ചുരുക്കത്തില്‍ സ്നേഹസ്പര്‍ശങ്ങള്‍ എല്ലാ നിലയിലും ദാമ്പത്യത്തെ കൂടുതല്‍ ദൃഢവും സ്നേഹസമ്പന്നവുമാക്കുന്നുണ്ട്. ദാമ്പത്യത്തിലെ സ്പര്‍ശനങ്ങള്‍ക്ക് ചില അര്‍ത്ഥങ്ങളുണ്ട്. അതിലൂടെ പങ്കാളി ചില സൂചനകള്‍ നല്‍കുന്നുണ്ട്. മുഖത്തും, മുടിയിലുമടക്കം ലൈംഗികാര്ത്ഥത്തോടെയല്ലാതെ പങ്കാളിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സ്പര്‍ശങ്ങളുടെ അര്‍ത്ഥങ്ങള്‍ എന്താണെന്ന് നോക്കാം.
കൈകള്‍: പങ്കാളി കൈകളില്‍ സ്പര്‍ശിക്കുന്നത് അവരുടെ സ്നേഹമാണ് വെളിവാക്കുന്നത്. സ്നേഹബന്ധങ്ങളില്‍ പലപ്പോളും അറിയാതെയാണെങ്കിലും നമ്മള് കൈകളില്‍ സ്പര്‍ശിക്കാറുണ്ട്. അത് സ്നേഹസൂചകമാണ്.
കാലുകള്‍: മറ്റ് ശരീരഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി കാലുകളിലെ സ്പര്‍ശം പങ്കാളി ശാരീരികമായ അടുപ്പം ആഗ്രഹിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
തോളുകളില്‍: പങ്കാളി തോളുകളില്‍ സ്പര്‍ശിക്കുകയോ, കൈ വെക്കുകയോ ചെയ്യുന്നത് അവരുടെ പിന്തുണയാണ് വ്യക്തമാക്കുന്നത്. ഇത് സുരക്ഷിതത്വബോധം നല്കുന്ന ഒരു സ്പര്‍ശമാണ്. ശാരീരികം എന്നതിലുപരിയായി വൈകാരികമായ ഒരു കരുതലാണ് ഇവിടെ പ്രകടമാകുന്നത്. താങ്ങായി ഒപ്പമുണ്ടാകും എന്ന സൂചനയാണ് ഈ സ്പര്‍ശത്തിലൂടെ പങ്കാളി നല്‍കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
