Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ഭര്‍ത്താവിനെ കണ്ണുംപൂട്ടി വിശ്വസിക്കണോ? ഈ ലക്ഷണങ്ങളിലൂടെ അറിയാം ഭര്‍ത്താവിന് നിങ്ങളോടുള്ള കൂറ്
ആരെയും അസൂയപ്പെടുത്തുന്ന ചില ദാമ്പത്യങ്ങളുണ്ട്. പ്രതിസന്ധികളിലും വെല്ലുവിളികളും പരസ്പരം താങ്ങായി സ്നേഹിക്കേണ്ടിടത്ത് സ്നേഹവും പരിഭവിക്കേണ്ടിടത്ത് പരിഭവവും ആയി ദാമ്പത്യത്തില്‍ മുന്നേറുന്നവര്‍. ഭാഗ്യമെന്നൊക്കെ പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് തോന്നുമെങ്കിലും വിശ്വസ്തതയാണ് അത്തരം ബന്ധങ്ങള്‍ക്ക് ആധാരം. പക്ഷേ കാപട്യത്തിന് മുകളില്‍ വിശ്വസ്തതയുടെ ആട്ടിന്തോല് അണിഞ്ഞ ചില കണ്ണനാണയങ്ങളും ഇക്കൂട്ടത്തിലുണ്ടാകും. അവിടെ തോറ്റുപോകുന്നത് അവരുടെ പങ്കാളിയാണ്.

കാപട്യം നിറഞ്ഞ ഇന്നത്തെ ലോകത്ത് തന്റെ പങ്കാളി വിശ്വസ്തനാണെന്നും തന്നോട് അങ്ങേയറ്റം വിധേയത്വം ഉള്ള ആളാണെന്നും കണ്ണടച്ച് വിശ്വസിക്കുന്നത് മണ്ടത്തരമാണ്. എന്നുകരുതി എല്ലാവരെയും കാപട്യത്തിന്റെ കരിനിഴലില്‍ നിര്‍ത്താനും സാധിക്കില്ല. ഭര്‍ത്താവായാലും ഭാര്യയായാലും പങ്കാളിയോട് കൂറുപുലര്‍ത്തുക എന്നത് ദാമ്പത്യത്തിന്റെ ദൃഢത നിര്‍ണ്ണയിക്കുന്ന പ്രധാനഘടകമാണ്. അത് തിരിച്ചറിയാന്‍ ചില വഴികളുമുണ്ട്. ദാമ്പത്യത്തില്‍ ഭര്‍ത്താവ് തന്നോട് എത്രത്തോളം കൂറ് പുലര്‍ത്തുന്നുവെന്ന് കണ്ടെത്താന്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ചില സ്വഭാവങ്ങളും അവര്‍ നല്കുന്ന ചില സൂചനകളും പരിശോധിക്കാവുന്നതാണ്.
സംസാരത്തോട് പ്രതികരിക്കുന്ന രീതി
പരസ്പരമുള്ള സംസാരവും ആശയവിനിമയവും ദാമ്പത്യത്തിന്റെ ശക്തിയുടെ തെളിവാണ്. ആശയവിനിമയത്തില്‍ നിന്നും ഒരു വ്യക്തിയുടെ വിധേയത്വവും കൂറും മനസ്സിലാക്കാം. ഭര്‍ത്താവ് എത്ര സംസാരിക്കുന്നു എന്നതല്ല, എത്ര തുറന്ന് സംസാരിക്കുന്നുവെന്നും വികാരങ്ങളും ചിന്തകളും തുറന്ന് പ്രകടിപ്പിക്കുന്നു എന്നതുമാണ് കാര്യം. ഭാര്യയുടെ സംസാരത്തിന് അവരെത്ര ശ്രദ്ധയും വിലയും നല്‍കുന്നുണ്ട് എന്നതും പ്രധാനമാണ്. തെറ്റിദ്ധാരണകള്‍ മാറ്റാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഭര്‍ത്താവ് എടുക്കുന്ന പരിശ്രമവും വരുടെ വിധേയത്വത്തിന് തെളിവാണ്.
ഭാര്യയ്ക്ക് നല്കുന്ന പിന്തുണ
സന്തോഷങ്ങളിലും ദുഃഖങ്ങളിലും ഒരുപോലെ കൂടെ നില്ക്കുന്ന ഭര്‍ത്താന് ഭാര്യയെ ഉള്ളുതുറന്ന് സ്നേഹിക്കുന്നവരായിരിക്കും. എല്ലാ കാര്യങ്ങളിലും ഭാര്യയ്ക്ക് പിന്തുണയും ആത്മവിശ്വാസവും നല്‍കുകയും അവരുടെ നേട്ടങ്ങളിലും വിജയങ്ങളിലും അഭിമാനിക്കുകയും ചെയ്യുന്ന വ്യക്തിയെ ഭാര്യയ്ക്ക് വിശ്വസിക്കാം.
വ്യക്തിത്വത്തെ ബഹുമാനിക്കുന്നയാള്‍
ഭാര്യ എന്നതിലുപരിയായി ഒരു വ്യക്തിയെന്ന പരിഗണനയും ബഹുമാനവും നല്കുന്ന ഭര്‍ത്താവ് ഭാര്യയോട് വിധേയത്വമുള്ളയാള് ആയിരിക്കും. ഭാര്യയ്ക്ക് അവരുടേതായ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും ചിന്തകളും അനുഭവങ്ങളും ഉണ്ടെന്നുള്ള കാര്യം അവര്‍ അംഗീകരിക്കും. മറ്റൊരു വ്യക്തിയെന്ന നിലയില്‍ അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും അതിനുള്ള അവസരങ്ങള്‍ ഒരുക്കുകയും ചെയ്യും. അതില്‍ താന്‍ ഇല്ലെങ്കില്‍ കൂടിയും അവര്‍ പരാതി പറയില്ല. അവരുടെ വ്യക്തിത്വത്തെ ഒരിക്കലും ദാമ്പത്യത്തില്‍ തളച്ചിടാന്‍ അങ്ങനെയുള്ളവര്‍ അനുവദിക്കില്ല.
തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നയാള്‍
സ്വന്തം തെറ്റുകളുടെ ഉത്തരവാദിത്തം ഭാര്യയുടെയോ മറ്റാരെങ്കിലുടെയോ തലയില്‍ വെച്ചുകെട്ടാതെ അത് ഏറ്റെടുക്കന്ന ഭര്‍ത്താവിനെ വിശ്വസിക്കാം. സ്വന്തം അഭിമാനത്തേക്കാള്‍ സത്യസന്ധതയ്ക്ക് വില നല്കുന്നവരായിരിക്കും അവര്‍. തങ്ങളുടെ പ്രവൃത്തി മൂലം ഉണ്ടായ പ്രശ്നങ്ങളെ അവഗണിക്കാതെ, അതെക്കുറിച്ച് തുറന്നുപറയുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്നയാള്‍ ഭാര്യയോട് കൂറുള്ളയാളാണ്.
ഭാര്യയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുന്നയാള്
ബഹുമാനം എന്നത് ദാമ്പത്യത്തില്‍ ഇരുപങ്കാളികളും അര്‍ഹിക്കുന്ന ഒന്നാണ്. എല്ലാവരെയും ബഹുമാനിക്കാനും അര്‍ഹിക്കുന്ന പരിഗണനയും അംഗീകാരവും പ്രാധാന്യവും നല്‍കാനും ശ്രമിക്കുന്ന പുരുഷന് ഭാര്യയെയും അതേ രീതിയിലാണ് കാണുക. അവരെ ഒരിക്കലും വിലകുറച്ച് കാണാന്‍ അവര്‍ തയ്യാറാകില്ല. ദയയോടെയും ക്ഷമയോടെയും ബഹുമാനത്തോടെയും ആയിരിക്കും അവര്‍ പങ്കാളിയോട് ഇടപഴകുക. അവര്‍ ഭാര്യയുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കുകയും അവരെ കേള്‍ക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications