Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പങ്കാളി എന്തെങ്കിലും ഒളിക്കുന്നുണ്ടോ, കണ്ടുപിടിക്കാം ഈ 5 മാര്‍ഗ്ഗങ്ങളിലൂടെ
How to Identify Hidden Secrets:വിശ്വാസമാണ് ഒരു ബന്ധത്തിന്റെ ആണിക്കല്ല്. പ്രത്യേകിച്ച് ദാമ്പത്യത്തിന്റെ. എന്നാല്‍ യഥാര്‍ത്ഥജീവിതത്തില്‍ ചിലപ്പോഴെല്ലാം ബന്ധങ്ങളില്‍ വിശ്വാസം കൈമോശം വരാറുണ്ട്. വളരെ നല്ല രീതിയില്‍ സ്നേഹസമ്പന്നമായി പോകുന്ന ബന്ധങ്ങളില്‍ പോലും സംശയത്തിന്റെ ഒരു കണിക വന്നുപെട്ടാല്‍ വിശ്വാസത്തില്‍ ഉലച്ചിലുണ്ടാകും. സ്വഭാവത്തിലെ വ്യത്യാസമോ, പെരുമാറ്റത്തിലെ മാറ്റമോ, അതോ ചില ഉള്‍വിളികളോ പങ്കാളിയെ സംശയിക്കാന്‍ പലരെയും പ്രേരിപ്പിക്കും. പങ്കാളി എന്തെങ്കിലും കാര്യം തന്നില്‍ നിന്ന് ഒളിപ്പിക്കുന്നുണ്ടോയെന്നും ചതിക്കപ്പെടുകയാണോ എന്നും തോന്നും. ചതിക്കപ്പെടുക അല്ലെങ്കില്‍ പങ്കാളിയുടെ വിശ്വാസവഞ്ചന നേരിടേണ്ടിവരിക എന്നത് ദാമ്പത്യത്തിലെ ഏറ്റവും കറുത്ത ഏടാണെങ്കിലും അത് സത്യമാണോ എന്ന് വസ്തുനിഷ്ഠമായി പരിശോധിച്ച് ഉറപ്പാക്കിയിട്ടേ അത്തരം കാര്യങ്ങളില്‍ തുടര്‍നടപടിക്ക് മുതിരാകൂ.

പക്ഷേ പങ്കാളി തന്നില്‍ നിന്ന് എന്തെങ്കിലും മറച്ചുവെക്കുകയാണോ എന്നും ചതിക്കുകയാണോ എന്നും എങ്ങനെ മനസ്സിലാക്കും. അതിന് ചില വഴികളുണ്ട്.
പെട്ടെന്നുള്ള പ്ലാനുകള്‍
അസാധാരണമായി അവസാന നിമിഷങ്ങളില്‍ എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് വീട്ടില്‍ വരാന്‍ വൈകുകയോ തിരക്ക് പറഞ്ഞ് പ്ലാന്‍ ചെയ്ത കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്യുന്നത് അവര്‍ എന്തോ മറച്ചുവെക്കുന്നുവെന്നതിന്റെ ലക്ഷണമാകാം. ഇത് സ്ഥിരമാകുകയും ചോദിച്ചാല്‍ കൃത്യതയില്ലാത്ത ഉത്തരങ്ങള്‍ നല്‍കുന്നതും അവര്‍ എന്തെങ്കിലും മറച്ചുപിടിക്കുന്നത് കൊണ്ടാകും. അത് ചോദ്യം ചെയ്യുകയോ കൂടുതല്‍ വിശദാംശങ്ങള്‍ ചോദിക്കുകയോ ചെയ്താല്‍ പ്രകോപിതരാകുകയോ അല്ലെങ്കില്‍ എഴുതിത്തയ്യാറാക്കിയത് പോലുള്ള മറുപടി നല്‍കുകയോ ചെയ്യുന്നത് സൂക്ഷിക്കണം.
ഫോണും മറ്റും ആരുമെടുക്കാതെ സൂക്ഷിക്കുക
പെട്ടെന്ന് പങ്കാളി തന്റെ ഫോണോ മറ്റ് ഉപകരണങ്ങളോ രഹസ്യമായി വെക്കുകയും ആരും കാണാതെ ശ്രദ്ധിക്കുകയും ചെയ്യുന്നത് അവരിലെ കള്ളത്തരത്തിന്റെ സൂചനയാണ്. ഉദാഹരണത്തിന് മറ്റൊരാള്‍ ഫോണിനടുത്ത് എത്തുന്നതിന് മുമ്പ് അത് എടുത്തുമാറ്റുക, വേറാരെങ്കിലും ഫോണെടുത്താല്‍ അസ്വസ്ഥരാകുക എന്നതെല്ലാം അവര്‍ എന്തെങ്കിലും മറയ്ക്കുന്നു എന്നതിന്റെ ലക്ഷണമാണ്. അതുപോലെ അടിക്കടി ഫോണിന്റെ പാസ്വേഡുകള് മാറ്റുന്നതും സ്ക്രീന്‍ തിരിച്ച് വെക്കുന്നതും അവര്‍ എന്തെങ്കിലും മറച്ചുപിടിക്കുന്നതിന്റെ ലക്ഷണമാണ്. എന്നുകരുതി അനാവശ്യമായി അവരെ സംശയിക്കേണ്ടതില്ല, നല്ലത് പോലെ നിരീക്ഷിച്ച് സത്യം കണ്ടെത്തുക. ഒരുപക്ഷേ അത് വെറും സംശയം മാത്രമായിരിക്കാം.
വൈകാരികമായ മാറ്റങ്ങള്‍
അകല്‍ച്ച കാണിക്കുക, സംസാരം കുറയുക, ശാരീരികമായ അടുപ്പം കുറയുക, കുറ്റപ്പെടുത്തുക, എപ്പോഴും ദേഷ്യപ്പെടുക എന്നതും അവരുടെ മനസ്സില്‍ മറ്റെന്തോ ഉണ്ട് എന്നതിന്റെ സൂചനയാണ്. ചിലപ്പോള്‍ അസാധാരണമായ സ്നേഹമോ പെരുമാറ്റമോ അവരില്‍ നിന്നുണ്ടായെന്ന് വരാം. അത് കുറ്റബോധമോ സംശയിക്കാതിരിക്കാനുള്ള തന്ത്രമോ ആകാം.
രൂപത്തില്‍ മാറ്റം വരിക
രൂപത്തെ കുറിച്ച് കൂടുതല്‍ ജാഗ്രത കാണിക്കുക, പുതിയ ശീലങ്ങള്‍ തുടങ്ങുക, പതിവില്ലാതെ പുതിയ വസ്ത്രങ്ങള്‍ വാങ്ങുകയും വസ്ത്രധാരണത്തിലും രൂപത്തിലും അമിതമായി ശ്രദ്ധിക്കുകയും ചെയ്യുക എന്നിവയെല്ലാം അവരിലെ കാര്യമായ ഒരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. അതിന് പിന്നിലെ സത്യം കണ്ടെത്താന്‍ ശ്രമിക്കുക.
ഉള്‍വിളികള്‍
എന്തോ ശരിയല്ലെന്ന് ഉള്ളാലെ തോന്നുകയും പങ്കാളിയുടെ പെരുമാറ്റത്തില്‍ മാറ്റം തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ ഉള്‍വിളികളെ അവഗണിക്കാതിരിക്കുക. സത്യമെന്താണെന്ന് തിരയുക. എന്നാല്‍ ഒറ്റയടിക്ക് ഒരു നിഗമനത്തില്‍ എത്താതെ, സംശയത്തിന് കീഴ്പ്പെടാതെ സത്യം തിരയുക. പങ്കാളിയിലെ മാറ്റങ്ങള്‍ ബന്ധത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്നുണ്ടോയെന്ന് തിരിച്ചറിയുക. അതേസമയം ഈ ലക്ഷണങ്ങളില്‍ ചിലത് തോന്നിയെന്ന് കരുതി പങ്കാളി ചതിക്കുകയാണെന്ന നിഗമനത്തില്‍ ഒരിക്കലും എത്തരുത്. മനസ്സിലെ സംശയങ്ങള്‍ പങ്കാളിയുമായി തന്നെ തുറന്ന് സംസാരിച്ച് നിവാരണം ചെയ്യുക. അത്തരം കാര്യങ്ങളില്‍ തുറന്ന സംഭാഷണമാണ് ഏറ്റവും നല്ല പോംവഴി. അവരുടെ മനസ്സ് മനസ്സിലാക്കാനും ചതിയുണ്ടെങ്കില്‍ അത് കണ്ടെത്താനും അതിലൂടെ സാധിക്കും.



Click it and Unblock the Notifications
