Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
പുറമേ എല്ലാം ശാന്തം, പക്ഷേ മറഞ്ഞിരിക്കുന്ന ഈ കാര്യങ്ങള്‍ ദാമ്പത്യത്തില്‍ വില്ലനാകും
ചില സമയങ്ങളില്‍ വിവാഹജീവിതത്തില്‍ അപ്രതീക്ഷിതമായ പല ട്വിസ്റ്റുകളും ഉണ്ടാകാം. ആഴത്തിലുള്ള പരസ്പരധാരണയും സ്നേഹവും ബഹുമാനവും ഉള്ളവര്‍ക്കിടയില്‍ പോലും ചിലപ്പോള്‍ കലഹങ്ങള്‍ ഉടലെടുത്തേക്കും. അതിന്റെ കാരണങ്ങള്‍ പുറത്ത് പ്രകടമായില്ലെങ്കിലും ദാമ്പത്യത്തിന്റെ ആയുസ്സിനെ അത് സാരമായി ബാധിച്ചേക്കും. വികാരങ്ങള്‍ അടക്കിവെക്കല്‍, ആശയവിനിമയത്തിലെ പാളിച്ച, പങ്കാളിയുടെ സ്ഥാനത്ത് നിന്നും ചിന്തിക്കാന്‍ സാധിക്കാത്തത്, വൈകാരിക സഹകരണം തുടങ്ങി പുറമേ നിന്ന് നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകാത്ത ചില പ്രശ്നങ്ങള്‍ പെരുകി പെരുകി പങ്കാളികള്‍ ക്രമേണ ശാരീരികമായും വൈകാരികമായും അകന്ന് ദാമ്പത്യത്തിന്റെ രണ്ട് ധ്രുവങ്ങളിലെത്തും.

ദാമ്പത്ത്യത്തില്‍ അകാരണമായ അസുഖാവസ്ഥ അല്ലെങ്കില്‍ സ്വസ്ഥതയില്ലായ്മ തോന്നുകയും എന്നാല്‍ പറയത്തക്ക പ്രശ്നങ്ങളൊന്നും കാണാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ഇനി പറയുന്ന സാഹചര്യങ്ങള്‍ കൂടി വിലയിരുത്തി നോക്കുക.
പുറമേ കാണാത്ത ദാമ്പത്യപ്രശ്നങ്ങള്‍
ചോദിക്കാനും പറയാനും കഴിയാത്ത തരത്തിലുള്ള വളരെ നിസ്സാരമെന്ന് തോന്നിക്കുന്ന അപ്രതീക്ഷിതമായ അസ്വാരസ്യങ്ങള്‍ പലപ്പോഴും പങ്കാളികള്‍ക്ക് നേരിടേണ്ടതായി വന്നേക്കും. പരസ്പരം സംസാരിച്ച് തീര്ക്കാനാകാത്തതോ അല്ലെങ്കില്‍ സാമ്പത്തികമായ വെല്ലുവിളികളോ ഒക്കെ പരോക്ഷമായി ദാമ്പത്യത്തെ ഉലയ്ക്കാറുണ്ട്. ദൃഢബന്ധങ്ങള്‍ പോലും അത്തരം പ്രശ്നങ്ങളില്‍ പെട്ട് ഉഴറാറുണ്ട്. തുടക്കത്തിലൊന്നും തിരിച്ചറിയപ്പെടാത്ത, പക്ഷേ പെരുകിപ്പെരുകി അവഗണിക്കാനാകാത്ത തരത്തിലുള്ള വലിയ പ്രശ്നമായി മാറുന്ന ചില കാര്യങ്ങളുണ്ട്. തുടക്കത്തിലേ തിരിച്ചറിഞ്ഞാല്‍ ഇവ പരിഹരിച്ച് മുന്നോട്ട് പോകാന്‍ പങ്കാളികള്‍ക്ക് കഴിയും.
ദാമ്പത്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന ഒളിഞ്ഞിരിക്കുന്ന ആ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പരിഹരിക്കപ്പെടാത്ത വൈകാരിക പ്രശ്നങ്ങള്‍
ഒരു വ്യക്തിയുടെ വൈകാരിക ക്ഷേമത്തെ ഹനിക്കുന്ന പങ്കാളികള്‍ക്കിടയിലെ പരിഹരിക്കപ്പെടാതെ കിടക്കുന്ന വൈകാരിക പ്രശ്നങ്ങള്‍ ഒരു പരിധി പിന്നിട്ടാല്‍ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. പങ്കാളിക്ക് വേദനിക്കുമോ, വിഷമം തോന്നുമോ, ദാമ്പത്യം പ്രതിസന്ധിയിലാകുമോ എന്ന് കരുതി വൈകാരിക ബുദ്ധിമുട്ട് നേരിടുന്നയാള്‍ തുടക്കത്തില്‍ അത് പങ്കാളിയുമായി പങ്കുവെക്കാന്‍ മടിക്കുകയും ആശങ്കകള്‍ കടിച്ചമര്‍ത്തുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ തുടക്കത്തില്‍ തന്നെ തുറന്ന് സംസാരിച്ച് പരിഹരിച്ച് പോകുക.
സഹാനുഭൂതി വിനയാകുക
പങ്കാളികളില്‍ ഒരാള്‍ മറ്റേയാളേക്കാളും വൈകാരിക പക്വത കാണിക്കുമ്പോഴാണ് ഈ സ്ഥിതി വരുന്നത്. ഇവിടെ അവരുടെ പക്വത എപ്പോഴും മുതലെടുക്കപ്പെടുകയും എപ്പോഴും പങ്കാളിയുടെ ആവശ്യങ്ങള്‍ മാത്രം പരിഗണിക്കേണ്ടകായി വരികയും ചെയ്യുന്നു. നിരന്തരമായി ഇങ്ങനെ സംഭവിക്കുന്നത് ഒരാളില്‍ മടുപ്പ് ഉണ്ടാക്കും. ഇത് ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പങ്കാളിയെ പിന്തുണയ്ക്കുകയും സഹാനുഭൂതിയോടെ അവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുകയും ചെയ്യുന്നത് ദാമ്പത്യത്തില്‍ പ്രധാനമാണെങ്കിലും എപ്പോഴും ഒരാള്‍ മാത്രം ചെയ്യുന്നത് മറ്റേയാളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവഗണിക്കപ്പെടുന്നതിന് കാരണമാകും.
മടുപ്പ്
പങ്കാളി നമ്മുടെ കംഫര്‍ട്ട് സോണായിരിക്കുന്നതാണ് എപ്പോഴും നല്ലത്. എന്നുകരുതി കംഫര്‍ട്ട് അധികമായാല്‍ ദാമ്പത്യം വിരസമാകുകയും ചെയ്യും. എന്തെങ്കിലും പുതിയ കാര്യങ്ങളോ സാഹസികതയോ ഒന്നും ഇല്ലെങ്കില്‍ ദാമ്പത്യം മടുപ്പിലേക്ക് നീങ്ങും. സ്നേഹവും പരസ്പര സഹകരണവും ഒക്കെയാണെങ്കിലും എന്നും ഒരുപോലെയുള്ള കാര്യങ്ങള്‍ മാത്രം നടക്കുന്നത് ബന്ധത്തിന്റെ കെട്ടുറപ്പില്‍ വിള്ളല്‍ വീഴ്ത്തും.
ജീവിതഘട്ടങ്ങളില്‍ വരുന്ന മാറ്റം
പല സമയങ്ങളിലായി ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും ദാമ്പത്യത്തില്‍ ചില വെല്ലുവിളികള്‍ ഉണ്ടാക്കിയേക്കാം. ഉദാഹരണത്തിന് കരിയറില്‍ മാറ്റം, പ്രായമാകുന്നത് കൊണ്ടുള്ള പ്രശ്നം എന്നിവയെല്ലാം പങ്കാളികള്‍ക്കിടയിലെ ബന്ധത്തെ ബാധിക്കും. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അതെപ്പറി ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയാണ് ഇവിടെ ചെയ്യേണ്ടത്.
ടെക്നോളജിയും പ്രശ്നക്കാരന്‍
ഇക്കാലത്തെ സാങ്കേതികവിദ്യയുമായും സോഷ്യല്മീഡിയയുമായും ഇടപെടുന്ന രീതിയും ദാമ്പത്യത്തെ സ്വാധീനി്കുന്നുണ്ട്. പങ്കാളികള്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ത താല്‍പ്പര്യങ്ങള്‍ ആയിരിക്കും. ടെക് ഉപയോഗത്തില്‍ സുതാര്യത വച്ചുപുലര്‍ത്തുന്നത് നല്ലതായിരിക്കും. മാത്രമല്ല, സോഷ്യല്‍മീഡിയയോ ടെക്നോളജിയോ ഉപയോഗിക്കാതെ കുറച്ചുനേരമെങ്കിലും പങ്കാളിക്കൊപ്പം സമയം ചിലവിടുക.
പലപ്പോഴായുള്ള അവഗണനകള്‍
പ്രത്യക്ഷത്തില്‍ വലിയ കാര്യമായി തോന്നിപ്പിക്കാത്ത, ചെറിയ അവണനകള്, സനേഹക്കുറവ് എന്നിവയും കാലാന്തരത്തില്‍ ദാമ്പത്യത്തെ തകര്‍ത്തേക്കും. സ്നേഹം നിരാകരിക്കുന്നത്, ആശയങ്ങള്‍ നിരാകരിക്കുന്നത് എന്നിവയെല്ലാം ഉള്ളില്‍ മായാതെ കിടക്കുകയും പൂര്‍ണ്ണമനസ്സോടെ ദാമ്പത്യത്തില്‍ ഇടപെടാന്‍ കഴിയാതെ വരികയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications