Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ചിരിച്ചുമയക്കി വേദനിപ്പിക്കുന്നവര്‍, ഈ സ്വഭാവങ്ങള്‍ ഉള്ള പങ്കാളികളെ സൂക്ഷിച്ചോളൂ
ദാമ്പത്യത്തില്‍ കളിചിരികള്‍ക്കും ഹൃദ്യമായ പെരുമാറ്റത്തിനും വലിയ പ്രാധാന്യമുണ്ട്. പങ്കാളികളെ തന്നിലേക്ക് അടുപ്പിക്കാനും അവരുടെ സ്നേഹവും വിശ്വാസവും നേടാനും ഊഷ്മളമായ പെരുമാറ്റത്തിലൂടെയും കളിചിരികളിലൂടെയും സാധിക്കും. പക്ഷേ ചിലയാളുകള്‍ കളിചിരികള്‍ക്കും ഊഷ്മളമായ പെരുമാറ്റത്തിനും പിന്നില്‍ മറ്റുചില സ്വഭാവങ്ങള്‍ മറച്ചുവെച്ചിരിക്കും. ആ മുഖംമൂടിക്കുള്ളില്‍ പങ്കാളിയെ വേദനിപ്പിക്കുന്ന ചില സ്വഭാവങ്ങള്‍ അവര്‍ ഒളിപ്പിച്ചുവെച്ചിരിക്കും. കളിചിരികളും സ്നേഹപ്രകടനങ്ങളുമെല്ലാം വളരെ നല്ല സ്വഭാവസവിശേഷതകള്‍ തന്നെയാണ്. അതേസമയം അവ ഒരു മുഖമറയാക്കി ഉപയോഗിക്കുന്ന ആളുകളെ തിരിച്ചറിയുക തന്നെ വേണം. കാരണം അത്തരം ആളുകള്‍ ആരോഗ്യകരമായ ദാമ്പത്യത്തെ നശിപ്പിക്കും.

മുന്നറിയിപ്പുകളായി കണക്കാക്കേണ്ട പങ്കാളികളിലെ ചില നല്ല പെരുമാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ബന്ധത്തിലുള്ള അമിത വിശ്വാസം
ദാമ്പത്യത്തിലും പങ്കാളിയുമായുള്ള ബന്ധത്തിലും അമിത ആത്മവിശ്വാസവും അതിഭാവുകത്വവും പ്രകടിപ്പിക്കുന്നവരെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് ആദ്യനോട്ടത്തില്‍ തന്നെ വിവാഹം കഴിക്കാന്‍ പോകുന്ന ആളാണെന്ന് അറിയാമായിരുന്നുവെന്നും ഏറ്റവും സ്നേഹിക്കുന്നത് നിങ്ങളെ ആണെന്നുമെല്ലാം പറഞ്ഞ് ബന്ധത്തിന്റെ ദൃഢത പറഞ്ഞ് വിശ്വസിപ്പിക്കുന്നവര്‍ ഉള്ളാലേ മറ്റുചില സ്വഭാവങ്ങള്‍ ഒളിപ്പിക്കുന്നുണ്ടാകാം.
സ്വയം പുകഴ്ത്തല്‍
പങ്കാളി വളരെ വ്യത്യസ്തനായിരിക്കണമെന്നും സാഹസികതയും ഊര്‍ജ്ജസ്വലതയും ഉള്ള ആളായിരിക്കണമെന്നുമെല്ലാം ആളുകള്‍ ആഗ്രഹിക്കാറുണ്ട്. കറങ്ങിനടക്കാനും തമാശ പറഞ്ഞ് ചിരിപ്പിക്കാനുമൊക്കെ മുന്നില്‍ നില്ക്കുന്ന ആളുകള്‍ എപ്പോഴും സ്വയം പുകഴ്ത്തി സംസാരിക്കുകയും സ്വന്തം കഥകളില്‍ വാചാലനാകുകയും ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. അവര്‍ ഒരുപക്ഷേ ഉള്ളില്‍ മറ്റൊരു സ്വഭാവം കാത്തുസൂക്ഷിച്ച് അത് പുറത്ത് വരാതിരിക്കാന്‍ സ്വയം കഥകള്‍ മെനയുന്നവര്‍ ആയിരിക്കാം.
സ്വയം പെര്‍ഫെക്ട് ചമയല്‍, ഇരവാദം
പങ്കാളിയുടെ സഹതാപവും ഇഷ്ടവും നേടാന്‍ പല കഥകളും മെനയുന്നവര്‍ ഉള്ളില്‍ ടോക്സിക് സ്വഭാവങ്ങള്‍ ഉള്ളവരായിരിക്കാം. എന്തുകൊണ്ട് നിങ്ങള്‍ക്ക് അവരോട് സഹതാപം തോന്നണമെന്നതിന് ന്യായീകരിക്കുന്ന പല കഥകളും അവര്‍ പറഞ്ഞെന്നിരിക്കും. ആ കഥകള്‍ മറ്റുള്ളവരില്‍ സങ്കടവും അവരോട് സ്നേഹവും സഹതാപവും ഉണ്ടാക്കും. അങ്ങനെ സ്വയം ഇരയായി ചമഞ്ഞുകൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധയും ഇഷ്ടവും പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവര്‍ ആയിരിക്കാം ഇവര്‍. എല്ലാ കഥകളിലും തങ്ങളെ കുറ്റപ്പെടുത്തുന്ന ഒരു കാര്യവും അവര്‍ പറയില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
