Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ദാമ്പത്യബന്ധം അപകടത്തിലാണ് എന്നതിന്റെ സൂചന; ഈ ലക്ഷണങ്ങള്‍ അവഗണിക്കല്ലേ
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ ലോലമാണ്. ഇന്നത്തെ ബന്ധങ്ങള്‍ നോക്കുകയാണെങ്കില്‍, ചിലപ്പോള്‍ ഒരു ചെറിയ കാര്യം വലിയ പര്‍വ്വതമായി മാറുന്നു. അതുകൊണ്ട് ദമ്പതികള്‍ക്കിടയില്‍ വഴക്കുകളും സാധാരണമാകുന്നു. പലപ്പോഴും ബന്ധത്തിലെ പ്രശ്നങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുകയും അത് ബന്ധം തകരുന്നതിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു.
കുറേക്കാലം ഒരുമിച്ച് ജീവിച്ചാലും ദമ്പതികള്‍ക്കിടയില്‍ വഴക്കുകള്‍ പതിവാകുന്നതിന് പല കാരണങ്ങളുണ്ട്. നിങ്ങളുടെ ബന്ധം അപകടത്തിലാണ് എന്നതിന്റെ സൂചനയായി കണക്കാക്കാവുന്ന ചില ലക്ഷണങ്ങളുണ്ട്. തുടക്കത്തിലേ തന്നെ ഇതെല്ലാം ശ്രദ്ധിച്ച് മാറ്റിയെടുത്തില്ലെങ്കില്‍ നിങ്ങളുടെ ബന്ധം കൂടുതല്‍ വഷളാകും. അക്കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

തെറ്റിദ്ധാരണകള്‍
കുറേക്കാലം ഒരുമിച്ച് ജീവിച്ചിട്ടും ദമ്പതികള്‍ക്കിടയില്‍ ശരിയായ രീതിയില്‍ ആശയവിനിമയം നടക്കാത്ത സാഹചര്യത്തില്‍, ആ ബന്ധത്തില്‍ തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കും. അതുകൊണ്ട് എല്ലാ കാര്യങ്ങളും പങ്കാളിയുമായി സംസാരിച്ചുകൊണ്ടിരിക്കുക എന്നത് ഓരോ ബന്ധത്തിലും പ്രധാനമാണ്. മനസുതുറന്നുള്ള സംസാരത്തിലൂടെ ഒരു ബന്ധത്തിലും തെറ്റിദ്ധാരണകളുണ്ടാകില്ല. നിങ്ങളുടെ ബന്ധത്തില്‍ തെറ്റിദ്ധാരണകള്‍ വരാന്‍ തുടങ്ങുമ്പോള്‍ അത് നിങ്ങളുടെ ബന്ധം അപകടത്തിലാണ് എന്നതിന്റെ സൂചനയായി കണക്കാക്കുക.
സ്വഭാവത്തിലെ മാറ്റം
പങ്കാളിയുടെ സ്വഭാവത്തിലെ മാറ്റം നിങ്ങളുടെ ബന്ധത്തിലെ അപകടത്തിന്റെ അടയാളമാണ്. പങ്കാളി നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍, ഗൗരവമേറിയ കാര്യങ്ങള്‍ ശ്രദ്ധിച്ച ശേഷവും നിങ്ങളെ അവഗണിക്കുന്നുവെങ്കില്‍, നിങ്ങളുടെ വാക്കുകള്‍ക്ക് ദേഷ്യത്തോടെ മറുപടി നല്കുന്നുവെങ്കില് അല്ലെങ്കില്‍ എല്ലാറ്റിനോടും അനാവശ്യമായി ദേഷ്യപ്പെടുന്നുവെങ്കില് അത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ മനസിലാക്കുക, നിങ്ങളുടെ ബന്ധം അപകടത്തിലാണ്.
പിന്തുണയ്ക്കാതിരിക്കുക
ജീവിതത്തിന്റെ എല്ലാ മേഖലകളിലും തന്റെ പങ്കാളി വിജയിക്കുന്നത് കാണണമെന്ന് നല്ലൊരു പങ്കാളി ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ആരോഗ്യകരമായ ബന്ധങ്ങള്‍. എന്നാല്‍ നിങ്ങളുടെ ബന്ധം വഷളാകുമ്പോള്‍, പരസ്പരം ഒരു മത്സരമായി മാറുന്നു. ദമ്പതികള്‍ ഒരുമിച്ച് ചെലവഴിക്കുന്ന സമയം പോസിറ്റീവ് ആയി തോന്നില്ല. പങ്കാളിയില്‍ നിന്ന് പിന്തുണ ലഭിക്കില്ല. രണ്ടുപേരും സ്വന്തം സന്തോഷം മാത്രമേ ആഗ്രഹിക്കുകയുള്ളൂ. നിങ്ങളുടെ പങ്കാളിയുടെ ചില കാര്യങ്ങളെയോ ചില ശീലങ്ങളെയോ നിങ്ങള്‍ക്ക് ഇഷ്ടമല്ലായിരിക്കാം. എന്നാല്‍ പരസ്പരം ഇഷ്ടപ്പെടാത്ത എല്ലാ ചെറിയ കാര്യങ്ങള്‍ക്കും പെട്ടെന്ന് പ്രകോപിതരാകുന്നത് നിങ്ങളുടെ ബന്ധത്തിലെ അകലത്തെ സൂചിപ്പിക്കുന്നു.
ശ്രദ്ധിക്കാതിരിക്കല്
ഒരു പ്രണയത്തിന്റെയോ ബന്ധത്തിന്റെയോ തുടക്കത്തില്‍ പങ്കാളികള്‍ പരസ്പരം വളരെയധികം ശ്രദ്ധിക്കുന്നു. എന്നാല്‍ പിന്നീട് അവരവരുടെ ജോലിയില്‍ തിരക്കിലാകുന്നു, അവര്‍ പരസ്പരം ശ്രദ്ധിക്കാന്‍ മറക്കുന്നു. ചിലപ്പോള്‍ പങ്കാളികള്‍ പരസ്പരം ആവശ്യങ്ങളും അവഗണിക്കുന്നു. ഈ മനോഭാവം ഏതൊരു ബന്ധത്തിനും വളരെ അപകടകരമാണ്. നിങ്ങളുടെ ജീവിതത്തില്‍ പങ്കാളിയുടെ പ്രാധാന്യം കുറയുന്നു എന്നതിന്റെ തെളിവാണിത്. നിങ്ങള്‍ ഈ സൂചന വളരെ വേഗം തിരിച്ചറിയേണ്ടതുണ്ട്.
ഒഴിവാക്കാനുള്ള ശ്രമം
നമ്മള് ഇഷ്ടപ്പെടുന്ന ആളുകള്‍ പലപ്പോഴും നമ്മളോടൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ പരസ്പരം സമയം ചിലവഴിക്കുന്നതില്‍ നിന്ന് ഒഴിവാകുന്നത് ബന്ധത്തിലെ അകലം സൂചിപ്പിക്കുന്നു. പങ്കാളിയെ അവഗണിക്കുന്ന ശീലം ഏത് ബന്ധത്തെയും നശിപ്പിക്കും. നിങ്ങളുടെ പങ്കാളി മനഃപൂര്‍വം നിങ്ങളെ അവഗണിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, അത് ഒരു നല്ല ബന്ധത്തിന്റെ ലക്ഷണമല്ല.
അസൂയ
അസൂയ നിങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുവരാന്‍ തുടങ്ങുമ്പോള്‍, നിങ്ങളുടെ ബന്ധം വഷളാകുന്നു. പങ്കാളിയുടെ വിജയവും ഭാഗ്യവും കണ്ട് നിങ്ങള്‍ക്ക് അസൂയ തോന്നുന്നുണ്ടോ, അത് വിഷലിപ്തമായ ഒരു ബന്ധത്തിന്റെ ലക്ഷണമാണ്. നിങ്ങളുടെ ബന്ധം ആരോഗ്യകരമായി തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ പങ്കാളിയുടെ വിജയത്തില്‍ അസൂയപ്പെടരുത്. അതില്‍ സന്തോഷിക്കുക.
വൈകാരിക അടുപ്പം കുറയുന്നു
ഒരു ബന്ധം വിജയകരമാക്കാന്‍, രണ്ട് ആളുകള്‍ക്കിടയില്‍ വൈകാരികമായ അടുപ്പം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ വൈകാരിക അടുപ്പം കുറയാന്‍ തുടങ്ങുമ്പോള്‍, ബന്ധത്തില്‍ ഒരു വിള്ളല്‍ ആരംഭിച്ചതായി മനസ്സിലാക്കുക. വികാരങ്ങള്‍ ബന്ധങ്ങള്‍ക്ക് ജീവന് നല്കുന്നു. നിങ്ങളുടെ ബന്ധത്തില്‍ വൈകാരിക ബന്ധം അവസാനിക്കുകയാണെങ്കില്‍, അതിന് പിന്നിലെ കാരണം തിരിച്ചറിയാന്‍ ശ്രമിക്കുക.
വഞ്ചന
നിങ്ങളുടെ ബന്ധത്തില്‍ പങ്കാളി നിങ്ങളെ ചതിക്കുകയാണെങ്കില്‍, ആ ബന്ധം വിഷലിപ്തമായി മാറുകയാണെന്ന് മനസ്സിലാക്കുക. നിങ്ങളുടെ പങ്കാളി അവരുടെ കാര്യങ്ങള്‍ നിങ്ങളില്‍ നിന്ന് മറയ്ക്കുന്നു. എവിടെ പോകുന്നു, ആരുമായി ഫോണില്‍ സംസാരിക്കുന്നു എന്നതെല്ലാം മറച്ചുവെക്കാന്‍ തുടങ്ങിയാല്‍, പങ്കാളി ആ ബന്ധത്തില്‍ സത്യസന്ധത പുലര്‍ത്തുന്നില്ലെന്ന് മനസ്സിലാക്കുക. അത്തരം ബന്ധങ്ങള്‍ അനാരോഗ്യകരവും വിഷലിപ്തവുമാണ്. അത് പെട്ടെന്ന് തകരുന്നു.



Click it and Unblock the Notifications