Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
വര്‍ഷങ്ങള്‍ പിന്നിട്ടാലും ബന്ധത്തിന്റെ മധുരം മായില്ല, ദാമ്പത്യത്തില്‍ ശീലമാക്കേണ്ട കാര്യങ്ങള്‍
വിവാഹ ജീവിതത്തിന്റെ ഊര്‍ജ്ജവും പ്രസരിപ്പും വിവാഹം കഴിഞ്ഞ ആദ്യ വര്‍ഷങ്ങളില്‍ മാത്രം ഒതുങ്ങേണ്ടതാണോ. വിവാഹജീവിതത്തിന്റെ ആദ്യനാള്‍ മുതല്‍ അവസാനനാള്‍ വരെ ദാമ്പത്യം പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഹണിമൂണ്‍ കാലം കഴിഞ്ഞാല്‍ ഉത്തരവാദിത്തങ്ങള്‍ പങ്കുവയ്ക്കലിന്റെയും കുട്ടികളെ വളര്‍ത്തുന്നതിന്റെയും കാലമാണ്. ഇക്കാലത്ത് ഭാര്യാഭര്ത്താക്കന്മാര്ക്ക് പരസ്പരം സ്നേഹം പ്രകടിപ്പിക്കാനും തുറന്ന് സംസാരിക്കാനും സമയം കിട്ടിയെന്ന് വരില്ല. ദിവസേനയുള്ള ജോലികളും തിരക്കിട്ട ജീവിതവും ശ്രദ്ധിച്ചില്ലെങ്കില്‍ ദാമ്പത്യത്തിന്റെ കെട്ടുറപ്പ് ഇല്ലാതാക്കും. ഈ അവസ്ഥ ഒഴിവാക്കുന്നതിനും പങ്കാളികള്‍ക്കിടയിലെ സ്നേഹവും കരുതലും ദാമ്പത്യത്തിന്റെ ഊര്‍ജ്ജവും പ്രസരിപ്പും എക്കാലവും നിലനിര്‍ത്തുന്നതിനും എല്ലാ ഭാര്യാ-ഭര്ത്താക്കന്മാരും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

പങ്കാളികള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാകാന്‍ ഏതുപ്രായത്തിലും ദാമ്പത്യത്തിന്റെ ഏത് ഘട്ടത്തിലും ഉള്ള ഭാര്യാഭര്ത്താക്കന്മാര്ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണ് താഴെ.
പരസ്പരം സ്നേഹിക്കാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ ഓര്‍ത്തെടുക്കുക
വിവാഹജീവിതം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, പങ്കാളികള്‍ക്കിടയിലെ സ്നേഹത്തിന് മങ്ങലേല്ക്കാനുള്ള സാധ്യതകളേറെയാണ്. ദൈനംദിന ജീവിതത്തിന്റെ വിരസതയില്‍ പരസ്പം സ്നേഹിക്കാനുള്ള കാരണങ്ങളും ബന്ധത്തിന്റെ തുടക്കത്തില്‍ പരസ്പരം പ്രണയം തോന്നിച്ച കാരണങ്ങള്‍ പോലും പങ്കാളികള്‍ മറന്നുപോകാം. അതിനാല്‍ ദാമ്പത്യം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പങ്കാളിയെ സ്നേഹിക്കാനും പണ്ട് സ്നേഹിച്ച് തുടങ്ങാനുമുള്ള കാരണങ്ങളും ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങളും വീണ്ടും ഓര്‍ത്തെടുക്കുന്നത് അവരോടുള്ള അടുപ്പം വര്‍ദ്ധിപ്പിക്കാനും ബന്ധം കൂടുതല്‍ ദൃഢമാക്കാനും സഹായിക്കും.
രണ്ടുപേരും ഇഷ്ടപ്പെടുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുക
പ്രായമെത്രയായാലും പ്രണയത്തിനും ദാമ്പത്യത്തിനും എപ്പോഴും ചെറുപ്പമാണെന്ന് കരുതുക. ഇഷ്ടമുള്ള കാര്യങ്ങള്‍ ഒപ്പം ചെയ്യുക. ഒന്നിച്ച് നടക്കാന്‍ പോകുക, വ്യായാമം ചെയ്യുക, പാട്ട് പാടുക, പുതിയതായി എന്തെങ്കിലും പഠിക്കാന്‍ പോകുക, പാചകം ചെയ്യുക. അങ്ങനെ നിങ്ങള്‍ക്കിടയിലെ അസുലഭ നിമിഷങ്ങള്‍ അവിസ്മരണീയമാക്കുക. വര്‍ഷങ്ങള്‍ കഴിഞ്ഞാലും അന്യോന്യമുള്ള അടുപ്പത്തിന് ഒരു മാറ്റവും സംഭവിക്കില്ലെന്ന് സ്വയം ബോധിപ്പിക്കാനും പങ്കാളിയെ ബോധിപ്പിക്കാനും ഇത്തരം ആക്ടിവിറ്റികള്‍ സഹായിക്കും.
അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പങ്കാളിയോട് തുറന്ന് സംസാരിക്കുക
പങ്കാളിയെ എത്രയൊക്കെ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞാലും എല്ലാ കാര്യങ്ങളിലും അവരുടെ നിലപാടുകളുമായി ഒത്തുപോകുകയെന്നത് ഒരു ബന്ധങ്ങളിലും നടപ്പുള്ള കാര്യമല്ല. പകരം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ തുറന്ന മനസ്സോടെ തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പങ്കാളിയോട് സംസാരിക്കുക. പ്രത്യേകിച്ച് അവരുമായുള്ള ബന്ധങ്ങളിലെ പ്രശ്നങ്ങള്‍. ഇത് പരസ്പരമുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ബന്ധം കൂടുതല്‍ ദൃഢമാകുന്നതിനും സഹായിക്കും. മാത്രമല്ല ഇത്തരം തുറന്ന സംസാരങ്ങളിലൂടെ പങ്കാളിയോട് എന്തുകാര്യവും സംസാരിക്കാനുള്ള ധൈര്യവും സ്വാതന്ത്ര്യവും കൈവരും.
നിശബ്ദമായാണെങ്കിലും അല്‍പ്പനേരം ഒപ്പമിരിക്കുക
എപ്പോഴും സംസാരിച്ചുകൊണ്ടിരുന്നാലേ ബന്ധം ദൃഢമാകൂ എന്നില്ല. നിശബ്ദമായി അല്‍പ്പസമയം ഒന്നിച്ചിരിക്കുന്നതും പങ്കാളികള്‍ക്കിടയിലെ അടുപ്പം വര്‍ധിപ്പിക്കും. എത്രനേരം ഇങ്ങനെ ഒന്നും മിണ്ടാതെ ഒന്നിച്ചിരിക്കാന്‍ പങ്കാളികള്‍ക്ക് സാധിക്കുന്നോ, അന്യോന്യമുള്ള ചങ്ങാത്തത്തില്‍ അവര്‍ അത്രയും സംതൃപ്തരാണെന്നാണ് അര്‍ത്ഥം. അതുകൊണ്ട് ഒന്നും മിണ്ടിയില്ലെങ്കിലും സാരമില്ല, ഒപ്പമിരിക്കുക.
ഒന്നിച്ച് യാത്രകള്‍ ചെയ്യുക
എല്ലാ പങ്കാളികളും അവര്‍ക്ക് കഴിയുന്നത് പോലെ ഒന്നിച്ച് യാത്രകള്‍ ചെയ്യണം. കാരണം യാത്രകള്‍ക്ക് ആളുകളെ തമ്മില്‍ അടുപ്പിക്കാനുള്ള അപാരമായ കഴിവുണ്ട്. പങ്കാളികള്‍ക്ക് പരസ്പരം ആഴത്തില്‍ മനസ്സിലാക്കാനുള്ള അവസരമാണ് യാത്രകള്‍. യാത്രകളില്‍ നാം കണ്ടിട്ടില്ലാത്ത പങ്കാളിയുടെ മറ്റ് തലങ്ങള്‍ കാണാനുള്ള അവസരവും ഉണ്ടാകും. ദാമ്പത്യത്തിന്റെ നല്ല ഓര്‍മ്മങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള അവസരം കൂടിയാണ് യാത്രകള്‍.



Click it and Unblock the Notifications