Latest Updates
-
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും!
പണി പാളിയെന്ന് തോന്നേണ്ട, വിവാഹത്തിനുമുമ്പ് പങ്കാളിയെ നന്നായി അറിയാന്‍ 7 കാര്യം
Relationship Tips: വിവാഹം എന്നത് വളരെ പവിത്രമായ ഒരു കാര്യമാണ്. നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹത്തില്‍ നിങ്ങളുടെ പങ്കാളിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിവുണ്ടാകില്ല. അത്തരമൊരു സാഹചര്യത്തില്‍, വിവാഹത്തിന് മുമ്പ് ദമ്പതികളുടെ മനസ്സില്‍ നിരവധി ചോദ്യങ്ങളുണ്ടാകും. പങ്കാളിയുടെ പെരുമാറ്റം, കുടുംബം, സാമ്പത്തികം, കരിയര്‍ തുടങ്ങി പല കാര്യങ്ങളിലും മനസില്‍ ആശങ്കയും സംശയവുമെല്ലാം ഉണ്ടാകും.
അതിനാല്‍ വിവാഹത്തിന് മുമ്പ് ദമ്പതികള്‍ പരസ്പരം മനസ്സിലാക്കണം. ഓരോ ദമ്പതികളും വിവാഹത്തിന് മുമ്പ് പങ്കാളിയെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അങ്ങനെ നിങ്ങള്‍ക്ക് വിവാഹത്തിന് ശേഷമുള്ള പല പ്രശ്നങ്ങളും ഒഴിവാക്കാനാകും. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍ സാധിക്കും. അതിനാല്‍, ഓരോ ദമ്പതികളും വിവാഹത്തിന് മുമ്പ് പരസ്പരം ചോദിച്ചറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കരിയറിനെ കുറിച്ച് സംസാരിക്കുക
വിവാഹ തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ പങ്കാളിയുടെ തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചരിയുക. നിങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങളും പങ്കാളിയുമായി പങ്കിടുക. വിവാഹശേഷം നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ ജോലിയില്‍ എതിര്‍പ്പുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.
ജോലിയും കുടുംബവും
വിവാഹശേഷം ജോലി ചെയ്യുന്ന ദമ്പതികള്‍ തമ്മില്‍ വീട്ടുജോലികളുടെയും ഓഫീസ് സമയത്തിന്റെയും കാര്യത്തില്‍ തര്‍ക്കം ഉണ്ടാകാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ വിവാഹത്തിന് മുമ്പ് നിങ്ങളുടെ പങ്കാളിയോട് ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയും വീട്ടുജോലികളില്‍ നിങ്ങളെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് വിവാഹശേഷം, നിങ്ങള്‍ക്ക് എല്ലാ ജോലികളിലും പങ്കാളിയുടെ സഹായം കൂടി ലഭിക്കും. എല്ലാ ജോലികളുടെയും ഭാരം നിങ്ങള്‍ ഒറ്റയ്ക്ക് വഹിക്കേണ്ടതായി വരില്ല.
ആചാരങ്ങള്‍
എല്ലാവരുടെയും വീട്ടിലെ ആചാരങ്ങളും പാരമ്പര്യവുമെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും. വിവാഹശേഷം നിങ്ങളുടെ പങ്കാളിയുടെ വീടുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങള്‍ പിന്തുടരുന്നതില് നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. അതിനാല്‍ വിവാഹത്തിന് മുമ്പ് നിങ്ങളുടെ പങ്കാളിയുടെ വീട്ടിലെ എല്ലാ പ്രധാന ആചാരങ്ങളും പാരമ്പര്യങ്ങളും അറിയുകയും അവയ്ക്കായി മുന്‍കൂട്ടി തയ്യാറാകുകയും ചെയ്യുക.
സാമ്പത്തിക വിവരങ്ങള്‍
വിവാഹശേഷം ദമ്പതികള്‍ പണത്തെച്ചൊല്ലി വഴക്കുണ്ടാകാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, വിവാഹത്തിന് മുമ്പ് നിങ്ങളുടെ പങ്കാളിയുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കുക. കൂടാതെ, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പങ്കാളിയോട് പറയാനും മറക്കരുത്. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കും.
കുടുംബാസൂത്രണം
പല ദമ്പതികളും വിവാഹശേഷം കുടുംബാസൂത്രണം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. വിവാഹത്തിന് മുമ്പ്, നിങ്ങളുടെ പങ്കാളിയോടൊപ്പം ഇരുന്ന് കുടുംബാസൂത്രണം ചെയ്യുക. സന്താനങ്ങളുടെ കാര്യത്തില്‍ പങ്കാളിയുടെ കാഴ്ചപ്പാട് എന്താണെന്ന് അറിയുക. പരസ്പര സമ്മതത്തിന് ശേഷം മാത്രമേ ബന്ധം മുന്നോട്ട് കൊണ്ടുപോകാവൂ.
ആശയവിനിമയം
വിവാഹത്തിനു മുമ്പ് നിങ്ങളുടെ ഭാവി പങ്കാളിയുമായി നിങ്ങള്‍ ആശയവിനിമയം നടത്തണം. പരസ്പരം തുറന്ന് സംസാരിക്കുകയും നിങ്ങളുടെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ഉത്തരം കണ്ടെത്തുകയും ചെയ്യുക. നിങ്ങള്‍ സംസാരിച്ചാല്‍ മാത്രമേ പങ്കാളിയുടെ നല്ലതും ചീത്തയും അറിയാനാകൂ. പരാതികളുണ്ടെങ്കില്‍ സംസാരിച്ചാല്‍ മാത്രമേ പരിഹരിക്കാനാകൂ.
ഭാവി പരിപാടികള്‍
വിവാഹശേഷം നിങ്ങളുടെ ജീവിതം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുമായി നിങ്ങളുടെ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുക. വിവാഹശേഷം ജോലി ചെയ്യണോ വേണ്ടയോ, എവിടെ താമസിക്കണം, വിദേശ യാത്രകള്‍ അല്ലെങ്കില്‍ കുടുംബം വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഭാവി പദ്ധതികള്‍ എന്നിവ വിവാഹത്തിന് മുമ്പ് തന്നെ സംസാരിച്ച് തീരുമാനിക്കുക.
വിശ്വാസം വര്‍ദ്ധിപ്പിക്കുക
ഏതൊരു ബന്ധവും വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ദാമ്പത്യബന്ധം ദൃഢമാക്കാന്‍ പരസ്പരം വിശ്വാസമര്‍പ്പിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, അവരോടൊപ്പം ജീവിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. വിവാഹത്തിന് മുമ്പ് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് സമയമുണ്ട്. വിവാഹത്തിന് മുമ്പുതന്നെ പരസ്പരം വിശ്വസിക്കാന്‍ തുടങ്ങുക. പരസ്പരം സമയം നല്‍കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. പങ്കാളിയുടെ കാര്യങ്ങള്‍ അറിയുന്നതിലൂടെ നിങ്ങളുടെ ബന്ധത്തില്‍ വിശ്വാസം വളര്‍ത്തിയെടുക്കുക.



Click it and Unblock the Notifications