Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ഭര്‍ത്താവിന്റെ സ്നേഹം ഒരിക്കലും കുറയില്ല; രാവിലെ എഴുന്നേറ്റയുടന്‍ ചെയ്യേണ്ട 4 കാര്യം
ഇന്നത്തെക്കാലത്ത് തിരക്കേറിയ ജീവിതശൈലി കാരണം ദമ്പതികള്‍ക്ക് പരസ്പരം മുഴുവന്‍ സമയവും ഒന്നിച്ച് ചെലവഴിക്കാന്‍ കഴിയാറില്ല. രണ്ടുപേര്‍ക്കും ജോലിയുണ്ടെങ്കില്‍ വളരെ ചുരുങ്ങിയ സമയം മാത്രമായിരിക്കും പങ്കാളികള്‍ക്ക് ഒന്നിച്ച് ചെലവഴിക്കാന്‍ ലഭിക്കുന്നത്. ഇതുമൂലം പല കുടുംബങ്ങളിലും ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ വഴക്കുകളും മറ്റും ഉണ്ടാകാന്‍ തുടങ്ങുകയും അവരുടെ സ്നേഹബന്ധം തകരാന്‍ തുടങ്ങുകയും ചെയ്യുന്നു. ജോലി കാരണം നിങ്ങളുടെ പങ്കാളിക്കൊപ്പം മതിയായ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, വഴക്കുകള്‍ക്കും വേര്പിരിയലിനുമുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
ഈ തിരക്കുള്ള ജീവിതത്തില്‍ സ്നേഹിക്കാനായി സമയം കണ്ടെത്തുക എന്നത് അല്പം പ്രയാസമാണ്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പങ്കാളിയുടെ സ്നേഹത്തിനായി എല്ലാ ദിവസവും നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും ദിവസം മുഴുവന്‍ സന്തോഷത്തോടെ കടന്നുപോകുകയും ചെയ്യും. രാവിലെ ഉറക്കമുണര്‍ന്നയുടന്‍ തന്നെ ചില എളുപ്പവഴികള്‍ സ്വീകരിച്ച് പങ്കാളിയുമായുള്ള സ്നേഹബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഓരോ ദമ്പതികള്‍ക്കും കഴിയും. ബന്ധം ദൃഢമാക്കാനും സ്നേഹം നിലനിര്‍ത്താനുമായി എല്ലാ ദമ്പതികളും രാവിലെ ഈ നാല് കാര്യങ്ങള്‍ നിങ്ങള്‍ ചെയ്താല്‍ മതി.

മധുരമുള്ള ഒരു പുഞ്ചിരി
നിങ്ങളുടെ ദിവസം നന്നായി തുടങ്ങാന്‍, ദമ്പതികള്‍ ഉണര്‍ന്നയുടനെ പരസ്പരം ഗുഡ് മോണിംഗ് പറയുന്നത് ശീലമാക്കണം. നിങ്ങള്‍ ഉറക്കമുണര്‍ന്നയുടനെ നിങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് സന്തോഷകരമായ ഒരു ദിവസം ആശംസിക്കുമ്പോള്‍, നിങ്ങളുടെ മനസ് നിറയുകയും സുഖം തോന്നുകയും നല്ല മാനസികാവസ്ഥയോടെ ദിവസം മുഴുവന്‍ ചെലവഴിക്കുകയും ചെയ്യും. അതിനാല്‍ എല്ലാ ദിവസവും രാവിലെ പരസ്പരം സ്നേഹപൂര്‍വ്വം ഒരു ഗുഡ് മോണിംഗ് പറഞ്ഞ് ദിവസം തുടങ്ങുക.
ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുക
ജോലി കാരണം പകല്‍ മുഴുവനും പങ്കാളിയോട് സംസാരിക്കാന്‍ കഴിയില്ല, അതുപോലെ വൈകുന്നേരമായാല്‍ ജോലി ക്ഷീണം മൂലവും അവരോട് ശരിയായി സംസാരിക്കാന്‍ കഴിയില്ല. ഇന്നത്തെ കാലത്ത് മിക്കവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഇത്. രണ്ടുപേര്‍ക്കും ഉച്ചഭക്ഷണവും അത്താഴവും ഒരുമിച്ച് കഴിക്കാന്‍ കഴിഞ്ഞില്ലെന്നു വരാം എന്നാല്‍ പ്രഭാതഭക്ഷണം നിങ്ങളെ എപ്പോഴും പരസ്പരം അടുപ്പിക്കും. ഒരു റൊമാന്റിക് മൂഡില്‍, നിങ്ങളുടെ പങ്കാളിയോടൊപ്പം ചായയും പ്രഭാതഭക്ഷണവും തയ്യാറാക്കുക. ഇത് നിങ്ങള്‍ തമ്മിലുള്ള സ്നേഹം വര്‍ദ്ധിപ്പിക്കു ഒരുമിച്ചു ചിലവഴിക്കുന്ന കുറച്ചു സമയം പോലും ദമ്പതികള്‍ തമ്മിലുള്ള സ്നേഹം വളര്‍ത്തും.
പങ്കാളിയെ പ്രശംസിക്കുക
ഓരോ വ്യക്തിയും പ്രശംസ കേള്‍ക്കുന്നതില്‍ സന്തോഷിക്കുന്നു. നിങ്ങളുടെ പങ്കാളി നിങ്ങളെ പ്രശംസിക്കുകയാണെങ്കില്‍ അവരോടുള്ള നിങ്ങളുടെ സ്നേഹം വര്‍ദ്ധിക്കും. അതിനാല്‍ ഇടയ്ക്കിടെ പങ്കാളിയെ പ്രശംസിക്കണം. നിങ്ങള്‍ എത്ര തിരക്കിലാണെങ്കിലും നിങ്ങള്‍ അവരെ ശ്രദ്ധിക്കുന്നുവെന്ന് ഇതിലൂടെ അവര്‍ക്ക് തോന്നും. അവരുടെ ബാഹ്യ ഭംഗ്ക്ക് പുറമെ, അവരുടെ ജോലി, വ്യക്തിത്വം അങ്ങനെ എന്തിനും നിങ്ങള്‍ക്ക് പങ്കാളിയെ പ്രശംസിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ദിവസം നന്നായി ആരംഭിക്കുന്നു. നിങ്ങളുടെ പങ്കാളി നല്ല മാനസികാവസ്ഥയിലാണെങ്കില്‍, അത് നിങ്ങളുടെ മാനസികാവസ്ഥയിലും നല്ല സ്വാധീനം ചെലുത്തും.
പ്രഭാതം സന്തോഷത്തോടെ ആരംഭിക്കുക
നിങ്ങള്‍ രാവിലെ നല്ല മാനസികാവസ്ഥയിലാണെങ്കില്‍, നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും അത് ഒരു മികച്ച ദിവസമായിരിക്കും. അതിനാല്‍, ഒരു നല്ല ഉറക്കത്തിനുശേഷം പഴയ കാര്യങ്ങള്‍ മറന്ന് പുതിയ പ്രഭാതം രസകരമായി ആരംഭിക്കുക. പരസ്പരം സന്തോഷിപ്പിക്കാനോ ചിരിക്കാനോ തമാശകള്‍ പറയുക. ഇത് നിങ്ങളുടെ പങ്കാളിയുടെ മാനസികാവസ്ഥ മികച്ചതാക്കുന്നു. അവര്‍ ജോലിയുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പുറത്തുവരുന്നു. നിങ്ങളോടും നന്നായി പെരുമാറുന്നു.



Click it and Unblock the Notifications