Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഏത് കാര്യത്തിനും ദേഷ്യപ്പെടുന്ന ഭര്‍ത്താവ്? പൂച്ചക്കുട്ടിയെപ്പോലെ അടക്കിനിര്‍ത്താന്‍ വഴി
Relationship Tips: നിങ്ങളുടെ ബന്ധത്തില്‍ പങ്കാളി നിങ്ങളോട് ദേഷ്യപ്പെടാറുണ്ടോ? ദേഷ്യത്തോടെ സംസാരിക്കുക, തര്‍ക്കിക്കുക, വഴക്കിടുക എന്നിവ ഒരു ബന്ധങ്ങളില്‍ സാധാരണമാണ്. എവിടെ സ്നേഹമുണ്ടോ, അവിടെ ദേഷ്യവും കോപവും ഉണ്ടാകും. എന്നാല്‍ നിങ്ങളുടെ പങ്കാളി എല്ലാ കാര്യങ്ങളിലും ദേഷ്യപ്പെടുകയാണെങ്കില്‍, ആ ബന്ധം നിലനിര്‍ത്തുന്നത് അല്പം ബുദ്ധിമുട്ടായിരിക്കും. ചിലര്‍ക്ക് വളരെ പെട്ടെന്ന് ദേഷ്യം വരും. ചിലര്‍ക്ക് വളരെ കോപമുള്ള സ്വഭാവമായിരിക്കും. അത്തരക്കാര്‍ എല്ലാ ചെറിയ കാര്യങ്ങളിലും പങ്കാളിയോട് അതൃപ്തി പ്രകടിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കില്‍, അത് നിങ്ങളുടെ മനസ്സില്‍ നിങ്ങളുടെ പങ്കാളിയോടുള്ള ദേഷ്യവും വെറുപ്പും വര്‍ദ്ധിക്കുന്നു.
നിങ്ങളുടെ പങ്കാളിയെക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ മനസ്സില്‍ വരാന്‍ തുടങ്ങുന്നു. ഇത് ഒരു ബന്ധത്തിനും നല്ലതല്ല. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പങ്കാളിയുമായി ചേര്‍ന്ന് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതാണ് നല്ലത്. നിങ്ങളുടെ പങ്കാളി നിങ്ങളോട് ദേഷ്യപ്പെടുന്നുവെങ്കില് അവരുടെ ദേഷ്യം തണുപ്പിക്കാനുള്ള ചില വഴികള്‍ ഞങ്ങള്‍ പറഞ്ഞുതരാം. അതുവഴി നിങ്ങള്‍ക്ക് ദൈനംദിന പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. കോപാകുലനായ ഒരു പങ്കാളിയെ മാനേജ് ചെയ്യാനുള്ള ചില വഴികള്‍ ഇതാ. (tips to control angry partner)

ദേഷ്യപ്പെടരുത്
നിങ്ങളുടെ പങ്കാളി നിങ്ങളോട് ദേഷ്യത്തോടെ എന്തെങ്കിലും സംസാരിക്കുകയാണെങ്കില്‍, നിങ്ങളും തിരിച്ച് ദേഷ്യത്തോടെ സംസാരിക്കരുത്, ശാന്തമായ മനസ്സോടെ സാഹചര്യം കൈകാര്യം ചെയ്യണം. നിങ്ങളും അവരോട് ദേഷ്യത്തോടെ സംസാരിച്ചാല്‍ പ്രസ്നം വഷളാകുകയേ ഉള്ളൂ.
അധിക്ഷേപകരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കരുത്
നിങ്ങളുടെ പങ്കാളി നിങ്ങളോട് ദേഷ്യപ്പെട്ടാല്‍, അവരോട് പരിധി ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വാക്കാലോ ശാരീരികമായോ പരസ്പരം വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താല്‍ സ്ഥിതി വഷളാകുകയും നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാകുകയും ചെയ്യും.
പഴയ കാര്യങ്ങള്‍ പറയരുത്
സാധാരണയായി പങ്കാളികള്‍ തമ്മില്‍ വഴക്ക് നടക്കുമ്പോള്‍ ഉള്ള ഒന്നാണ് പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കുക എന്നത്. എന്നാല്‍ നിങ്ങളുടെ പങ്കാളി ദേഷ്യത്തില്‍ നിങ്ങളോട് എന്തെങ്കിലും പറയുന്നുവെങ്കില്‍, നിങ്ങളുടെ മുന്‍കാല പ്രശ്നങ്ങളും പരാതികളും നിങ്ങള്‍ രണ്ടുപേരും പറയാതിരിക്കുക. ഇത് ബന്ധത്തില്‍ കയ്പുണ്ടാക്കും.
തിടുക്കത്തില്‍ പ്രതികരിക്കരുത്
നിങ്ങളുടെ പങ്കാളി നിങ്ങളോട് ദേഷ്യത്തോടെ എന്തെങ്കിലും പറയുകയാണെങ്കില്‍, ചിന്തിക്കാതെ തിടുക്കത്തില്‍ പ്രതികരിക്കാതിരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുക. പൂര്‍ണ്ണമായി കേള്‍ക്കാതെ നിങ്ങള്‍ പ്രതികരിച്ചാല്‍, കാര്യം കൂടുതല്‍ വഷളായേക്കാം. ഇത് നിങ്ങളുടെ ബന്ധത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.
പങ്കാളിയെ വിലയിരുത്തരുത്
നിങ്ങളുടെ പങ്കാളി അടിക്കടി നിങ്ങളോട് ദേഷ്യപ്പെടുന്നുണ്ടെങ്കില്‍, അതിന് പിന്നിലെ കാരണവും അവരുടെ പ്രശ്നവും മനസിലാക്കാന്‍ ശ്രമിക്കുക. കാരണം അറിയാതെ നിങ്ങളുടെ പങ്കാളിയുടെ സ്വഭാവത്തെ വിലയിരുത്തരുത്. നിങ്ങളുടെ പങ്കാളി നിങ്ങളോട് മോശമായി പെരുമാറുന്നുവെന്നും അവര്‍ നിങ്ങള്‍ക്ക് യോജിച്ചവരല്ലെന്നും ചിന്തിക്കാതിരിക്കുക. ഇത് പിന്നീട് നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും.
ബന്ധത്തില്‍ ഈഗോ കൊണ്ടുവരരുത്
നിങ്ങളാണ് എപ്പോഴും ശരിയെന്ന് നിങ്ങള്‍ കരുതുന്നുവെങ്കിലോ നിങ്ങളുടെ പങ്കാളി നിങ്ങളുടെ അടുത്ത് വന്ന് ക്ഷമ ചോദിക്കണമെന്ന് പ്രതീക്ഷിക്കുന്നുവെങ്കില്‍, അത് ഒട്ടും ശരിയല്ലെന്ന് മനസ്സിലാക്കുക. നിങ്ങളുടെ പങ്കാളിയും ഇതേ രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ ബന്ധത്തെ പൂര്‍ണ്ണമായും നശിപ്പിക്കും. അത്തരമൊരു സാഹചര്യത്തില്‍, തെറ്റ് ചെയ്തത് നിങ്ങളാണെങ്കില്‍ വാശി ഉപേക്ഷിച്ച് നിങ്ങളുടെ പങ്കാളിയോട് ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുക.
തെറ്റ് അംഗീകരിക്കുക
നിങ്ങള്‍ തെറ്റ് ചെയ്തുവെന്ന് നിങ്ങള്‍ക്ക് മനസ്സിലായാല്‍, അത് നിങ്ങളുടെ പങ്കാളിയോട് ഏറ്റുപറയുക. എന്നെ വിശ്വസിക്കൂ. ദാമ്പത്യ ബന്ധത്തില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം ക്ഷമ ചോദിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.
സ്നേഹത്തോടെ സംസാരിക്കുക
കോപം കോപത്തിനുള്ള ഉത്തരമല്ല. നിങ്ങളുടെ പങ്കാളി നിങ്ങളോട് ദേഷ്യപ്പെട്ടാല്‍ പരുഷമായി സംസാരിക്കുകയോ ഉച്ചത്തില്‍ സംസാരിക്കുകയോ ചെയ്യുന്നതിനുപകരം അവരോട് സ്നേഹത്തോടെ പെരുമാറുക. അവര്‍ നിങ്ങളോട് ദേഷ്യത്തില്‍ എന്തെങ്കിലും ചോദിച്ചാല്‍, നിങ്ങള്‍ സമാധാനപരമായി ഉത്തരം നല്‍കുക. നിങ്ങളുടെ സൗമ്യമായ പെരുമാറ്റം അവരുടെ കോപം തണുപ്പിച്ചേക്കാം.
ശരിയായ സമയത്തിനായി കാത്തിരിക്കുക
എല്ലാത്തിനും കൃത്യമായ സമയമുണ്ട്. നിങ്ങളുടെ പങ്കാളിയുടെ മാനസികാവസ്ഥ നോക്കി അവരോട് സംസാരിക്കുക. ദേഷ്യം ഒന്നിനും പരിഹാരമല്ലെന്നും അത് നിങ്ങളുടെ ബന്ധത്തെ മോശമായി ബാധിക്കുമെന്നും സ്നേഹപൂര്‍വ്വം അവരോട് വിശദീകരിക്കുക. നിങ്ങള്‍ അവരെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നിപ്പിക്കുക.



Click it and Unblock the Notifications
