Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
മറ്റുള്ളവര്‍ എന്തു വിചാരിച്ചാലെന്താ, ബന്ധങ്ങള്‍ക്ക് വില കല്പ്പിക്കാത്തവരുടെ അഞ്ച് ലക്ഷണങ്ങള്‍
പലതരം ബന്ധങ്ങളാല്‍ കെട്ടിപിണഞ്ഞുകിടക്കുന്ന വലിയൊരു സമസ്യയാണ് മനുഷ്യജീവിതം. ഈ ബന്ധങ്ങളെയെല്ലാം ഒരു പളുങ്കുപാത്രം പോലെ എവിടെയും തട്ടി ഉടയാതെ, താഴെ വീഴാതെ കൊണ്ടുനടക്കുകയെന്നത് പലര്‍ക്കും വലിയ വെല്ലുവിളിയാണ്. എങ്കിലും എല്ലാ ബന്ധങ്ങള്‍ക്കും അവ അര്‍ഹിക്കുന്ന ശ്രദ്ധയോ ബഹുമാനമോ കിട്ടാറില്ല. വ്യക്തിപരമായ വെല്ലുവിളികളോ അറിവില്ലായ്മയോ അല്ലെങ്കില്‍ തികഞ്ഞ അവഗണനയോ മൂലം പല വ്യക്തികളും മനപ്പൂര്‍വ്വമല്ലാതെ അവരുടെ ബന്ധങ്ങള്‍ക്ക് വില നല്കാതിരിക്കും. അങ്ങനെ ബന്ധങ്ങള്‍ക്ക് വില കല്പ്പിക്കാത്തവരുടെ അഞ്ച് ലക്ഷണങ്ങളാണ് പറയുന്നത്.

ബന്ധങ്ങളെ ശ്രദ്ധിക്കാന്‍ സാധിക്കാത്തത്ര തിരക്കുകള്‍
പ്രിയപ്പെട്ടവര്‍ ഒപ്പമുണ്ടാകുമ്പോഴും മറ്റ് കാര്യങ്ങളില്‍ വ്യാപൃതരായിരിക്കുന്നത് ബന്ധങ്ങള്‍ക്ക് വില കല്പ്പിക്കാത്തവരുടെ ലക്ഷണമാണ്. കുടുംബാംഗങ്ങളോടൊപ്പം ഇരിക്കുമ്പോള്‍ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുക, ഇ-മെയില്‍ നോക്കുക, മാനസികമായ മറ്റൊരിടത്തേക്ക് പോകുക എന്നിവയെല്ലാം ആ ബന്ധത്തില്‍ നിങ്ങളുടെ പൂര്‍ണ്ണസാന്നിധ്യം ഇല്ല എന്നതിന്റെ സൂചനയാണ്. ശാരീരികമായി പ്രിയപ്പെട്ടവരുടെ ഒപ്പമാണെങ്കിലും മാനസികമായ അവര്ക്കൊപ്പമല്ലാത്തത് തങ്ങള്‍ അവഗണിക്കപ്പെടുകയല്ലേ എന്നും തങ്ങള്‍ക്ക് ഒരു പ്രാധാന്യവും കല്‍പ്പിക്കുന്നില്ലല്ലോ എന്നുമുള്ള സന്ദേഹങ്ങള്‍ ഉയര്‍ത്തും.
ആശയവിനിമയത്തിന്റെ കുറവ്
ആരോഗ്യമുള്ള ഒരു ബന്ധത്തിന്റെ നിലനില്‍പ്പ് ആത്മാര്‍ത്ഥമായ ആശയവിനിമയത്തിലാണ്. പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കുക, വികാരങ്ങള്‍ അടിച്ചമര്‍ത്തുക, പങ്കാളിയുടെ ആശങ്കകള്‍ക്ക് വില കല്‍പ്പിക്കാതിരിക്കുക എന്നിവയെല്ലാം ആ ബന്ധത്തിന് നിങ്ങള്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്നതിന്റെ ലക്ഷണമാണ്. ആശയവിനിമയത്തെ മനപ്പൂര്‍വ്വം അവഗണിക്കുന്നത് തെറ്റിദ്ധാരണകളിലേയ്ക്കും നിരാശയിലേക്കും ഒടുവില്‍ വിശ്വാസം നഷ്ടപ്പെടുന്നതിലേയ്ക്കും ഒരു ബന്ധത്തെ എത്തിക്കും.
സ്വന്തം ഇഷ്ടങ്ങള്‍ക്ക് മുന്‍ഗണന
സ്വന്തം ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത് വ്യക്തിപരമായ വളര്‍ച്ചയ്ക്കും സന്തോഷം കണ്ടെത്തുന്നതിനും വളരെ പ്രധാനപ്പെട്ട സംഗതി തന്നെയാണ്. അതേസമയം എല്ലായിപ്പോഴും പങ്കാളിയുടെയും പ്രിയപ്പെട്ടവരുടെയും ഇഷ്ടങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഉപരിയായി സ്വന്തം ആവശ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നത് അവരുടെ വികാരങ്ങളെ മാനിക്കാത്തതിന്റെ ലക്ഷണമാണ്. ആരോഗ്യമുള്ള ഒരു ബന്ധത്തില്‍ വിട്ടുവീഴ്ചകളും സഹാനുഭൂതിയും പരസ്പര പിന്തുണയും ഉണ്ടാകും. നിരന്തരമായി വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നത് ബന്ധങ്ങളില്‍ ഒരാളുടെ മാത്രം ആധിപത്യത്തിനും സമ്മര്‍ദ്ദങ്ങള്‍ക്കും വഴിയൊരുക്കും.
ക്വാളിറ്റി ടൈം അവഗണിക്കുക
തിരക്കുപിടിച്ച ലോകത്താണ് നാം ജീവിക്കുന്നത്. ആര്‍ക്കും ഒന്നിനും സമയമില്ലാത്ത അവസ്ഥ. ഇവിടെ സമയം ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ജോലിത്തിരക്കുകള്‍ക്കും മറ്റ് ഉത്തരവാദിത്തങ്ങള്‍ക്കും ഇടയില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി കുറച്ച് സമയം മാറ്റിവെക്കാന്‍ കഴിയാത്തത് ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തതിന്റെ മറ്റൊരു ലക്ഷണമാണ്. ബന്ധത്തിന്റെ കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും അവര്‍ക്കൊപ്പം ചിലവഴിക്കാനായി കുറച്ച് സമയം നീക്കിവെക്കേണ്ടത് അനിവാര്യമാണ്.
ദൗര്‍ഭല്യങ്ങള്‍ മുതലെടുക്കല്‍
ഒരു ബന്ധത്തെ ഏറ്റവും വിനാശകരമായ അവസ്ഥയിലേക്ക് എത്തിക്കുന്ന സ്വഭാവമാണിത്. നമ്മുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് ഒരു ശ്രമവും ഇല്ലെങ്കില്‍ ബന്ധം തുടര്ന്നുപോകുമെന്ന ചിന്തയാണിത്. ഈ ചിന്താഗതി ക്രമേണ പങ്കാളികളില്‍ ബന്ധത്തില്‍ മടുപ്പും അടുപ്പമില്ലായ്മയും സൃഷ്ടിക്കും. എല്ലാ ബന്ധങ്ങളും നിലനിര്‍ത്തുന്നതിനായി അതിലുള്‍പ്പെട്ടവരുടെ ഭാഗത്ത് നിന്നും നിരന്തരമായ ആത്മാര്‍ത്ഥതയും കൃതജ്ഞതയും ഉണ്ടാകേണ്ടതുണ്ട്.



Click it and Unblock the Notifications