Latest Updates
-
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
പുരുഷന്മാര് മനസ്സിലാക്കാത്ത സത്യം, സ്ത്രീകള്‍ പങ്കാളിയില്‍ നിന്നും അകലാനുള്ള പ്രധാനകാരണം
വിവാഹം വളരെ പവിത്രമായ ഒരു ബന്ധമാണ്. സുഖത്തിലും ദുഃഖത്തിലും ഒപ്പമുണ്ടാകുമെന്ന വാഗ്ദാനത്തോടെ രണ്ടുപേര്‍ ഒന്നിച്ചൊരു തോണി തുഴയുന്നത് പോലെയൊരു ബന്ധം. പക്ഷേ അപ്രതീക്ഷിതമായ കാറ്റിലും കോളിലും തോണി ഉലയാം, ഒരാളെ തനിച്ചാക്കി മറ്റേയാള്‍ അകലാം. വിവാഹം പ്രതീക്ഷകളാണ് സമ്മാനിക്കുന്നതെങ്കില്‍ വേര്‍പിരിയല്‍ വേദനകളുടേതാണ്. ഒരുനാള്‍ ജീവനെ പോലെ സ്നേഹിച്ചവരെ വേര്‍പിരിയുകയെന്നത് സങ്കടം തന്നെയാണ്. എങ്കിലും വിവാഹബന്ധങ്ങള്‍ വേര്‍പിരിയുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. എന്തായിരിക്കാം ഇതിനുള്ള കാരണങ്ങള്‍.

വിവാഹം പരാജയമാണെന്ന് തിരിച്ചറിഞ്ഞവരാണ് വിവാഹമോചനത്തിന് ശ്രമിക്കുന്നത്. ഇത് സ്ത്രീയാകാം പുരുഷനാകാം. രണ്ടുപേരും ഒന്നിച്ചാകാം. സ്്രതീകള്‍ വിവാഹബന്ധത്തില്‍ നിന്നും പിന്മാറാനുള്ള പ്രധാന കാരണമെന്താണെന്നാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഭര്‍ത്താവിനോട് ഇഷ്ടമുണ്ടെന്നിരിക്കെയും ചില സ്ത്രീകള്‍ വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനമെടുക്കാറുണ്ട്. വൈകാരിക അകല്‍ച്ച, അവഗണന, മാനസികമായ പൊരുത്തക്കേട് എന്നിങ്ങനെ പല കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. എങ്കിലും ഏറ്റവും പ്രബലമായ കാരണം ഭര്ത്താക്കന്മാരുടെ വൈകാരികമായ അവഗണനയാണ്.
വൈകാരിക അവഗണന
ഭര്ത്താക്കന്മാരില് നിന്ന് അല്ലെങ്കില്‍ പുരുഷ പങ്കാളിയില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണനയോ വൈകാരിക അടുപ്പമോ ഇല്ലാതെ വരുമ്പോഴാണ് ഒരു സ്ത്രീ ആ ബന്ധത്തെ വെറുത്തുതുടങ്ങുന്നത്. അപ്പോഴും പങ്കാളിയോട് ആത്മാര്‍ത്ഥമായ സ്നേഹം അവര്‍ക്കുണ്ടായിരിക്കും. എങ്കിലും പങ്കാളിയുടെ വൈകാരി നിസ്സഹകരണം അവര്‍ക്ക് തുടര്‍ന്നും സഹിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അവരുടെ ഭര്‍ത്താവ് നല്ല മകനും സഹോദരനും പിതാവുമായിരിക്കാം. കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും അവര്‍ നിറവേറുന്നുണ്ടായിരിക്കാം. പക്ഷേ ദാമ്പത്യത്തില്‍ വൈകാരികമായ അടുപ്പവും സ്നേഹവും പങ്കാളിക്ക് നല്കാന് അവര്‍ക്ക് കഴിയുന്നുണ്ടാകില്ല.
പ്രധാനകാരണം അതുതന്നെ
സ്ത്രീകള്‍ തങ്ങളുടെ പങ്കാളിയെ വേര്‍പിരിയാനുള്ള പ്രധാനകാരണം ബന്ധത്തിലെ വൈകാരിക അകല്‍ച്ച തന്നെയാണ്. ചില പുരുഷന്മാര്ക്ക് വൈകാരികതലത്തില്‍ ഏറെ പിന്നിലായിരിക്കും. ജോലി ചെയ്യുമ്പോള്‍ ആണെങ്കിലും വീട്ടുകാരൊപ്പമാണെങ്കിലും ഭൗതിക സാന്നിധ്യം അവിടെ ഉണ്ടാകുമെങ്കിലും അവരുടെ വൈകാരിക സാന്നിധ്യം അവിടെ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത് ഏറ്റവുമധികം ബാധിക്കുന്നത് ദാമ്പത്യത്തെയാണ്. ഈ സ്ഥിതി ഏറെക്കാലം തുടര്‍ന്നാല്‍ തങ്ങള്‍ അവഗണിക്കപ്പെടുന്നതായി സ്ത്രീകള്‍ക്ക് തോന്നും. പതുക്കെ അവര്‍ ബന്ധത്തില്‍ നിന്നും പിന്‍വലിയും.
ബന്ധത്തില്‍ ശരീരസാന്നിധ്യം മാത്രം പോര
ദാമ്പത്യത്തില്‍ ശാരീരികമായി മാത്രമല്ല, മാനസികമായും വൈകാരികമായുള്ള സാന്നിധ്യം പങ്കാളികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. ഒരു ദിവസം കുറഞ്ഞത് അഞ്ചുമിനിട്ട് സമയമെങ്കിലും പൂര്‍ണ്ണമായി പങ്കാളിക്ക് നല്‍കണം. അവരുടെ സംസാരം മനസ്സ് തുറന്ന് കേള്‍ക്കുകയോ, അവരെ ജോലിയില്‍ സഹായിക്കുകയോ അവര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയോ എന്തുമാകാം. പക്ഷേ ആ സമയമെങ്കിലും പൂര്‍ണ്ണമായി പങ്കാളിക്കൊപ്പമായിരിക്കണം.
ഈയൊരു ചെറിയ ശീലത്തിലൂടെ പങ്കാളികള്‍ക്കിടയിലെ വൈകാരിക അടുപ്പത്തില്‍ കാര്യമായ വ്യത്യാസമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സ്ത്രീകളുടെ പ്രത്യേകതകള്‍
വൈകാരികമായി വളരെ ലോലരാണ് സ്ത്രീകള്‍. വളരെ പെട്ടെന്ന് അവരെ വികാരങ്ങള്‍ സ്വാധീനിക്കും. വിവാഹിതരാകുന്നതോടെ മിക്ക സ്ത്രീകളുടെയും മുന്‍ഗണന ഭര്‍ത്താവും കുടുംബവുമായി മാറും. എന്നാല്‍ പുരുഷന്മാര് അവരുടെ സാമൂഹിക ബന്ധങ്ങളും മറ്റ് താല്‍പ്പര്യങ്ങളും ഒപ്പം കൊണ്ടുപോകും. ഇതിനിടയില്‍ പലപ്പോഴും മനപ്പൂര്‍വ്വമോ അല്ലാതെയോ അവര്‍ പങ്കാളിയുടെ വികാരങ്ങളെ മറക്കും. ഇത് സ്ത്രീകളില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒരു ബന്ധത്തില്‍ സ്ത്രീ ഏറ്റവും ഭയക്കുന്നത് വൈകാരിക അടുപ്പമില്ലായ്മയാണ്.
അതുകൊണ്ട് സ്ത്രീകളുടെ വൈകാരിക ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതും, വൈകാരികമായി അവരോടൊപ്പം ആയിരിക്കുന്നതിനും പുരുഷന്മാര് പ്രത്യേകശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
