Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
കിടപ്പറയില്‍ 'നോ' പറയുന്ന ഭാര്യ, ഉള്ളിലിരുന്ന് പുകയുന്നത് പല പല കാര്യങ്ങള്‍
ദാമ്പത്യ ബന്ധം നല്ല രീതിയില്‍ നിലനിര്‍ത്താന്‍, ലൈംഗികത വളരെ പ്രധാനമാണ്. ഇത് നിങ്ങളെ രണ്ടുപേരെയും പരസ്പരം അടുപ്പിക്കുകയും ഉള്ളിലുള്ള പ്രണയം കെടാതെ നിലനിര്‍ത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, കാലക്രമേണ പല ബന്ധങ്ങളിലും പങ്കാളികള്‍ തമ്മിലുള്ള ആകര്‍ഷണം നഷ്ടപ്പെടാന്‍ തുടങ്ങുന്നു. ഇത് തികച്ചും ഒരു സാധാരണ കാര്യമാണ്.
അത്തരം സന്ദര്‍ഭത്തില്‍ ഭര്‍ത്താവിന് ഭാര്യയോടോ ഭാര്യക്ക് ഭര്‍ത്താവിനോടോ ലൈംഗികമായ താല്പര്യം കുറയുന്നു. എന്നാല്‍ നിങ്ങളുടെ ഭാര്യ നിങ്ങളോട് ബന്ധപ്പെടാന്‍ താല്പര്യം കാണിക്കുന്നില്ലെങ്കില്‍ അതിന് പിന്നില്‍ മറ്റ് പല കാരണങ്ങളുമുണ്ടാകാം. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വൈകാരിക ബന്ധത്തിന്റെ അഭാവം
നിങ്ങളും ഭാര്യയും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ അഭാവം നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാനിടയില്ല. നിങ്ങളുടെ ഭാര്യ നിങ്ങളുടെ സാമീപ്യത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും കുറച്ചുകാലമായി അവള് നേരിടുന്ന ചെറിയ നിരാശകള്‍ എന്താണെന്നും നിങ്ങള്‍ ശ്രദ്ധിക്കണം. വൈകാരിക ബന്ധങ്ങളേക്കാള്‍ ശാരീരിക അടുപ്പത്തിനാണ് നിങ്ങള്‍ മുന്‍ഗണന നല്‍കുന്നത് എന്ന തോന്നല്‍ ചിലപ്പോള്‍ അവരിലുണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യ അസ്വസ്ഥയാകുകയും ലൈംഗിക ബന്ധത്തില്‍ താല്പര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്തേക്കാം. അത്തരം സന്ദര്‍ഭത്തില്‍, നിങ്ങളുടെ ഭാര്യയുമായി വീണ്ടും നല്ല ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുക.
അസന്തുഷ്ടി
ലൈംഗികാഭിലാഷം സ്ത്രീകള്‍ക്ക് അവരുടെ ബന്ധത്തെക്കുറിച്ച് എങ്ങനെ തോന്നുന്നു എന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഭാര്യ നിങ്ങളോട് ദേഷ്യപ്പെടുകയോ ദാമ്പത്യത്തില്‍ അതൃപ്തി തോന്നുകയോ ചെയ്താല്‍, അവള് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല. ഈ സാഹചര്യത്തില്‍, അവള് എന്താണ് ചിന്തിക്കുന്നതെന്ന് അവളോട് ചോദിക്കുകയും അവളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുക. എങ്കില്‍ മാത്രമേ ആസ്വാദകരമായ ഒരു ലൈംഗിക ബന്ധത്തിലെത്താന്‍ കഴിയൂ.
നഷ്ടപ്പെട്ട വിശ്വാസം
ഒരു ബന്ധത്തില്‍ വിശ്വാസമാണ് ഏറ്റവും പ്രധാനം. നിങ്ങളുടെ ഭാര്യയുടെ വിശ്വാസം നിങ്ങള്‍ തകര്‍ത്തിട്ടുണ്ടെങ്കില്‍, അത് ഒരു ചെറിയ കാര്യമാണെങ്കില്‍ പോലും, നിങ്ങളില്‍ നിന്ന് അവള് അകന്നു നിന്നേക്കാം. നിങ്ങളുടെ തെറ്റിന് ക്ഷമ ചോദിക്കുന്നതുവരെ അവള് ദേഷ്യത്തിലായിരിക്കും. ലൈഗിംക ബന്ധത്തിനും വിസമ്മതിച്ചേക്കാം. അത്തരം വേളയില്‍ നിങ്ങളുടെ ഭാര്യയിലുള്ള വിശ്വാസം നിങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ട്.
ക്ഷീണം
ഇന്നത്തെക്കാലത്ത് സ്ത്രീകള്‍ അവരുടെ ജോലിയിലും ദൈനംദിന ജീവിത ഷെഡ്യൂളുകളിലും മുഴുകി എപ്പോഴും തിരക്കിലായിരിക്കും. ഇത് അവരെ വളരെയേറെ ക്ഷീണിപ്പിച്ചേക്കാം. ഒരു ദിവസത്തെ മുഴുവന്‍ ജോലിക്കും ശേഷം ഭാര്യ തളര്‍ന്നിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം അവസരങ്ങളില്‍ ശാരീരികമായ സുഖത്തില്‍ മുഴുകാന്‍ ചിലപ്പോള്‍ അവര്‍ ആഗ്രഹിച്ചേക്കില്ല. അതിനാല്‍, നിങ്ങളുടെ ഭാര്യയുടെ ഊര്‍ജ്ജം വീണ്ടെടുക്കാനും നിങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനും നിങ്ങള്‍ കുറച്ച് സമയം നല്‍കേണ്ടതുണ്ട്.
ശരീരത്തെക്കുറിച്ചുള്ള ചിന്ത
നിങ്ങളുടെ ഭാര്യക്ക് ചിലപ്പള് അവളുടെ ശരീരത്തെക്കുറിച്ച് അങ്ങേയറ്റം ബോധമുണ്ടാകാം. നിങ്ങളുടെ മുന്നില്‍ അടുത്തിടപഴകുന്നതില്‍ അവര്‍ക്ക് ലജ്ജ തോന്നിയേക്കാം. അത്തരം അരക്ഷിതാവസ്ഥ സ്ത്രീകളില്‍ സ്വാഭാവികമാണ്. പ്രായത്തിനനുസരിച്ച് സ്ട്രെച്ച് മാര്‍ക്കുകള്‍, ചുളിവുകള്‍, അയഞ്ഞ ചര്‍മ്മം എന്നിവ വരം. നിങ്ങളുടെ ഭാര്യക്ക് ഇക്കാര്യത്തിലെല്ലാം ഒരു പ്രയാസക്കുറവ് തോന്നിയേക്കാം. അതായിരിക്കാം ചിലപ്പോള്‍ ശാരീരരിക ബന്ധത്തിന് വിസമ്മതിക്കുന്നതിന് ഒരു കാരണം.
ആസ്വാദനക്കുറവ്
ലൈംഗികത വളരെ പ്രവചനാതീതമായി മാറുന്ന ചില സന്ദര്‍ഭങ്ങളുണ്ടെന്ന് നിങ്ങള്‍ക്കോ? ഒരേ സമയം, ഒരേ സ്ഥലം, ഒരേ സ്ഥാനം.. അങ്ങനെ ലൈഗികതയില്‍ പങ്കാളിക്ക് ആസ്വാദനക്കുറവ് തോന്നിയേക്കാം. നിങ്ങളുടെ ഭാര്യക്കും ഇങ്ങനെ തോന്നുന്നുവെങ്കില്‍, നിങ്ങള്‍ രണ്ടുപേരും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കണം. അതിലൂടെ നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യയ്ക്കും സ്വകാര്യ നിമിഷങ്ങള്‍ നന്നായി ആസ്വദിക്കാനാകും.
വിഷാദം
ഒരു വ്യക്തിയുടെ മാനസികാവസ്ഥയിലും മനോഭാവത്തിലും വിഷാദം വളരെ പ്രതികൂലമായ സ്വാധീനം ചെലുത്തുന്നു. ചില കാരണങ്ങളാല്‍ നിങ്ങളുടെ ഭാര്യ വിഷാദത്തിലാണെങ്കില്, നിങ്ങളുമായി ബന്ധപ്പെടാന്‍ വിമുഖത കാണിച്ചേക്കാം. അവരുടെ സങ്കടപ്പെടത്തിന്റെ കാരണം നിങ്ങള്‍ കണ്ടെത്തുക.



Click it and Unblock the Notifications
