Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആദ്യപ്രണയം തകരില്ല, കാമുകി അവളുടെ പാട്ടിന് പോവില്ല, ആണിന്റെ കൈയ്യിലെ ഈ ട്രിക്കില്‍
പ്രണയം എന്നത് എപ്പോഴും അല്പം സ്പെഷ്യലാണ്. അത് ആദ്യത്തെ പ്രണയമാണെങ്കില്‍ പറയുകയേ വേണ്ട. കാരണം അത് വിജയിച്ചാലും ഇല്ലെങ്കിലും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഒന്നായിരിക്കും ആദ്യത്തെ പ്രണയം. എന്നാല്‍ ആദ്യ പ്രണയത്തില്‍ പലപ്പോഴും പല വിധത്തിലുള്ള പാളിച്ചകളും പലരുടേയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നു. അതിനെ പ്രതിരോധിക്കുന്നതിനും വിജയകരമായി മുന്നോട്ട് കൊണ്ട് പോവുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
എത്രയൊക്കെ തലമുറ മാറി വന്നാലും പ്രണയം എന്ന് പറയുന്നത് അല്പം പൈങ്കിളി തന്നെയാണ്. എന്നാല്‍ ഒരു ബന്ധം അവസാനിപ്പിച്ച് മറ്റൊരു ബന്ധത്തിലേക്ക് പോയാലും ആദ്യത്തെ പ്രണയത്തെ ഓര്‍ത്തിരിക്കുന്നവരും നിരവധിയാണ്. ശക്തമായ പ്രണയം അത് ആദ്യ പ്രണയമാണെങ്കില്‍ എന്നന്നേക്കും നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അവഎന്തൊക്കെയെന്ന് നോക്കാം.

വൈകി എത്തരുത്
നിങ്ങള്‍ പുറത്ത് പോവാന്‍ പ്ലാന്‍ ചെയ്യുന്ന ഒരു വ്യക്തിയാണെങ്കില്‍ ഒരു കാരണവശാലും വൈകിയെത്തരുത്. കാരണം ഇത്തരത്തില്‍ വൈകി എത്തുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്നു. അത് പ്രണയിക്കുന്നവര്ക്കാണെങ്കിലും കാമുകിക്കാണെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഈ ബന്ധത്തില്‍ തുടരേണ്ട എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങളുടെ എല്ലാം തുടക്കം തന്നെ സമയക്രമമില്ലാത്തത് തന്നെയാണ്. കാമുകിയെ ഇംപ്രസ് ചെയ്യാന്‍ ശ്രമിച്ചിട്ട് അവസാനം പ്രണയം അവസാനിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
വസ്ത്രധാരണം വരെ ശ്രദ്ധിക്കണം
പലപ്പോഴും വിചിത്രമായ വസ്ത്രധാരണം നിങ്ങളുടെ പ്രണയത്തെ ഇല്ലാതാക്കും എന്ന് പറയുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ സത്യമാണ്. കാരണം ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദി ബെസ്റ്റ് ഇംപ്രഷന്‍ എന്ന് കേട്ടിട്ടില്ലേ, അത് തന്നെയാണ് ഇവിടേയും സംഭവിക്കുന്നത്. നിങ്ങള്‍ കാമുകിയെ അല്ലെങ്കില്‍ കാമുകനെ കാണാന്‍ പോവുമ്പോള്‍ ധരിക്കുന്ന വസ്ത്രത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. മാന്യമായ വസ്ത്രധാരണം പോലെ തന്നെ അനുയോജ്യമായ വസ്ത്രം ധരിക്കുന്നതിന് ശ്രദ്ധിക്കുക.
ഒരാള്‍ മാത്രം സംസാരിക്കുന്നത്
സംസാരിക്കുന്നത് ഒരു ബന്ധത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഒരാള്‍ മാത്രം സംസാരിക്കുകയും മറ്റേ ആള്‍ക്ക് സംസാരിക്കാന്‍ സമയം കൊടുക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ നിങ്ങളുടെ ബന്ധത്തില്‍ ഉണ്ടെങ്കില്‍ അത് അത്ര നല്ല കാര്യമായി കണക്കാക്കുന്നില്ല. ഇത് പങ്കാളിയില്‍ അരോചകത്വം സൃഷ്ടിക്കുകയും ആ ബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കി മുന്നോട്ട് പോവുന്നതിന് ഇവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സംസാരിക്കുന്നത് പോലെ പ്രധാനപ്പെട്ടതാണ് സംസാരിക്കുന്നത് കേള്‍ക്കുന്നതും.
പറയേണ്ടതും പറയാന്‍ പാടില്ലാത്തതും
പലപ്പോഴും രണ്ട് തരം കാര്യങ്ങള്‍ ഒരു ബന്ധത്തെ മുന്നോട്ട് കൊണ്ട് പോവുന്നു. പറയാവുന്ന കാര്യങ്ങളും പറയാന്‍ പാടില്ലാത്ത കാര്യങ്ങളുമാണ് അവ. കാരണം പലപ്പോഴും സംസാരിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് എന്ത് സംസാരിക്കണം, എങ്ങനെ സംസാരിക്കണം എന്നത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ നിങ്ങളുടെ ബന്ധത്തില്‍ സൃഷ്ടിക്കുന്നു. അസംബന്ധമാണ് പറയാന്‍ പോവുന്നത് എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടായാല്‍ അതിനെ വിലക്കുന്നതിന് സ്വയം ശ്രദ്ധിക്കുക. അല്ലെങ്കില്‍ ആ ബന്ധം എന്നന്നേക്കുമായി ഇല്ലാതാവും എന്നത് സത്യം.
സമയം നല്‍കുക
എത്രയൊക്കെ തിരക്കാണെങ്കിലും അല്ലെങ്കിലും പരസ്പരം സമയം നല്‍കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ബന്ധത്തെ പെട്ടെന്ന് മടുപ്പിലേക്ക് എത്തിക്കുന്നു. ദിവസം മുഴുവന്‍ ഫോണില്‍ സംസാരിക്കുകയോ അല്ലെങ്കില്‍ സന്ദേശങ്ങള്‍ കൈമാറുകയോ ചെയ്തത് കൊണ്ട് ഒരു ബന്ധം വിജയകരമായി മുന്നോട്ട് പോവുകയില്ല. എന്നാല്‍ പരസ്പരം സമയം ചിലവഴിക്കുകയും സമയം നല്‍കുകയും ചെയ്യുന്നത് വഴി നിങ്ങളുടെ ബന്ധം മികച്ചതാവുന്നു.



Click it and Unblock the Notifications
