Latest Updates
-
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
വിവാഹജീവിതത്തില്‍ എല്ലാവര്ക്കും പറ്റുന്ന തെറ്റുകള്‍, ഇവയില്ലെങ്കില്‍ ദാമ്പത്യം അടിപൊളിയാകും
മറ്റൊരു ബന്ധവും പോലെയല്ല ദാമ്പത്യം. മറ്റേത് ബന്ധങ്ങളേക്കാളും ആളുകള്‍ ഏറ്റവുമധികം പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്ന ബന്ധമാണത്. വിവാഹത്തെ കുറിച്ചും ദാമ്പത്യത്തെ കുറിച്ചും ആളുകള്‍ക്ക് കുന്നോളം പ്രതീക്ഷകളും ആഗ്രഹങ്ങളും ഉണ്ടാകും. പക്ഷേ പങ്കാളിയോട് അളവില്ലാത്ത സ്നേഹം ഉണ്ടായത് കൊണ്ട് മാത്രം ആ പ്രതീക്ഷകളും സ്വപ്നങ്ങളും സത്യമായിക്കൊള്ളണമെന്നില്ല. വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ അവ ഫലപ്രദമായി പരിഹരിക്കാനും അറിഞ്ഞെങ്കിലേ ദാമ്പത്യം പ്രതീക്ഷിച്ചത് പോലെ മുന്നേറുകയുള്ളു.

പക്ഷേ ചിലയാളുകള്‍ക്ക് ദാമ്പത്യം പ്രതീക്ഷകള്‍ക്ക് വിരുദ്ധമായിരിക്കും. അത് പങ്കാളികളെ നിരാശയിലേക്കും മടുപ്പിലേക്കും അകല്‍ച്ചയിലേക്കും നയിക്കും. തുടക്കം മുതല്‍ സംഭവിക്കുന്ന ചില അബദ്ധങ്ങളാണ് ദാമ്പത്യത്തെ ആ അവസ്ഥയില്‍ എത്തിക്കുന്നത്. മിക്കയാളുകള്‍ക്കും ദാമ്പത്യത്തില്‍ സംഭവിക്കുന്ന ചില അബദ്ധങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പ്രണയത്തോടൊപ്പം സൗഹൃദവും
ദാമ്പത്യമെന്നാല്‍ പ്രണയം മാത്രമല്ലെന്ന് മനസ്സിലാക്കുക. നമ്മുടെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരിക്കണം പങ്കാളി. ഒന്നിച്ച് ചിരിക്കാനും രഹസ്യങ്ങള്‍ പങ്കുവെക്കാനും ഉള്ള ഏറ്റവുമടുത്ത ആളായി പങ്കാളി മാറണമെങ്കില്‍ അവര്‍ക്കിടയില്‍ ശക്തമായ സൗഹൃദം കൂടി ഉണ്ടായിരിക്കണം. പ്രണയം നഷ്ടപ്പെടുമ്പോഴും ദാമ്പത്യത്തിന് ജീവന് പകരാന്‍ സൗഹൃദത്തിന് സാധിക്കും.
പൊസസ്സീവ്നെസ്സ് വേണ്ട
പങ്കാളി തന്നെ മാത്രം ഇഷ്ടപ്പെടണമെന്നും മറ്റാര്‍ക്കും അവരോട് തന്നേക്കാള്‍ ഇഷ്ടമുണ്ടാകരുത് എന്നൊക്കെയുള്ള ചിന്ത പങ്കാളിയോടുള്ള ഇഷ്ടമല്ല, പൊസസ്സീവ്നെസ്സ് ആണ്. പ്രണയമെന്നാല്‍ തന്റേത് മാത്രമായ ഒരാള്‍ എന്നല്ല അര്‍ത്ഥം. പൊസസ്സീവ്നെസ്സ് കൂടിയാല്‍ ദാമ്പത്യത്തില്‍ ടെന്‍ഷനുണ്ടാകും. അതിന് പകരം പങ്കാളിയെ വിശ്വസിക്കുക. വിശ്വസ്തതയാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനം. വ്യക്തിയെന്ന നിലയില്‍ വളര്‍ച്ചയ്ക്കുള്ള സ്വാതന്ത്ര്യം പങ്കാളിക്ക് അനുവദിക്കുക.
സ്വന്തം ക്ഷേമത്തിനും പ്രാധാന്യം നല്‍കുക
ദാമ്പത്യത്തില്‍ പങ്കാളിക്ക് മുന്‍ഗണനയും പ്രാധാന്യവും നല്‍കണം. പക്ഷേ അതുപോലെ സ്വന്തം ക്ഷേമത്തിനും മുന്‍ഗണന നല്‍കണം. സ്വന്തം താല്‍പ്പര്യങ്ങളും ക്ഷേമങ്ങളും നോക്കാത്ത ഒരാള്‍ക്ക് നല്ലൊരു പങ്കാളിയാകാന്‍ സാധിക്കില്ല. വിവാഹജീവിതത്തിലും സ്വന്തം വിനോദങ്ങളും സൗഹൃദങ്ങളും തുടരുക. വ്യക്തിപരമായ വളര്‍ച്ച ദാമ്പത്യത്തിന് പോസിറ്റിവിറ്റി പകരും.
ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കുക
സത്യസന്ധതയും ഒന്നും മറച്ചുപിടിക്കാത്തതുമായ ആശയവിനിമയം ദാമ്പത്യത്തില്‍ പ്രധാനമാണ്. വികാരങ്ങള്‍ പങ്കാളി അറിയാതെ അടക്കിവെക്കുന്നതും ബന്ധം മോശമാകുമെന്ന് കരുതി ചില കാര്യങ്ങള്‍ സംസാരിക്കാതിരിക്കുന്നതും പങ്കാളികളെ അകല്ച്ചയിലേക്ക് എത്തിക്കും. നിങ്ങളുടെ സന്തോഷവും ആശങ്കകളും പങ്കാളികളോട് സംസാരിക്കുക. പങ്കാളി പറയുന്നത് മുന്‍വിധികളില്ലാതെ കേള്‍ക്കുക. വൈകാരിക അടുപ്പം വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും മികച്ച വഴിയാണിത്.
നന്ദി പ്രകടിപ്പിക്കുക
തിരക്ക് പിടിച്ച ജീവിതത്തില്‍ പങ്കാളി നമുക്കായും ദാമ്പത്യത്തിനായും ചെയ്യുന്ന കാര്യങ്ങള്‍ കാണാതിരിക്കുന്നതോ കണ്ടില്ലെന്ന് നടിക്കുന്നതോ മിക്ക ഭാര്യാഭര്ത്താക്കന്മാര്ക്കും സംഭവിക്കുന്ന തെറ്റാണ്. ഒരു താങ്ക്യൂവും നന്ദിസൂചനകമായുള്ള നോട്ടവും സ്പര്ശവുമെല്ലാം ദാമ്പത്യത്തിന് വലിയ സംഭാവനയേകും.
പങ്കാളിക്ക് സമയം നല്‍കുക
തിരക്ക് പിടിച്ച ജീവിതത്തില്‍ പലകാര്യങ്ങള്‍ക്കും മുന്‍ഗണന നല്കി മുന്നേറുമ്പോള്‍ പങ്കാളിക്ക് മാത്രമായി സമയം നീക്കിവെക്കാന്‍ കഴിയാതിരിക്കുന്നത് ദാമ്പത്യത്തിലെ വലിയ അബദ്ധമാണ്. എല്ലാ ദിവസവും പങ്കാളിക്ക് മാത്രമായി സമയം നീക്കിവെക്കുക. അത് ദാമ്പത്യത്തെ കൂടുതല്‍ ശക്തവും ദൃഢവുമാക്കും.
പ്രതിസന്ധികളെ നേരിടുക
അഭിപ്രായഭിന്നതകള്‍ കണ്ടില്ലെന്ന് നടിക്കുന്നത് അവ ഇല്ലാതാക്കാന്‍ സഹായിക്കില്ല. പ്രതിസന്ധികളും സംഘര്‍ഷങ്ങളും സമാധാനത്തോടെ പരിഹരിക്കുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ സമാധാനപൂര്‍വ്വം പങ്കുവെക്കുക. ഒന്നിച്ചിരിുന്ന് പ്രശ്നപരിഹാരങ്ങളും തീരുമാനങ്ങളും എടുക്കുക.



Click it and Unblock the Notifications
