Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും: മെയ് 13 ചൊവ്വാഴ്ചത്തെ സമ്പൂർണ്ണ രാശിഫലം -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും!
പുരുഷന്മാര്ക്ക് ഏറെ ഇഷ്ടമുള്ള സ്ത്രീസ്വഭാവങ്ങള്: ഇവര്‍ പിന്നെ ഒരിക്കലും നിങ്ങളെ വിട്ടുപോവില്ല
സ്ത്രീ- പുരുഷ സ്വഭാവങ്ങള്‍ ഒരു ബന്ധത്തില്‍ എത്രത്തോളം പരസ്പരം ആകര്‍ഷിക്കപ്പെടുന്നതാണ് എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും ബന്ധത്തിന്റെ തീവ്രത തന്നെ പര്സപരമുള്ള സ്വഭാവത്തിന്റേയും അടിസ്ഥാനത്തില്‍ ആയിരിക്കും. എന്ത് തന്നെയായാലും ഏത് വ്യക്തികളിലും പോസിറ്റീവ് നെഗറ്റീവ് സ്വഭാവങ്ങള്‍ ധാരാളം ഉണ്ടായിരിക്കും. എന്നാല്‍ ചില വ്യക്തികള്‍ ചിലരിലേക്ക് പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ചില സ്വഭാവങ്ങള്‍ ഉള്ള സ്ത്രീകളിലേക്ക് പുരുഷന്മാര് പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു.
ഇത്തരക്കാരായ സ്ത്രീകളെ പങ്കാളികളാക്കിയാല്‍ അവര്‍ ഒരിക്കലും നിങ്ങളെ വിട്ടു പോവില്ല എന്നതാണ് സത്യം. അത്രയധികം ബന്ധം ഇവര്‍ തമ്മിലുണ്ടാവും എന്നതാണ്. എന്നാല്‍ സ്ത്രീകളില്‍ എന്തൊക്കെ സ്വഭാവ സവിശേഷതകളാണ് പുരുഷന്മാരെ ആകര്‍ഷിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇത്തരക്കാരായ സ്ത്രീകളെ കൂടെക്കൂട്ടുന്നതും പങ്കാളികളാക്കുന്നത് തന്നെ നിങ്ങളുടെ ജീവിതം കളര്‍ഫുള്‍ ആക്കുന്നു. കൂടുതല്‍ അറിയാം.

ദയയും അനുകമ്പയും
ജീവിതത്തില്‍ മറ്റുള്ളവരോടുള്ള ഇടപെടല്‍ കൂടി വിലയിരുത്തിയാണ് പലപ്പോഴും ഒരാളുടെ സ്വഭാവത്തെക്കുറിച്ച് നാം പറയുന്നത്. അതില്‍ സ്ത്രീകളെ പുരുഷന്മാര് ഇഷ്ടപ്പെടുന്ന ചില കാരണങ്ങളില്‍ ഒന്നാണ് ദയയും അനുകമ്പയും. മറ്റുള്ളവരോട് യഥാര്‍ത്ഥത്തില്‍ ദയയും അനുകമ്പയും കാണിക്കുന്ന സ്ത്രീകളെ പുരുഷന്മാര് എപ്പോഴും വിലമതിക്കുന്നു. കൂടാതെ പല സാഹചര്യങ്ങളിലും കരുണ, സഹാനുഭൂതി, കരുതല്‍ എന്നിവയെല്ലാം കാണിക്കുന്നവരെ പുരുഷന്മാര് പെട്ടെന്ന് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
നര്‍മ്മബോധം
എന്തെങ്കിലും കാര്യം പറയുമ്പോള്‍ അത് ഗൗരവത്തോടെ മാത്രം എപ്പോഴും കണക്കാക്കാതെ നര്‍മ്മബോധത്തോടെ അതിനെ കൈകാര്യം ചെയ്യുന്ന രീതി പലപ്പോഴും പുരുഷന്മാര്ക്ക് ഇഷ്ടമാണ്. ഇത് കൂടാതെ എല്ലാ വിധത്തിലുള്ള വിനോദങ്ങളില്‍ പങ്കെടുക്കുന്നതും അത് വഴി സ്ത്രീകള്‍ക്ക പുരുഷന്മാരുടെ സമ്മര്‍ദ്ദകരമായ മാനസികാവസ്ഥ ലഘൂകരിക്കാന്‍ സാധിക്കുന്നതും എല്ലാം സ്ത്രീകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനുള്ള കാരണങ്ങള്‍ തന്നെയാണ്.
ആത്മവിശ്വാസം
ആത്മവിശ്വാസം എല്ലാവര്ക്കും അനിവാര്യമായി വേണ്ട ഒരു ഘടകമാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ ആത്മവിശ്വാസം വളരെയധികം കുറയുന്നു. പക്ഷേ സ്വന്തം ശരീരത്തിലും കഴിവിലും സൗന്ദര്യത്തിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന സ്ത്രീയെ എന്തുകൊണ്ടും പുരുഷന്മാര്ക്ക് ഇഷ്ടമാണ്. ഇവരിലേക്ക് നല്ല ശ്രദ്ധയും പ്രശംസയും എപ്പോഴും എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പുരുഷനെ ആകര്‍ഷിക്കുന്നു.
ബൗദ്ധികമായ അറിവ്
ബൗദ്ധികമായ അറിവ് ഉള്ളവരെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും പല വിധത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടാതെ അറിവും ജിജ്ഞാസയും ഇവരില്‍ വര്‍ദ്ധിക്കുന്നു. കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കുന്നത് വഴി അതിനെ കൈകാര്യം ചെയ്യുന്ന രീതി പോലും പലപ്പോഴും സ്ത്രീകള്‍ക്ക് ഉണ്ടാവുന്നത് പുരുഷനെ സന്തോഷിപ്പിക്കുന്നു. ഇവരെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.
സത്യസന്ധത
എത്രയൊക്കെ പ്രശ്നങ്ങളുണ്ടാവുന്ന കാര്യമാണെങ്കിലും സത്യസന്ധതയോടെ മുന്നോട്ട് പോവുക അതില്‍ നിന്ന് വ്യതിചലിക്കാതെ നില്ക്കുക എന്നത് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. കൂടാത അത്തരം സ്വഭാവങ്ങളുള്ള സ്ത്രീകളെയാകട്ടെ പുരുഷന്മാര് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ധാര്‍മ്മിക തത്വങ്ങള്‍ മുറുകെപ്പിടിക്കുന്ന ഇത്തരക്കാര്‍ വളരെയധികം അംഗീകരിക്കപ്പെടുന്നവരാണ്.
വാത്സല്യവും സ്നേഹവും
വാത്സല്യവം സ്നേഹവും സ്ത്രീകള്‍ക്ക് അനിവാര്യമായ ഒന്നായി പുരുഷന്മാര് കണക്കാക്കുന്നു അതുകൊണ്ട് തന്നെ വാക്കുകളില്‍ ദയയും സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ മനസ്സില്‍ പ്രത്യേക സ്ഥാനമാണ് ഉള്ളത്. ഇവര്‍ തമ്മിലുള്ള വൈകാരികത പലപ്പോഴും ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കുന്നു.
പിന്തുണ
പങ്കാളിയുടെ സ്വപ്നങ്ങളിലും ഉദ്യമങ്ങളിലും എല്ലാ വിധത്തിലുള്ള പിന്തുണയും പ്രോത്സാഹനവും നല്കുന്ന സ്ത്രീകളെ എപ്പോഴും പുരുഷന്മാര് സ്നേഹിക്കുന്നു. ഇവര്‍ക്ക് അഭിനന്ദനവും സന്തോഷവും സമാധാനവും നല്കുന്നവരാണെങ്കില് ഒരിക്കലും ഇത്തരം സ്ത്രീകളെ വിട്ട് പുരുഷന്മാര് പോവുകയില്ല. ഇവര്‍ നിങ്ങളുടെ ജീവിതത്തിലെ നെടുംതൂണായി എപ്പോഴും നിലകൊള്ളുന്നു.
ശാരീരിക ആകര്‍ഷണം
ശാരീരിക ആകര്ഷണത്തിനും പുരുഷ മനസ്സില്‍ വളരെയധികം പ്രാധാന്യമാണ് ഉള്ളത്. കാരണം സൗന്ദര്യം ബാഹ്യസൗന്ദര്യമല്ലെങ്കിലും ശരീരം വൃത്തിയിലും നീറ്റായും കൊണ്ട് നടക്കുന്ന സ്ത്രീകൡലേക്ക് പൊതുവേ പുരുഷന്മാര് ആകര്‍ഷിക്കപ്പെടുന്നു. ഒരു സ്ത്രീയുടെ ശൈലി, മേക്കപ്, മൊത്തത്തിലുള്ള രൂപം എന്നിവയെല്ലാം പുരുഷന് നിരീക്ഷിക്കുന്നു. ഇതെല്ലാം തന്നെ ഇവരിലേക്ക് പുരുഷന് ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍ തന്നെയാണ്.



Click it and Unblock the Notifications