Latest Updates
-
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം
അഡ്ജസ്റ്റ്മെന്റില്‍ മുന്നോട്ട് പോകുന്ന ദാമ്പത്യബന്ധം; മോശം ബന്ധത്തിന്റെ 8 സൂചനകള്‍
ഏതൊരു ബന്ധത്തിലെയും ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ സന്തോഷമാണ്. ആ ബന്ധത്തില്‍ നിങ്ങള്‍ സന്തുഷ്ടരല്ലെങ്കില്‍ അതില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. പ്രത്യേകിച്ചും നിങ്ങള്‍ മാനസികമായി സ്വതന്ത്രരല്ലെങ്കിലോ എപ്പോഴും സമ്മര്‍ദം അനുഭവിക്കുന്നവരാണെങ്കിലോ നിങ്ങളുടെതായ ജീവിതം ജീവിക്കാന്‍ കഴിയുന്നില്ലെങ്കിലോ ആ ബന്ധത്തെക്കുറിച്ച് ഒന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു.
പരസ്പരം സ്നേഹവും ബഹുമാനവും യോജിപ്പും ഉള്ളപ്പോള്‍ മാത്രമേ ഏതൊരു ബന്ധവും നിലനില്ക്കുന്നുള്ളൂ. എന്നാല്‍ പങ്കാളികള്‍ ഓരോ ചെറിയ കാര്യത്തിനും വഴക്കിടുകയും ദേഷ്യപ്പെടുകയും ചെയ്താല്‍ നിങ്ങളുടെ ബന്ധം അല്പം പ്രശ്നത്തിലാണെന്ന് മനസ്സിലാക്കുക. ഇത്തരം ബന്ധത്തില്‍ പരസ്പര സ്നേഹത്തിന്റെയും വൈകാരികതയുടെയും അഭാവമുണ്ടാകും. നിങ്ങളുടെ ബന്ധം നല്ലതാണോ അല്ലയോ എന്ന് കണ്ടെത്താന്‍ കഴിയുന്ന അത്തരം ചില സൂചനകളാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്. നിങ്ങളുടെ ബന്ധം തകര്‍ച്ചയുടെ വക്കിലേക്കാണോ നീങ്ങുന്നത് എന്ന് തിരിച്ചറിയാന്‍ ഈ സൂചനകള്‍ സഹായിക്കും.

ചെറിയ കാര്യത്തിന് വഴക്കിടുന്നു
ഒരു മോശം ബന്ധത്തിന്റെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ലക്ഷണമാണ് നിങ്ങളുടെ പങ്കാളി എല്ലാ ചെറിയ കാര്യങ്ങളിലും നിങ്ങളോട് വഴക്കിടുന്നു എന്നത്. നിങ്ങള്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോഴെല്ലാം, നിങ്ങള്‍ വഴക്കുണ്ടാക്കുന്നുവെന്ന് പറഞ്ഞ് പങ്കാളി നിങ്ങളെ നിശബ്ദരാക്കുന്നു. ഈ ശീലം ഏത് ബന്ധത്തെയും നശിപ്പിക്കും. നിങ്ങളുടെ പങ്കാളിക്ക് അത്തരമൊരു ശീലമുണ്ടെങ്കില്‍ ഉടന്‍ തന്നെ അവരില്‍ നിന്ന് അകന്നുനില്ക്കുന്നതാണ് നല്ലത്.
ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗ്
ചിലര്‍ തങ്ങളുടെ തെറ്റുകള്‍ മറച്ചുവെക്കാന്‍ പങ്കാളിയെ വൈകാരികമായി ബ്ലാക്ക് മെയില്‍ ചെയ്യുന്നു. ഇത് ഒരു നല്ല ബന്ധത്തിന്റെ ലക്ഷണമല്ല.
സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്പിക്കുന്നു
തുടക്കത്തില്‍ എല്ലാ പങ്കാളിയും സ്നേഹം നല്‍കുന്നതായി തോന്നുമെങ്കിലും കാലക്രമേണ പങ്കാളിയുടെ യഥാര്‍ത്ഥ രൂപം വെളിച്ചത്തുവരാന്‍ തുടങ്ങുന്നു. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പങ്കാളിയെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. ചിലര്‍ തങ്ങളുടെ ബന്ധം സംരക്ഷിക്കണമെന്ന് വച്ച് അതിനെല്ലാം വഴങ്ങിക്കൊടുക്കുന്നു. എന്നാല്‍ എല്ലാവരും ഈ ശീലം ഇഷ്ടപ്പെടുന്നില്ല. ഇത്തരത്തിലുള്ള പെരുമാറ്റം ഉള്ള ഒരു വ്യക്തിക്ക് ദീര്‍ഘകാലം നല്ലൊരു ബന്ധം നിലനിര്‍ത്താന്‍ കഴിയില്ല. സ്വന്തം ഇഷ്ടങ്ങള്‍ നിങ്ങളുടെ മേല്‍ അടിച്ചേല്പിക്കുന്ന ഒരു പങ്കാളിയുമായുള്ള ബന്ധം അത്ര നല്ലതല്ല.
അമിത നിയന്ത്രണം
ചിലര്‍ എപ്പോഴും തങ്ങളുടെ പങ്കാളിയെ പേടിപ്പിക്കുകയോ അമിതമായി നിയന്ത്രിക്കുകയോ ചെയ്യുന്നു. അവിടെ പോകരുത്, ഇവിടെ പോകരുത്, അവരോട് സംസാരിക്കരുത്, ഇത് ധരിക്കരുത്, ഇത് കഴിക്കരുത് എന്നിങ്ങനെ നിരന്തരം നിങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ പങ്കാളിക്കും ഇത്തരത്തിലുള്ള ശീലമുണ്ടെങ്കില്‍, അത്തരമൊരു വ്യക്തിയില്‍ നിന്ന് നിങ്ങള്‍ എത്രയും വേഗം അകന്നുപോകുന്നതാണ് നല്ലത്. ഇത്തരം കാര്യങ്ങള്‍ ഒരു നല്ല ബന്ധത്തിന്റെ ലക്ഷണമല്ല.
സമ്മര്‍ദ്ദം
ഏതൊരു ബന്ധത്തിലും നിങ്ങളുടെ സന്തോഷം തന്നെയാണ് ഏറ്റവും പ്രധാനമാണ്. നിങ്ങള്‍ ഒരു ബന്ധത്തില്‍ സന്തുഷ്ടനല്ലെങ്കില് അതില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. പ്രത്യേകിച്ചും നിങ്ങള്‍ മാനസികമായി സ്വതന്ത്രരല്ലെങ്കില്‍ ആ ബന്ധം നിങ്ങളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. നിങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് തുറന്ന് ആസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത്തരമൊരു ബന്ധത്തില്‍ നിന്ന് ഒഴിയുന്നതാണ് നല്ലത്. ഒരു മോശം ബന്ധത്തിലേര്പ്പെടുന്നതിനേക്കാള് നല്ലത് നിങ്ങളുടെ സന്തോഷങ്ങളെ തൃപ്തിപ്പെടുത്തുന്നതാണ്.
നെഗറ്റീവ് ചിന്തകള്‍
വാക്കുകളിലോ ചിന്തകളിലോ നിങ്ങള്‍ പരസ്പരം പിന്തുണയ്ക്കുന്നില്ലെങ്കില്‍, ആ ബന്ധം അനാരോഗ്യകരമായി മാറിയിരിക്കുന്നു എന്ന് മനസിലാക്കുക. പിന്തുണയുടെ അഭാവം മൂലം, ഒരു വ്യക്തിക്ക് പലപ്പോഴും ഏകാന്തത അനുഭവപ്പെടാന്‍ തുടങ്ങുന്നു. എപ്പോഴും നെഗറ്റീവ് ചിന്തകള്‍ വച്ചുപിലര്ത്തുന്നത് അനാരോഗ്യകരവും മോശം ബന്ധത്തിന്റെയും അടയാളമാണ്.
അസൂയ
നിങ്ങളുടെ പങ്കാളിയുടെ വിജയവും ഭാഗ്യവും കണ്ട് നിങ്ങള്‍ക്ക് അസൂയ തോന്നുന്നുണ്ടോ, എന്നാല്‍ അത് ഒരു മോശം ബന്ധത്തിന്റെ അടയാളമാണ്. ഇത്തരത്തിലുള്ള ചിന്തയും ശീലവും നിങ്ങളുടെ ബന്ധത്തെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ പങ്കാളിയുടെ വിജയം കണ്ട് അസൂയപ്പെടുന്നതിനുപകരം അതില്‍ സന്തോഷിക്കുക.
വഞ്ചന
പങ്കാളി നിങ്ങളെ ചതിക്കുകയാണെങ്കില്‍, ആ ബന്ധം വിഷലിപ്തമാകുകയാണെന്ന് മനസ്സിലാക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളോട് പലതും മറയ്ക്കുകയും കള്ളം പറയുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങളുടെ പങ്കാളി നിങ്ങളോട് സത്യസന്ധനല്ലെന്നാണ് അര്‍ത്ഥം. അത്തരം ബന്ധങ്ങള്‍ അനാരോഗ്യകരവും വിഷലിപ്തവുമാണ്. അത്തരമൊരു ബന്ധം പെട്ടെന്ന് തകരുന്നു.
അവഗണന
പങ്കാളികള്‍ തമ്മില്‍ പരസ്പരം അവഗണിക്കാന്‍ തുടങ്ങിയാല്‍, ആ ബന്ധത്തില്‍ പ്രണയമില്ലെന്ന് മനസ്സിലാക്കുക. പങ്കാളി നിങ്ങളെ നിരന്തരം അവഗണിക്കുകയും നിങ്ങളെ കണക്കിലെടുക്കാതെ നില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍ അത്തരമൊരു ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications











