Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
'നിങ്ങളെ കല്ല്യാണം കഴിച്ചതോടെ എന്റെ ജീവിതം നശിച്ചു' ഇത് പറയുന്ന ഭാര്യയെ സൂക്ഷിക്കണം
വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഒരു ഉടമ്പടിയാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും വിവാഹത്തിന്റെ കാര്യത്തില്‍ പലര്‍ക്കും പശ്ചാത്താപം തോന്നുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ ഇടക്കിടെ പറയുന്ന ഒരു വാചകമാണ് 'നിങ്ങളെ വിവാഹം കഴിച്ചതോടെ എന്റെ ജീവിതം പോയി' എന്ന്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഭാര്യ പറയുന്നതിനുള്ള കാരണം എന്താണെന്നും സ്വാധീനം എന്താണെന്നും ഓരോ ഭര്ത്താക്കന്മാര് അറിഞ്ഞിരിക്കണം.
കാരണം ബന്ധത്തില്‍ അടുപ്പക്കുറവ് വരുമ്പോള്‍ പലപ്പോഴും പല ഭാര്യമാരും ഇത്തരത്തില്‍ പറയുന്നു. ജീവിതം സ്വന്തം ഇഷ്ടത്തിന് പോവാതിരിക്കുമ്പോള്‍ ആണ് ഇത്തരത്തില്‍ പലപ്പോഴും സംഭവിക്കുന്നതും പറയുന്നതും. ഇത് പലപ്പോഴും വിവാഹ ജീവിതം തന്നെ അവസാനിപ്പിക്കുന്ന തരത്തിലേക്ക് എത്തിക്കുന്നു. ജീവിതം നശിപ്പിച്ചതിന് പലപ്പോഴും അവള് നിങ്ങളെ കുറ്റപ്പെടുത്തിയേക്കാം. എന്നാല്‍ അത്തരമൊരു സാഹചര്യത്തെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല.

എന്തുകൊണ്ട് പറയുന്നു?
എന്തുകൊണ്ടാണ് ഇത്തരം ഒരു കുറ്റപ്പെടുത്തല്‍ ഭാര്യ ഭര്‍ത്താവിനോട് പറയുന്നത് എന്നത് അറിഞ്ഞിരിക്കണം. പലപ്പോഴും ഭാര്യയുട ഇത്തരം പ്രസ്താവനക്ക് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടാവും എന്നത് മനസ്സിലാക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് മനസ്സിലാക്കണം. എന്തുകൊണ്ട് പറയുന്നു എന്ന കാര്യം മനസ്സിലാക്കിയാല്‍ അതിനെ എപ്രകാരം മാറ്റാം എന്നത് തിരിച്ചറിയണം. ഇത്തരം വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ നമ്മുടെ കുടുംബത്തെക്കുറിച്ച് ഓര്‍ക്കേണ്ടതാണ്.
വിശദീകരിക്കാന്‍ ശ്രദ്ധിക്കണം
പലപ്പോഴും എന്തുകൊണ്ടാണ് ഏത് സാഹചര്യത്തിലാണ് ഇത്തരം പ്രസ്താവന നടത്തുന്നത് എന്ന കാര്യം തിരിച്ചറിയുകയും അതിനെക്കുറിച്ച് സംസാരിക്കുകയോ ചെയ്യുക. നിങ്ങള്‍ ഇത്തരം സംസാരം എന്തുകൊണ്ടാണ് എന്ന് പറയുകയും അത് കൂടാതെ ഇത് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ അത് എത്രത്തോളം വേദന ഉണ്ടാക്കുന്നു എന്നും ഭാര്യയോട് പറയുക. ഇത്തരം കാര്യങ്ങള്‍ കൃത്യമായി സംസാരിച്ചാല്‍ ഭാര്യ ഈ പ്രസ്താവന നടത്തുകയില്ല.
പ്രണയത്തിലെ സ്നേഹമില്ലായ്മ
പ്രണയത്തിലെ സ്നേഹമില്ലായ്മ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നതിന് കാരണമാകുന്നു. നിങ്ങള്‍ക്കിടയില്‍ വെറുപ്പ് നിറക്കുന്നതിന് മാത്രമേ ഇതിലൂടെ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാരണം രാത്രി ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഒരു പ്രാവശ്യമെങ്കിലും ഭാര്യയോടുള്ള സ്നേഹം തുറന്ന് കാണിക്കൂ. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ നിറക്കുന്നു.
യാത്രകള്‍ പ്ലാന്‍ ചെയ്യുക
പലപ്പോഴും വീട്ടുപണിയും ഓഫീസ് പണിയും ഭര്‍ത്താവിന്റേയും കുട്ടികളുടേയും കാര്യങ്ങള്‍ ചെയ്യുന്നതും എല്ലാം പലപ്പോഴും ഭാര്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് എത്തിക്കുന്നു. ജോലിയില്ലാത്ത ഭാര്യയാണെങ്കില്‍ കൂടുതല്‍ സമ്മര്ദ്ദമുണ്ടാവുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഭാര്യയെ പുറത്ത് കൊണ്ട് പോവുകയും യാത്രകള്‍ പരമാവധി പ്ലാന്‍ ചെയ്യുകയും ചെയ്യൂ. ഇത് നിങ്ങളുടെ കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്ന് മാത്രമല്ല നിങ്ങളോടൊത്തുള്ള ജീവിതം മടുത്തു എന്ന് ഒരിക്കലും പറയുകയും ഇല്ല.
വിദഗ്ദ്ധോപദേശം നേടുക
എന്നാല്‍ പല സന്ദര്‍ഭങ്ങളിലും നിങ്ങള്‍ എത്ര ശ്രമിച്ചിട്ടും നിങ്ങള്‍ക്ക് ഭാര്യയുടെ മനസ്സില്‍ നിന്ന് സമ്മര്‍ദ്ദവും വേദനയും കളയാന്‍ സാധിക്കുകയില്ല എന്ന അവസ്ഥയില്‍ വിദഗ്ധോപദേശം തേടുന്നതിന് മടിക്കേണ്ടതില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഇവരുടെ ഉപദേശം പിന്തുടരുകയും ഭാര്യയുടെ സ്വഭാവത്തില്‍ സ്നേഹം കൊണ്ട് മാറ്റങ്ങള്‍ വരുത്തുന്നതിനും ശ്രദ്ധിക്കുക. ഇതിലൂടെ മാത്രമേ സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിക്കാന്‍ സാധിക്കൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
