Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ദാമ്പത്യത്തിലെ താളപ്പിഴ ആരംഭിക്കുന്നത് ഇവിടെ നിന്ന്: ആദ്യരാത്രിയിലെ പ്രണയം എന്നെന്നും നിലനില്ക്കാന്
വിവാഹം എന്നത് ജീവിതത്തില്‍ വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ നാം എടുക്കുന്ന തീരുമാനത്തേക്കാള്‍ നടപ്പിലാക്കപ്പെടുന്ന തീരുമാനങ്ങളാണ് പ്രധാനപ്പെട്ടത്. പ്രണയ വിവാഹമാണെങ്കിലും അറേഞ്ച്ഡ് വിവാഹമാണെങ്കിലും നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. വിവാഹ ശേഷം പലപ്പോഴും ജീവിതത്തില്‍ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. പലപ്പോഴും ജീവിതത്തില്‍ നാം എടുക്കുന്ന തീരുമാനങ്ങള്‍ നമ്മുടെ മുന്നോട്ടുള്ള ജീവിതത്തേയും എപ്രകാരമാണ് ബാധിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അറേഞ്ച്ഡ് വിവാഹങ്ങളിലാണ് പലപ്പോഴും പരസ്പരം അറിയാതേയും സംസാരിക്കാതേയും വിവാഹം നടക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് അതില്‍ നല്ലൊരു മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് എപ്പോഴും ഒരു ചോദ്യം തന്നെയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും അവരുടെ ബന്ധം പൂര്‍ത്തീകരിക്കപ്പെടുന്നുമില്ല. എന്നാല്‍ അറേഞ്ച്ഡ് വിവാഹത്തിലും നിങ്ങള്‍ക്ക് സ്നേഹവും വിശ്വസ്തതയും കാലാകാലം നിലനില്‍ക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

തുറന്ന് സംസാരിക്കുക
വിവാഹം കഴിഞ്ഞ നാളുകളില്‍ പലരും തുറന്ന് സംസാരിക്കും. എന്നാല്‍ പതിയേ പതിയെ സംസാരിക്കുന്ന സമയം കുറഞ്ഞ് വരും. പിന്നീട് സംസാരിക്കാതെയാവും. എന്നാല്‍ ഏത് സമയത്തും നല്ലതുപോലെ സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. കഴിയുമെങ്കില്‍ നിങ്ങളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും സംസാരിക്കുക. ജീവിതത്തില്‍ എന്തൊക്കെയാണ് ലക്ഷ്യങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുന്നത് നല്ലതാണ്. ഇതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സ്നേഹവും വിശ്വാസ്യതയും നിറക്കുന്നു.
സമയം നല്‍കാം
നിങ്ങള്‍ തിരക്കുള്ള ജോലിയിലാണെങ്കില്‍ പോലും അല്പ സമയം ഭാര്യക്കൊപ്പം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇടക്കൊരു മെസ്സേജോ അല്ലെങ്കില്‍ പങ്കാളിക്കൊപ്പമുള്ള ചെറിയ നിമിഷങ്ങളോ എല്ലാം ശ്രദ്ധിക്കേണ്ടതാണ്. അതിനായി അഞ്ച് മിനിറ്റെങ്കിലും മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ ബന്ധങ്ങളില്‍ പ്രണയം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. എത്ര കാലം കഴിഞ്ഞാലും ഇത് സ്ഥിരമാക്കുന്നതിന് മറക്കേണ്ടതില്ല.
വിവാഹത്തിന് മുന്‍പൊരു ഔട്ടിംഗ്
വിവാഹത്തിന് മുന്‍പ് പ്രണയമാണെങ്കിലും അല്ലെങ്കിലും വിവാഹം കഴിക്കാന്‍ പോവുന്ന വ്യക്തിയോടൊപ്പം ഒന്ന് കാപ്പി കുടിക്കാനോ അല്ലെങ്കില്‍ പുറത്തിറങ്ങാനോ പലരും സമയം കണ്ടെത്തുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം പലരും ഇതിന് സമയം കണ്ടെത്തുന്നില്ല എന്ന് മാത്രമല്ല പങ്കാളിക്ക് കൊടുക്കുന്ന സമയവും വളരെ കുറവായിരിക്കും. ഇത് നിങ്ങളുടെ ബന്ധത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
ബഹുമാനം നല്‍കുക
പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ ലഭിക്കാത്ത ഒന്നാണ് ബഹുമാനം. അത് ഒരാള്‍ക്ക് മാത്രമല്ല പരസ്പരം ബഹുമാനം നല്‍കുന്നതിന് ശ്രദ്ധിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ അങ്ങോളം വിജയകരമായി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പ്രണയവും വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ സ്നേഹത്തോടെ ഉള്ള കാര്യങ്ങള്‍ക്കെല്ലാം വളരെയധികം പ്രാധാന്യം നല്‍കണം. പരസ്പര ബഹുമാനം അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ടതാണ്.
ഒരുമിച്ച് പുറത്ത് പോവാം
വിവാഹ ശേഷം ആദ്യ നാളുകളില്‍ പലരും ഒരുമിച്ച് പുറത്ത് പോവുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ സ്നേഹത്തിന്റേയും സമയത്തിന്റേയും അഭാവം പലപ്പോഴും നിങ്ങളെ പുറത്ത് പോവുന്നതില്‍ നിന്ന് വിലക്കുന്നു. നിങ്ങള്‍ക്കിടയില്‍ സ്നേഹം എന്നത് എപ്രകാരം നിലനില്ക്കണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. അതുകൊണ്ട് തന്നെ പരസ്പരം ചിരിച്ച് കൊണ്ടും സ്നേഹിച്ച് കൊണ്ടും ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
