Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
അവര്‍ സ്നേഹിക്കില്ല; തിരിച്ചുസ്നേഹിക്കാന് കഴിയാത്ത പങ്കാളിയെ എങ്ങനെ തിരിച്ചറിയാം
പരസ്പര സ്നേഹവും ബഹുമാനവും ദാമ്പത്യത്തില്‍ ഏതൊരു പങ്കാളിയും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. പക്ഷേ ചില ദാമ്പത്യങ്ങളിലെങ്കിലും പങ്കാളികളുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിരുദ്ധമാണ് കാര്യങ്ങള്‍. സ്നേഹമോ ബഹുമാനമോ ലഭിക്കാത്ത ബന്ധങ്ങളില്‍ തുടരുകയെന്നത് അത്ര സുഖമുള്ള കാര്യമല്ല. ഭര്‍ത്താവോ ഭാര്യയോ എന്തെങ്കിലും തിരക്കുകളിലോ മാനസിക സമ്മര്‍ദ്ദത്തിലോ, വൈകാരികമായി മറ്റേതെങ്കിലും ലോകത്തോ ആണെന്നിരിക്കിലും തന്റെ പങ്കാളിക്ക് അവര്‍ അര്‍ഹിക്കുന്ന സ്നേഹവും ബഹുമാനവും നല്‍കുകയെന്നത് അവരുടെ ഉത്തരവാദിത്തമാണ്. അതുണ്ടാകാതിരിക്കുമ്പോള്‍ സ്വാഭാവികമായും പങ്കാളിക്ക് വഞ്ചിക്കപ്പെടുന്നതായി തോന്നാം.

തിരിച്ചുകിട്ടാത്ത സ്നേഹത്തിന് പിന്നാലെ നടക്കുന്നത് മണ്ടത്തരമാണ്. ചിലയാളുകള്‍ക്ക് പല കാരണങ്ങള്‍ കൊണ്ടും പങ്കാളിയെ സ്നേഹിക്കാന്‍ കഴിയില്ല. അത്തരം ആളുകളെ പ്രീതിപ്പെടുത്താന്‍ എന്തുതന്നെ ചെയ്തിട്ടും കാര്യമില്ല. എന്നെങ്കിലും ഒരുനാള്‍ അവരുടെ സ്നേഹം ലഭിക്കുമെന്ന് കരുതി സ്നേഹമില്ലാത്ത ബന്ധത്തില്‍ തുടരുന്നത് നല്ല കാര്യമല്ല. സ്നേഹിക്കാന്‍ കഴിയാത്ത പങ്കാളിയുടെ ബലഹീനത എത്രെയും പെട്ടെന്ന് തിരിച്ചറിഞ്ഞ് ആ ബന്ധത്തില്‍ നിന്ന് പുറത്തുകടക്കുകയോ അല്ലെങ്കില്‍ സ്നേഹം പ്രതീക്ഷിക്കാതെ ബന്ധത്തില്‍ തുടരുകയോ ചെയ്യാം.
സ്നേഹിക്കാന്‍ കഴിയാത്ത പങ്കാളിയുടെ ലക്ഷണങ്ങള്‍
അവരുടെ കാര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന
പങ്കാളി എപ്പോഴും അവരുടെ കാര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുകയും മറ്റേയാളുടെ പ്രതീക്ഷകളെയോ ആഗ്രഹങ്ങളെയോ ഇഷ്ടങ്ങളെയോ മാനിക്കാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ എന്നെങ്കിലും തിരിച്ചുസ്നേഹിക്കുമെന്ന് പ്രതീക്ഷിക്കരുത്.
കേള്‍ക്കാന്‍ കൂട്ടാക്കാതിരിക്കുക
പങ്കാളി പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് കാണിക്കുകയോ അംഗീകരിക്കാതിരിക്കുകയോ കേള്‍ക്കാന്‍ സമയം നല്കാതിരിക്കുകയോ ചെയ്യുന്നത് സ്നേഹിക്കാന്‍ കഴിയാത്ത അവരുടെ മനസ്സിന് തെളിവാണ്. തുറച്ചുപറച്ചിലുകളെയും സംസാരത്തെയും തങ്ങള്‍ക്കെതിരായ ആക്രമണമായാണ് അവര്‍ കരുതുന്നത്.
ആവശ്യമുള്ളപ്പോള്‍ മാത്രം സഹകരിക്കുക
അവരുടെ ആവശ്യങ്ങള്‍ക്ക് മാത്രം പങ്കാളിയുമായി സഹകരിക്കുന്ന സ്വഭാവം സ്നേഹിക്കാന്‍ അറിയാത്ത ആളുകളുടെ ലക്ഷണമാണ്. ഇത് പങ്കാളികളെ വേദനിപ്പിക്കുന്ന പെരുമാറ്റം കൂടിയാണ്.
ആശങ്കകള്‍ പരിഹരിക്കാന്‍ കൂടെയുണ്ടാകാതിരിക്കുക
നമ്മുടെ അരക്ഷിതാവസ്ഥകളും ആശങ്കകളും ഭയങ്ങളും പരിഹരിക്കാന്‍ പങ്കാളി ശ്രമിക്കുകയോ അതിന് മുതിരാതിരിക്കുകയോ ചെയ്യുന്നത് അവര്‍ക്ക് സ്നേഹിക്കാന്‍ സാധിക്കില്ല എന്നതിന്റെ മറ്റൊരു തെളിവാണ്.
പങ്കാളിയേക്കാള്‍ മുന്‍ഗണന മറ്റുള്ളവര്‍ക്ക്
ഏറ്റവും കുറവ് പരിഗണന വേണ്ടുന്ന ഒന്നായി ദാമ്പത്യത്തെ കാണുകയും മറ്റ് ബന്ധങ്ങളെ എല്ലാം അതേക്കാള്‍ മുന്‍ഗണനയുള്ളതായി കാണുകയും ചെയ്യുന്നത് ഒരു പങ്കാളിക്ക് അര്‍ഹിക്കുന്ന സ്നേഹം നല്കാന് കഴിയാത്തതിന്റെ ലക്ഷണമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
