Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
പങ്കാളിക്ക് സുഹൃത്തിനോട് ഇഷ്ടമുണ്ടോ, എങ്ങനെ കണ്ടുപിടിക്കും, ഇതാ ചില വഴികള്‍
വിവാഹശേഷവും ആളുകള്‍ എതിര്‍ലിംഗത്തില്‍ പെട്ടവരില്‍ ആകൃഷ്ടരാകുന്നത് മനുഷ്യസഹജമാണ്. അവരുടെ സൗന്ദര്യമോ സ്വഭാവഗുണങ്ങളോ മറ്റെന്തെങ്കിലും കഴിവുകളോ ആയിരിക്കും ഇവരെ ആകര്‍ഷിക്കുക. അത് ചിലപ്പോള്‍ സ്വന്തം സുഹൃത്തോ പങ്കാളിയുടെ സുഹൃത്തോ ബന്ധുക്കളോ ഒക്കെ ആകാം. പക്ഷേ ദാമ്പത്യത്തിന്റെ കെട്ടുറപ്പിനെ കരുതി ആ ഇഷ്ടവും ആകര്‍ഷണവും മനസ്സിനുള്ളില്‍ തന്നെ വെക്കുകയും പിന്നീടത് ചിലപ്പോള്‍ മറന്നുപോകുകയും ചെയ്യും. ഇക്കാര്യത്തില്‍ സ്ത്രീയും പുരുഷനും സമമാണ്.

ഇത്തരം ഇഷ്ടങ്ങള്‍ മനസ്സില്‍ കൊണ്ടുനടന്നാല്‍ പോലും ചിലപ്പോള്‍ പങ്കാളിയില്‍ ചില സംശയങ്ങള്‍ ഉണ്ടാക്കുകയും അത് ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാറുണ്ട്. നിര്‍ദോഷമായ ഇഷ്ടങ്ങളും ആകര്‍ഷണവും ദമ്പതിമാരുടെ വേര്‍പിരിയലില്‍ കലാശിച്ച നിരവധി സംഭവങ്ങളുണ്ട്. ബന്ധങ്ങളില്‍ സുതാര്യതയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുകയാണ് ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യേണ്ടത്. ഒരു ബന്ധത്തില്‍ പങ്കാളിയും തങ്ങളും അല്ലാതെ മറ്റാരെയും കടന്നുവരാന്‍ അനുവദിക്കാതിരിക്കുക.
എങ്കിലും ഉള്‍വിളികളെ എപ്പോഴും അവഗണിക്കാതിരിക്കുക. അതുപോലെ ദാമ്പത്യത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് സസൂക്ഷ്മം ശ്രദ്ധിക്കുക. പങ്കാളിക്ക് അവകരുടെയോ നിങ്ങളുടെയോ സുഹൃത്തിന്റെ കാര്യത്തില്‍ താല്‍പ്പര്യം കൂടുന്നുണ്ടോയെന്ന് അറിയാന്‍ അവരുടെ സ്വഭാവത്തിലെ ഇനിപ്പറയുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക.
വിമര്‍ശനം
പങ്കാളിയുമായുള്ള സംസാരത്തിനിടയില്‍ ഇടക്കിടക്ക് സുഹൃത്തിന്റെ പേര് കടന്നുവരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അത് നെഗറ്റീവ് ആയിട്ടാണെങ്കിലും. ഉദാഹരണത്തിന് പങ്കാളി അവരെ കുറ്റപ്പെടുത്തിയാകും സംസാരിക്കുക. പക്ഷേ അത് സുഹൃത്തിനെ അവര്‍ കൂടുതലായി ശ്രദ്ധിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.
അവരുടെ സാമീപ്യത്തില്‍ സന്തോഷമുള്ളവരാകുക
സുഹൃത്തുക്കളോട് സന്തോഷത്തോടെ മര്യാദയോടെ സംസാരിക്കുന്നത് തെറ്റായ കാര്യമല്ല. എന്നാല്‍ ആ സുഹൃത്തിന്റെ സാമീപ്യത്തില്‍ പെട്ടെന്ന് സ്വഭാവത്തിലുള്ള മാറ്റത്തെ ശ്രദ്ധയോടെ കാണണം. അവര്‍ വരുമ്പോള്‍ വളരെ ഉല്ലാസമുള്ളവരാകുക, സന്തോഷം പ്രകടിപ്പിക്കുക എന്നിവയെല്ലാം ചില സൂചനകളാണ്.
നായിക, നായകന് ചമയല്‍
സുഹൃത്തിന്റെ മുമ്പില്‍ വെച്ച് വളരെ മര്യാദയോടും സ്നേഹത്തോടും തങ്ങളോട് ഇടപെടുന്ന പങ്കാളികളെയും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. സുഹൃത്തിന്റെ സാന്നിധ്യത്തില്‍ ജോലികളില്‍ സഹായിക്കുക, സുഹൃത്തുക്കള്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുക എന്നിവയെല്ലാം മുന്നറിയിപ്പായി കാണണം.
അവരോട് സഹതപിക്കുക
സുഹൃത്ത് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടോ പ്രശ്നങ്ങളോ നേരിടുന്നുണ്ടെങ്കില്‍ അതില്‍ പരിധി വിട്ട് സഹതാപം പ്രകടിപ്പിക്കുന്നത് ശുഭസൂചനയല്ല.
വസ്ത്രധാരണത്തിലും ഒരുക്കത്തിലും കൂടുതല്‍ ശ്രദ്ധ
അസാധാരണമായി പങ്കാളി വസ്ത്രധാരണത്തിലും ഒരുങ്ങുന്നതിലും കൂടുതല്‍ ശ്രദ്ധ കാണിക്കുന്നുവെങ്കില്‍, പ്രത്യേകിച്ച് സുഹൃത്തുക്കളെ കാണാന്‍ പോകുമ്പോള്‍ അതൊരു ദുസ്സൂചനയാണ്.
ദേഷ്യപ്പെടുക
ഏതെങ്കിലും സുഹൃത്തിനോട് അതിയായ ഇഷ്ടം തോന്നുന്നുണ്ടെങ്കില്‍ അവര്‍ പങ്കാളിയോട് അനാവശ്യമായി ദേഷ്യം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. ഒരുപക്ഷേ അവരുമായി നിങ്ങളെ താരതമ്യം ചെയ്യാനും അവര്‍ മുതിര്‍ന്നേക്കും.
ഇത്തരത്തിലുള്ള ഏതെങ്കിലും ലക്ഷണങ്ങളിലൂടെ സുഹൃത്തിനോടുള്ള ഇഷ്ടം പങ്കാളി പറയാതെ പറയുന്നുണ്ടെങ്കില്‍ അല്‍പ്പം ജാഗ്രതയുള്ളവരായിരിക്കുക. എന്നുകരുതി മുന്‍പിന്‍ ആലോചിക്കാതെ അവരുടെ ഇടയില്‍ ഒരു ബന്ധമുണ്ടെന്ന് കരുതരുത്. അത് ഒരു ഇഷ്ടം മാത്രമായി അവസാനിച്ചേക്കാം. എന്നാല്‍ അനാവശ്യ ഇടപെടല്‍ ആഗ്രഹിക്കാത്ത പല സംഭവങ്ങളിലും കലാശിക്കാം. നിങ്ങളുടെ സംശയത്തില്‍ കാതലുണ്ടെന്ന് തോന്നിയാല്‍ ആ ഇഷ്ടം എങ്ങനെ പോകുന്നുവെന്നും പങ്കാളി അതെ കുറിച്ച് എന്തെങ്കിലും കാര്യങ്ങള്‍ തുറന്നുപറയുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. പരിധി വിട്ടാല്‍ പങ്കാളിയോട് തുറന്ന് സംസാരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
