Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഈ ബന്ധം തുടരുന്നതില്‍ അര്‍ത്ഥമുണ്ടോ? ഈ 6 ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ മതി
ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സാധാരണമാണ്. മൂല്യങ്ങളിലും ആശയവിനിമയത്തിലും മുന്ഗണനകളിലുമെല്ലാമുള്ള അഭിപ്രായ വ്യത്യാസങ്ങളാകാം ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് കാരണം. അവ പരിഹരിക്കുന്നതില്‍ ചിലര്‍ വിജയിക്കുകയും മറ്റുചിലര്‍ പരാജയപ്പെടുകയും ചെയ്യും. ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുമ്പോള്‍ ആ ദാമ്പത്യം പരാജയത്തിലേയ്ക്ക് നീങ്ങും.

നിങ്ങളുടെ ബന്ധം പരാജയത്തിലേക്കാണോ നീങ്ങുന്നത്?
നിങ്ങളുടെ ബന്ധം പരാജയത്തിലേയ്ക്കാണോ നീങ്ങുന്നതെന്നറിയാനും ആ ബന്ഝം തുടരുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നറിയാനും സഹായിക്കുന്ന ചില ചോദ്യങ്ങളാണ് താഴെ.
ഒരേ ഘടനയിലുള്ള ബന്ധമാണോ ഇരുവരും ആഗ്രഹിക്കുന്നത്?
ആഗ്രഹങ്ങള്‍ ഒരുപോലെ അല്ലാത്തതാണ് പല ബന്ധങ്ങളും വേര്‍പിരിയാനുള്ള പ്രധാന കാരണം. സ്നേഹബന്ധങ്ങളില്‍ ചിലര്‍ വിവാഹം ചെയ്ത് എക്കാലവും ഒരുമിച്ച് കഴിയാന്‍ അഗ്രഹിക്കുമ്പോള് മറ്റുചിലര്‍ സൗഹൃദമായോ അല്ലെങ്കില്‍ സാധാരണ നിലയ്ക്കുള്ള ബന്ധമായോ അതിനെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു. ചിലര്‍ക്ക് ജീവിതകാലം മുഴുവന്‍ ഒരു വ്യക്തിയോടൊപ്പം കഴിയാനായിരിക്കും ആഗ്രഹം. എന്നാല്‍ ചിലര്‍ക്ക് ഒരാളോട് മാത്രമായി ആത്മാര്‍ത്ഥബന്ധം പുലര്‍ത്താന്‍ കഴിയില്ല. ചിലര്‍ക്ക് വിവാഹം ചെയ്ത് ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ കുഞ്ഞ് വേണമെന്നുണ്ടാകും എന്നാല്‍ മറ്റുചിലര്‍ക്ക് കുറേ കാലം കഴിഞ്ഞ് കുഞ്ഞ് മതിയെന്നോ അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്നും അയിരിക്കും ആഗ്രഹം. ഇങ്ങനെ ആഗ്രഹങ്ങളിലുള്ള പൊരുത്തക്കേടുകള്‍ ബന്ധങ്ങളെ തെറ്റിദ്ധാരണകളിലേയ്ക്കും വഴക്കുകളിലേയ്ക്കും നയിക്കും. അതുകൊണ്ട് ഒരു ബന്ധത്തില്‍ പങ്കാളിവരുടെയും ആഗ്രഹങ്ങള്‍ എന്താണെന്നും ഈ ബന്ധത്തില്‍ നിന്നും അവര്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്നും അറിഞ്ഞാല്‍ ആ ബന്ധത്തിന്റെ ഭാവി മുന്‍കൂട്ടി അറിയാനാകും.
ഞാന്‍ പങ്കാളിയെ വിശ്വസിക്കുന്നുണ്ടോ തിരിച്ചെന്നെ വിശ്വസിക്കാമോ?
ഏതൊരു ബന്ധത്തിലും വിശ്വാസം വളരെ പ്രധാനമാണ്. വിശ്വാസത്തിന്റെ അടിത്തറ ഉണ്ടെങ്കിലേ ബന്ധത്തെ സുരക്ഷിതമായും എക്കാലവും കെട്ടുറപ്പോടെയും കൊണ്ടുപോകാന്‍ കഴിയൂ. വിശ്വാസ വഞ്ചന, രഹസ്യ സ്വഭാവം, വൈകാരിക അടുപ്പമില്ലായ്മ, ഇരുവര്‍ക്കും സമ്മതമായ തീരുമാനങ്ങളിലെത്താതിരിക്കുക എന്നിവയെല്ലാം ഒരു ബന്ധത്തെ പരാജയത്തിലേയ്ക്ക് നയിക്കും. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാതിരിക്കുകയും സ്ഥിതിഗതികള്‍ മെച്ചപ്പെടാതിരിക്കുകയും ചെയ്താല്‍ ആ ബന്ധം പരാജയപ്പെടാം. അതുകൊണ്ട് പങ്കാളിയെ തനിക്ക് വിശ്വസിക്കാമോ പങ്കാളിക്ക് തിരിച്ച് തന്നെ വിശ്വസിക്കാമോ എന്ന ചോദ്യം സ്വയം ചോദിക്കുക.
പ്രശ്നങ്ങള്‍ വിജയകരമായി പരിഹരിക്കാന്‍ കഴിയുന്നുണ്ടോ?
ഒരു ബന്ധത്തില്‍, പ്രശ്നങ്ങളും വഴക്കുകളും സ്വാഭാവികമാണ്. എന്നാല്‍ വഴക്കുണ്ടാകുമ്പോഴും അതിനുശേഷവും പങ്കാളികള്‍ എങ്ങനെയാണ് പെരുമാറുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. വഴക്കിനിടയില്‍ പങ്കാളികളിലൊരാള്‍ ദേഹോപദ്രവത്തിന് മുതിരുകയോ വളരെ മോശമായി പെരുമാറുകയോ ചെയ്യുക, മിണ്ടാതിരിക്കുകയോ അല്ലെങ്കില്‍ പിന്തിരിയുകയോ ചെയ്യുക എന്നിവയെല്ലാം പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളാണ്. അല്ലാത്തപക്ഷം നിരാശ വര്‍ദ്ധിക്കുകയും അത് ബന്ധത്തിന്റെ കെട്ടുറപ്പ് നശിപ്പിക്കുകയും ചെയ്യും. സുരക്ഷിതമായ ഒരു പങ്കാളിത്തത്തില്‍, വഴക്കിനിടയിലും അന്യോന്യം ബഹുമാനവും ദയയും പുലര്‍ത്തുകയെന്നത് വളരെ പ്രധാനപ്പെട്ട ഒരു സ്വഭാവമാണ്.
ഒരേ മൂല്യങ്ങളും പ്രതീക്ഷകളും ആണോ ഉള്ളത്?
നമ്മള് വെച്ചുപുലര്‍ത്തുന്ന മൂല്യങ്ങളുമായി ഒത്തുപോകുന്ന പങ്കാളിയെ കണ്ടെത്തുകയെന്നത് ദാമ്പത്യവിജയത്തിനും എക്കാലവും നിലനില്‍ക്കുന്ന സന്തോഷത്തിനും വളരെ പ്രധാനപ്പെട്ട കാര്യമാണ്. പങ്കാളികള്‍ക്കിടയില്‍ ഇരുവര്‍ക്കും വളര്‍ച്ചയുണ്ടാകുന്ന, അവരവരുടെ ജീവിതം സന്തോഷത്തോടെ നയിക്കാന്‍ കഴിയുന്ന, ആഗ്രഹിക്കുന്ന ഭാവി കെട്ടിപ്പടുക്കാന്‍ സാധിക്കുന്ന പങ്കാളിത്തമായിരിക്കണം ഉണ്ടാകേണ്ടത്. ഇവയിലേതെങ്കിലും മേഖലകളില്‍ പിഴവുണ്ടായാല്‍ അത് ബന്ധത്തെ ദോഷകരമായി ബാധിക്കും.
സാമ്പത്തിക പ്രശ്നങ്ങള്‍ ബന്ധത്തെ അലട്ടുന്നുണ്ടോ?
സുരക്ഷിതമായ ഒരു ദാമ്പത്യത്തില്‍ പണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുറന്ന സമീപനമായിരിക്കണം ഉണ്ടാകേണ്ടത്. പണം എങ്ങനെ ചിലവഴിക്കണം പങ്കുവെക്കണം എന്ന കാര്യങ്ങളില്‍ രണ്ടുപേര്‍ക്കും സ്വതന്ത്രമായ ഇടപെടല്‍ ഉണ്ടാകണം. ഒരു ബന്ധത്തിന്റെ തുടക്കത്തില്‍ തന്നെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ക്രമേണ അത് വഷളാകാനേ തരമുള്ളു.
പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ മാറ്റാന്‍ രണ്ടുപേരും ശ്രമിക്കുന്നുണ്ടോ?
പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, പങ്കാളികളില്‍ ഒരാള്‍ മറ്റേയാളുടെ ഉള്ളുലയ്ക്കുന്ന മുന്‍കാര്യങ്ങള്‍ പറയാം. ആരോഗ്യകരമായ ഒരു ബന്ധത്തില്‍ രണ്ടുപേര്‍ക്കും അവരുടെ ഭൂതകാല സംഭവങ്ങളെ അതിജീവിക്കാനും അതിന്റെ സ്വാധീനത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനും കഴിയണം. പങ്കാളികള്‍ ഇക്കാര്യം അവഗണിച്ചാല്‍, അവര്‍ അന്യോന്യം പഴയ സംഭവങ്ങള്‍ പ്രശ്നങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുകയും അത് അവര്‍ക്കിടയിലെ ബന്ധത്തെ കൂടുതല്‍ മോശമാക്കുകയും ചെയ്യും.



Click it and Unblock the Notifications