Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വീട്ടുകാരും ബന്ധുക്കളും ആര്‍ഭാടവും.. അറേഞ്ച്ഡ് മാര്യേജിന്റെ ഗുണങ്ങളും ദോഷങ്ങളും
Relationship Tips: വിവാഹത്തെ ആജീവനാന്ത ബന്ധമായി കണക്കാക്കുന്നു. ഒരു പുതിയ ജീവിതത്തിന്റെയും കുടുംബത്തിന്റെയും തുടക്കമാണ് വിവാഹം. അത്തരമൊരു സാഹചര്യത്തില്‍, ഏതൊരു വ്യക്തിയും വളരെ ആലോചിച്ച് വേണം വിവാഹ തീരുമാനം എടുക്കാന്‍. വിവാഹത്തിന് ജീവിതപങ്കാളിയെ പോലെ തന്നെ പ്രധാനമാണ് വിവാഹ രീതിയും. വിവാഹം എന്നത് രണ്ടുപേര്‍ തമ്മിലുള്ള ബന്ധമാണെങ്കിലും, ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കാന്‍, ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കുടുംബം, സമൂഹത്തിലെ അവരുടെ നില, ഇഷ്ടങ്ങളും അനിഷ്ടങ്ങളും, പെരുമാറ്റം തുടങ്ങി നിരവധി വശങ്ങളും കണക്കിലെടുക്കുന്നു.
അത്തരമൊരു സാഹചര്യത്തില്‍, രണ്ട് തരത്തിലുള്ള വിവാഹങ്ങള്‍ ഇന്ന് ഉണ്ടെന്ന് പറയാം. ഒന്ന് പ്രണയവിവാഹവും മറ്റൊന്ന് അറേഞ്ച് വിവാഹവും. ആണും പെണ്ണും സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതാണ് പ്രണയവിവാഹം. ജീവിതം ആരുടെ കൂടെ ചെലവഴിക്കണമെന്ന് അവര്‍ തീരുമാനിക്കുന്നു. ഇത്തരത്തിലുള്ള വിവാഹത്തില്‍, ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം നന്നായി അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു.

മറ്റൊന്നാണ് അറേഞ്ച്ഡ് വിവാഹം. നിങ്ങളുടെ മാതാപിതാക്കളോ കുടുംബാംഗങ്ങളോ നിങ്ങളുടെ ജീവിത പങ്കാളിയെ അന്വേഷിച്ച് നിങ്ങളെ വിവാഹം കഴിപ്പിക്കുന്നു. ഇത്തരത്തിലുള്ള വിവാഹത്തില്‍, പലപ്പോഴും പങ്കാളിയെ മുന്‍കൂട്ടി അറിയുകയോ വിവാഹത്തിന് മുമ്പ് അവരെ സ്നേഹിക്കുകയോ ചെയ്യുന്നില്ല. ഇതാണ് ഇന്ത്യയില്‍ പരമ്പരാഗതമായി പിന്തുടര്ന്നുവരുന്ന ഒരു രീതി. അറേഞ്ച്ഡ് വിവാഹത്തിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ചാണ് ഈ ലേഖനം പറയുന്നത്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
അറേഞ്ച്ഡ് മാര്യേജിന്റെ ഗുണങ്ങള്‍
കുടുംബ ഉത്തരവാദിത്തം
വധൂവരന്മാരുടെയും ഇരുവരുടെയും വീട്ടുകാരുടെയും സമൂഹത്തിന്റെയും സമ്മതത്തോടെ നടത്തുന്ന വിവാഹമാണ് അറേഞ്ച്ഡ് മാര്യേജ്. അത്തരമൊരു സാഹചര്യത്തില്‍, അറേഞ്ച്ഡ് വിവാഹത്തിന്റെ ഒരു നേട്ടം അത് സമൂഹം അംഗീകരിക്കുകയും വിവാഹത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മാതാപിതാക്കളില്‍ നിക്ഷിപ്തമാവുകയും ചെയ്യുന്നു എന്നതാണ്. വിവാഹത്തിന് ശേഷം എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ കുടുംബം മുഴുവന്‍ വധുവിനോടോ വരനോടോ ഒപ്പം നില്ക്കും.
കുടുംബങ്ങളുടെ ഏകോപനം
കുടുംബാംഗങ്ങള്‍ തന്നെ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ജീവിത പങ്കാളിയെ അന്വേഷിക്കുന്നു. അവര്‍ മക്കള്‍ക്ക് എല്ലാംകൊണ്ടും നല്ലൊരു പങ്കാളിയെത്തന്നെ വിവാഹത്തിനായി തേടിപ്പിടിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, രണ്ട് കുടുംബങ്ങള്‍ക്കിടയില്‍ മികച്ച ധാരണയും ബന്ധവും രൂപപ്പെടുന്നു. അറേഞ്ച്ഡ് മാര്യേജിനെ അപേക്ഷിച്ച് പ്രണയവിവാഹത്തില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ജീവിത പങ്കാളിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ട
മുന്‍കാലങ്ങളില്‍, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വിവാഹത്തിന് മുമ്പ് പരിചയപ്പെടുത്തുകയോ അവരുടെ സമ്മതം ചോദിക്കുകയോ ചെയ്തിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ കാലം മാറി. അറേഞ്ച്ഡ് മാര്യേജിലും വധൂവരന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ചോദിക്കുകയും വിവാഹത്തിനുമുമ്പ് കണ്ടുമുട്ടാന്‍ അവസരം ലഭിക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ സ്വയം ഒരു ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. കുടുംബാംഗങ്ങള്‍ നിങ്ങള്‍ക്കായി ഒരു നല്ല ജീവിത പങ്കാളിയെ തിരയുന്നു.
കുട്ടികള്‍
അറേഞ്ച്ഡ് മാര്യേജില്‍, ദമ്പതികള്‍ക്ക് കുട്ടിയുണ്ടായാല്‍ കുട്ടികളുടെ സംരക്ഷണം വീട്ടിലെ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലായിരിക്കും. ഇത്തരത്തിലുള്ള വിവാഹത്തില്‍ കുട്ടികള്‍ക്ക് കുടുംബാംഗങ്ങളുടെ സ്നേഹം ലഭിക്കും. അത്തരമൊരു സാഹചര്യത്തില്‍ കുട്ടികള്‍ നല്ല അന്തരീക്ഷത്തില്‍ വളരുകയും നല്ല മൂല്യങ്ങള്‍ നേടുകയും ചെയ്യുന്നു. പ്രണയ വിവാഹത്തില്‍ മിക്കപ്പോഴും സ്ഥിതി മറിച്ചാണ്. ഇത്തരം വിവാഹങ്ങളില്‍ കുടുംബത്തിലുള്ളവരുടെ പിന്തുണ മിക്കപ്പോഴും ലഭിക്കാതെ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദമ്പതികള്‍ മിക്കപ്പോഴും വേറെയായിരിക്കും താമസം.
അറേഞ്ച്ഡ് മാര്യേജിന്റെ ദോഷങ്ങള്‍
ചെലവേറിയ കല്യാണം
അറേഞ്ച്ഡ് മാര്യേജ് അല്പം ചെലവേറിയതാണ്. സ്വര്‍ണം, ഓഡിറ്റോറിയം, അലങ്കാരങ്ങള്‍, ഭക്ഷണം, വിരുന്ന്, സല്‍ക്കാരം തുടങ്ങിയ കാര്യങ്ങള്‍ക്കായി ധാരാളം പണം ചെലവാക്കേണ്ടി വരുന്നു. പലപ്പോഴും കുടുംബത്തിന്റെ അന്തസ്സ് നിലനിര്‍ത്താന്‍ മാതാപിതാക്കള്‍ പലപ്പോഴും വിവാഹക്കാര്യത്തില്‍ അമിതമായി പണം ചെലവഴിക്കുന്നതും പതിവാണ്. പലരും വിവാഹത്തോടെ കടത്തിലും അകപ്പെടുന്നു.
സ്ത്രീധനം
അറേഞ്ച്ഡ് മാര്യേജുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇത്. അറേഞ്ച്ഡ് വിവാഹത്തില്‍ സ്ത്രീധന സമ്പ്രദായം പ്രബലമാണ്. മിക്ക അറേഞ്ച്ഡ് വിവാഹങ്ങളിലും പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് സ്ത്രീധനം ആവശ്യപ്പെടുന്നത് അവരുടെ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ പല പെണ്‍കുട്ടികളും വിവാഹത്തിന് ശേഷവും അവരുടെ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നു.
കുടുംബത്തിന്റെ സ്വാധീനം
അറേഞ്ച്ഡ് മാര്യേജ് എന്നത് രണ്ട് കുടുംബങ്ങളുമായുള്ള കൂടിച്ചേരല്‍ കൂടിയാണ്. പലപ്പോഴും ഇത്തരം വിവാഹങ്ങളില്‍ ഇരുകൂട്ടരുടെയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതുകാരണം വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസവും ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, ഇരു വീട്ടികാരും തമ്മിലുള്ള പ്രശ്നങ്ങള്‍ ദമ്പതികളുടെ ദാമ്പത്യ ജീവിതത്തെയും ബാധിക്കുന്നു.
പങ്കാളിയെക്കുറിച്ച് അധികം അറിവില്ല
അറേഞ്ച്ഡ് മാര്യേജില്‍ വിവാഹത്തിന് മുമ്പ് നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ കാണുന്നതും സംസാരിക്കുന്നതും വളരെ കുറച്ച് നേരം മാത്രമാണ്. എന്നാല്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും നിങ്ങള്‍ക്ക് അറിവുണ്ടാകില്ല. നിങ്ങളുടെ ഇണയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എന്താണെന്ന് നിങ്ങള്‍ക്കറിയില്ല. വിവാഹശേഷം, നിങ്ങളുടെ ഇണയെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കുറച്ച് സമയമെടുക്കും. ജീവിതപങ്കാളിയെ മനസ്സിലാക്കാന്‍ കഴിയാതെ വന്നാല്‍ പലപ്പോഴും വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനും തുടങ്ങും.



Click it and Unblock the Notifications