ടെന്‍ഷനില്ലാത്ത ജീവിതം സ്വര്‍ഗ്ഗതുല്യം; ജീവിതത്തില്‍ എപ്പോഴും സന്തോഷം നിറയ്ക്കാന്‍ 8 കാര്യം

ജീവിതത്തില്‍ എപ്പോഴും സന്തോഷവാനായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ ജീവിതം അത്ര എളുപ്പമല്ല. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ പലപ്പോഴും ഒരു വ്യക്തിയെ നിരാശയില്‍ മുക്കുന്നു. വിജയകരമായ ജീവിതം നയിക്കുന്നതിന് മനസിന്റെ സന്തോഷവും വളരെ പ്രധാനമാണ്. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ വിജയിച്ചുവെന്ന് വയ്ക്കുക. നല്ലൊരു കരിയറും നല്ല ശമ്പളവും ഉണ്ടെന്ന് വയ്ക്കുക. എന്നാല്‍ ആ കാര്യങ്ങള്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കാന്‍ ആകുന്നില്ലെങ്കില്‍ ജീവിതത്തില്‍ അതിന് അര്‍ത്ഥമില്ല.

നിങ്ങളുടെ വിജയത്തിന് സന്തോഷവുമായി ബന്ധവുമില്ല എന്ന് മനസിലാക്കുക. അത് നിങ്ങളുടെ വ്യക്തിത്വത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു. സന്തോഷവും സങ്കടവും ജീവിതത്തിന്റെ ഭാഗമാണെങ്കിലും, ചില കാര്യങ്ങള്‍ സ്വീകരിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തില്‍ കഴിയുന്നത്ര സന്തോഷം നിറയ്ക്കാന്‍ കഴിയും. ജീവിതത്തില്‍ സന്തോഷം നേടാനുള്ള ചില നുറുങ്ങ് വഴികള്‍ ഇതാ.

secret to be happy always

സ്‌നേഹിക്കാന്‍ പഠിക്കുക

നിങ്ങള്‍ ജീവിതത്തില്‍ സന്തോഷവാനായിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മറ്റുള്ളവരെ സ്വാര്‍ത്ഥതയോടെ കാണുന്നതിന് പകരമായി നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് മറ്റുള്ളവരെ സ്‌നേഹിക്കുക. നിങ്ങള്‍ മറ്റുള്ളവരോട് നിസ്വാര്‍ത്ഥ സ്‌നേഹം പ്രകടിപ്പിക്കുകയാണെങ്കില്‍ അവരുെ നിങ്ങള്‍ക്ക് സ്‌നേഹം തിരിച്ചുതരും. എന്നാല്‍ അഡ്ജസ്റ്റ്‌മെന്റില്‍ സ്‌നേഹം കാണിക്കുന്നവര്‍ക്ക് തിരിച്ചും അതുപോലെ തന്നെയാണ് കിട്ടുക. നിങ്ങളുടെ ഹൃദയത്തില്‍ സ്‌നേഹം സൂക്ഷിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് തിരിച്ചും സ്‌നേഹം ലഭിക്കും. അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും നല്‍കും.

തെറ്റുകള്‍ സമ്മതിക്കുക

മറ്റുള്ളവരുടെ തെറ്റുകളും നിങ്ങളുടെ തെറ്റുകളും അംഗീകരിക്കാന്‍ പഠിക്കുക. ഓരോ തവണയും നിങ്ങളുടെ തെറ്റുകളെ മറയ്ക്കുകയും മറ്റുള്ളവരുടെ തെറ്റുകളെ കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് മാനസികമായി ദുഖം മാത്രമേ സമ്മാനിക്കൂ. നിങ്ങള്‍ക്ക് സന്തോഷകരമായ ജീവിതം നയിക്കണമെങ്കില്‍, മറ്റുള്ളവരെ എല്ലാ തെറ്റുകളോടും കൂടി സ്വീകരിക്കുക. നിങ്ങളാണ് തെറ്റ് ചെയ്തതെങ്കില്‍ അത് മറച്ചുവയ്ക്കാതെ മറ്റുള്ളവര്‍ക്ക് മുന്നില്‍ സമ്മതിക്കുകയും ചെയ്യുക.

തെറ്റായ ഐഡന്റിറ്റി ഉണ്ടാക്കരുത്

നിങ്ങളെക്കുറിച്ച് സമൂഹത്തില്‍ കൃത്രിമമായ ഒരു ഐഡന്റിറ്റി ഉണ്ടാക്കുന്നത് നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കും. അതിനാല്‍ നിങ്ങള്‍ എങ്ങനെയാണോ അതുപോലെ തന്നെ ആളുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുക. ഇത് ചെയ്യുന്നത് ഹൃദയത്തില്‍ സന്തോഷം വരാന്‍ സഹായിക്കും. കാരണം നിങ്ങള്‍ക്ക് ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ല. എന്തെങ്കിലും മറയ്ക്കാന്‍ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ മനസിന് എപ്പോഴും ഒരു ഭാരമായിരിക്കും. നല്ലവരായി അഭിനയിക്കുന്നതിന് പകരം നല്ലവരായി പെരുമാറാന്‍ പഠിക്കുക. സന്തോഷകരമായ ജീവിതത്തിനുള്ള ഒരു പ്രധാന മന്ത്രമാണിത്.

മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നത് നിര്‍ത്തുക

മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കുന്നതിനുപകരം, നിങ്ങളുടെ ജോലിയിലും പെരുമാറ്റത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. നിങ്ങള്‍ മറ്റുള്ളവരെക്കുറിച്ച് എത്രത്തോളം ചിന്തിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ മനസ്സ് ദുഃഖിതമാകും. അതിനാല്‍ സന്തോഷകരമായ ജീവിതം നയിക്കാന്‍ നിങ്ങളുടെ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

പോസിറ്റീവ് ചിന്ത

ജീവിതത്തില്‍ സന്തോഷവാനായിരിക്കാന്‍ പോസിറ്റീവ് മനോഭാവം വളരെ പ്രധാനമാണ്. ജീവിതത്തില്‍ വിജയങ്ങളും പരാജയങ്ങളുമുണ്ട്. വിജയസമയത്ത് എല്ലാവരും പോസിറ്റീവ് കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങും. എന്നാല്‍ പരാജയപ്പെടമ്പോള്‍ നിങ്ങള്‍ പശ്ചാത്തപിക്കും. എന്നാല്‍ പരാജയ സമയത്തും പോസിറ്റീവ് ചിന്തകള്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും വിഷമിക്കേണ്ടിവരില്ല. ശുഭാപ്തി വിശ്വാസത്തോടെ അടുത്ത ചുവടുവയ്പിനായി പരിശ്രമിക്കുക.

മറ്റുള്ളവരുമായുള്ള താരതമ്യം പാടില്ല

മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്ന ആളുകള്‍ എപ്പോഴും അസന്തുഷ്ടരായി തുടരാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ എല്ലായ്‌പ്പോഴും മറ്റൊരാളുടെ വീക്ഷണകോണില്‍ നിന്ന് നിങ്ങളെത്തന്നെ കാണും. അത്തരം അവസ്ഥയില്‍ നിങ്ങളുടെ കുറവുകള്‍ കമ്ട് നിങ്ങള്‍ക്ക് ഒരിക്കലും സന്തോഷിക്കാന്‍ കഴിയില്ല. എല്ലാവരും അവരില്‍ തന്നെ പൂര്‍ണ്ണരായിരിക്കും. നിങ്ങള്‍ ഒരിക്കലും മറ്റാരെയും പോലെ ആകേണ്ടതില്ല.

നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുക

എല്ലാ ദിവസവും നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. നിങ്ങളെ സന്തോഷിപ്പിക്കുകയും പോസിറ്റിവിറ്റിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ജോലികള്‍ ചെയ്യുക. ഉദാഹരണത്തിന് നിങ്ങള്‍ക്ക് നൃത്തം ഇഷ്ടമാണെങ്കില്‍ ദിനവും അത് ചെയ്യുക, പെയിന്റിംഗ് ആണ് ഇഷ്ടമെങ്കില്‍ ദിനവും അതിനായി സമയം നീക്കിവയ്ക്കുക. പുസ്തകങ്ങള്‍ വായിക്കാനാണ് ഇഷ്ടമെങ്കില്‍ ദിവസവും പുസ്തകം വായിക്കുക. അങ്ങനെ നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ക്കായി ദിവസവും സമയം മാറ്റിവച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തിലും സന്തോഷം ലഭിക്കും.

നിങ്ങളുടെ ഉള്ളിലെ സന്തോഷം കണ്ടെത്തുക

സന്തോഷവാനായിരിക്കുക എന്നത് ഞങ്ങളുടെ അടിസ്ഥാന സഹജവാസനയാണ്. അതിനാല്‍, സന്തോഷിക്കാന്‍ വലിയ വിജയത്തിനായി നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. അതിനാല്‍, നിങ്ങളുടെ ഉള്ളില്‍ സന്തോഷത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുക. എല്ലാത്തിലും പോസിറ്റിവിറ്റിക്കായി നോക്കുക, സന്തോഷം ഇതിനകം നിങ്ങളുടെ ഉള്ളിലുണ്ട്, നിങ്ങള്‍ അത് അനുഭവിച്ചാല്‍ മതി.

മറ്റുള്ളവരെ ശല്യപ്പെടുത്തരുത്

സന്തോഷകരമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കുക എന്നതാണ്. സമാധാനത്തോടെ കാര്യങ്ങളെ കാണുക സമാധാനത്തോടെ ജീവിക്കാന്‍ പഠിക്കുക. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് സ്വയം പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്താതിരിക്കുക. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ നിങ്ങള്‍ എന്തെങ്കിലും ചെയ്താല്‍, നിങ്ങള്‍ക്കും സമാനമായ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വന്നേക്കാം. ഈ 5 കാര്യങ്ങള്‍ നിങ്ങള്‍ പിന്തുടരുകയാണെങ്കില്‍, സന്തോഷകരമായ ജീവിതം നയിക്കുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ല.

Story first published: Thursday, May 30, 2024, 12:21 [IST]
X
Desktop Bottom Promotion