Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വിവാഹ ജീവിതത്തില്‍ എന്നും സന്തോഷവും സമാധാനവും വേണോ, എങ്കില്‍ 1-1-1-1 വിവാഹ നിയമം പിന്തുടരൂ
പരാതിയും പരിഭവങ്ങളും ഇല്ലാത്ത, പിണക്കങ്ങളും കുറ്റപ്പെടുത്തലുകളും ഇല്ലാത്ത, കാപട്യങ്ങളും വിശ്വാസവഞ്ചനയും ഇല്ലാത്ത സുന്ദര, സുരഭില ദാമ്പത്യം സ്വപ്‌നം കണ്ടാണ് എല്ലാവരും വിവാഹ ജീവിതത്തിലേയ്ക്ക് കാലെടുത്തുവെക്കുന്നത്. പക്ഷേ അത്തരമൊരു വിവാഹജീവിതം സ്വപ്‌നങ്ങളില്‍ മാത്രമായിരിക്കും.

ചില്ലറ പിണക്കങ്ങളും പരാതികളും കുറ്റപ്പെടുത്തലുകളൊന്നുമില്ലെങ്കില്‍ ദാമ്പത്യം നിറവും മണവും കടുപ്പവും മധുരവുമില്ലാത്ത ചായ പോലെ ഇരിക്കും. എന്നുകരുതി ഏതെങ്കിലും ഒന്നിന്റെ അളവ് കൂടിപ്പോയാലും ചായയുടെ രുചി പോകുമെന്ന് ഓര്‍ക്കുക. ഓരോ വിവാഹബന്ധങ്ങളും വ്യത്യസ്തമാണ്. പക്ഷേ ഏതൊരു വിവാഹബന്ധത്തിന്റെയും നിലനില്‍പ്പും വിജയവും അതിന് വേണ്ടി നമ്മള്‍ എടുക്കുന്ന പരിശ്രമത്തിന് അനുസരിച്ചിരിക്കും.
ദാമ്പത്യത്തിന് മുന്‍ഗണന
ദാമ്പത്യ ജീവിതത്തിന്റെ നിലനില്‍പ്പ് എത്രത്തോളം പ്രാധാന്യവും മുന്‍ഗണനയും ദമ്പതികള്‍ അതിന് നല്‍കുന്നു എന്നതിലാണ്. പങ്കാളിക്കും അവരുമായുള്ള ബന്ധത്തിനും വേണ്ടി എന്നും സമയം മാറ്റിവെച്ചെങ്കിലേ അലട്ടലുകള്‍ ഇല്ലാത്ത ദാമ്പത്യജീവിതം ഉണ്ടാകുകയുള്ളൂ. എന്നും കുറച്ചുനേരം പങ്കാളിക്ക് മാത്രമായി നല്‍കുമ്പോള്‍ ആ ബന്ധം കൂടുതല്‍ ഊഷ്മളമാകും. വിവാഹ ജീവിതത്തിന്റെ സന്തോഷവും സമാധാനവും എന്നും നിലനിര്‍ത്തുന്നതിന് എല്ലാ ദമ്പതിമാര്‍ക്കും സ്വീകരിക്കാവുന്ന ഒരു നയമാണ് 1-1-1-1 വിവാഹ നിയമം.
ഏതൊരു നിയമത്തിലും പഴുതുകള്‍ ഉണ്ടാകുമെങ്കിലും വിവാഹബന്ധം എന്നും സചേതനമായി കൊണ്ടുപോകാന്‍ 1-1-1-1 നിയമം മികച്ച മാര്‍ഗ്ഗമാണ്. പക്ഷേ സംതൃപ്തകരമായ, സന്തോഷകരമായ ദാമ്പത്യത്തിന്റെ ആദ്യ നിയമം മറ്റെന്തിനേക്കാളും മുന്‍ഗണന ബന്ധത്തിന് നല്‍കുക എന്നതാണ്. ദാമ്പത്യം ഉള്‍പ്പടെ കുടുംബ ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയെങ്കില്‍ മാത്രമേ അതിനുവേണ്ടി സമയം നീക്കിവെക്കാനും കാര്യമായ പ്രശ്‌നങ്ങളില്ലാതെ, പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവ പരിഹരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ.
ദാമ്പത്യബന്ധത്തിന്റെ നിലനില്‍പ്പിന് നിയമത്തിന്റെ ആവശ്യമുണ്ടോ?
തീര്‍ച്ചയായും ആവശ്യമുണ്ട്. തിരക്ക് പിടിച്ച ലോകത്താണ് നാം ജീവിക്കുന്നത്. ഈ ലോകത്ത് ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതും അവയെ പരിപോഷിപ്പിക്കുന്നതുമെല്ലാം വെല്ലുവിളി നിറഞ്ഞ കാര്യങ്ങളാണ്. പക്ഷേ ചില ചെറിയ കാര്യങ്ങളിലൂടെ നമുക്ക് വലിയ പ്രശ്‌നങ്ങളെ തരണം ചെയ്യാനും ശക്തമായ വൈകാരിക അടിത്തറ ഉണ്ടാക്കാനും സാധിക്കും. സ്‌നേഹം, പിന്തുണ, പ്രണയം എന്നിവയുടെ കരുത്തില്‍ പണിത ആ അടിത്തറ കഠിന സമയങ്ങളില്‍ പങ്കാളിക്ക് തണലും സമാധാനവും നല്‍കും.
1-1-1-1 നിയമം
നാല് ഒന്നുകളാണ് ഈ നിയമത്തിന്റെ കാതല്‍
വര്‍ഷത്തിലൊരിക്കല്‍ യാത്ര
വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പങ്കാളിക്കൊപ്പം, പറ്റുമെങ്കില്‍ കുട്ടികളില്ലാതെ യാത്ര പോകുക എന്നതാണ്. പരസ്പരം കൂടുതല്‍ അറിയാനും സന്തോഷിപ്പിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണം. ഉത്തരവാദിത്തങ്ങളുടെ ലോകത്ത് നിന്നുള്ള രക്ഷപ്പെടലാകണം ഈ യാത്ര. ഇത്തരം യാത്രകള്‍ എന്നും ജീവിതത്തിന് നവോന്മേഷം നല്‍കും. യാത്രകള്‍ക്ക് ശേഷം കൂടുതല്‍ ഉന്മേഷവും ഊര്‍ജ്ജവും അനുഭവപ്പെടും. മാത്രമല്ല പങ്കാളികള്‍ക്കിടയിലെ ബന്ധം ശക്തിപ്പെടുത്താനും അവര്‍ മാത്രമുള്ള യാത്രകള്‍ സഹായിക്കും. രണ്ടുപേരും ഇഷ്ടപ്പെടുന്ന, അവര്‍ക്ക് സമാധാനം നല്‍കുന്ന ഒരിടമായിരിക്കണം ഇതിനായി തിരഞ്ഞെടുക്കേണ്ടത്.
ആഴ്ചയിലൊരിക്കല്‍ പുറത്ത് പോകാം
ആഴ്ചയില്‍ ഒരിക്കല്‍ പുറത്തുപോകലാണ് നിയമത്തിലെ രണ്ടാമത്തെ ഒന്ന്. ഒരു വൈകുന്നേരം മറ്റ് തിരക്കുകളെല്ലാം മാറ്റിവെച്ച് കുടുംബവുമൊന്നിച്ച് പുറത്ത് പോകുന്നത് അവര്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കും. ഭക്ഷണം കഴിക്കാനോ, സിനിമ കാണാനോ, രണ്ടുപേരും ഇഷ്ടപ്പെടുന്ന മറ്റെന്തെങ്കിലും കാര്യത്തിനോ അതല്ലെങ്കില്‍ കടല്‍ക്കരയില്‍ പോയിരുന്ന് വെറുതേ വര്‍ത്തമാനം പറയാന്‍ ആണെങ്കിലും ആഴ്ചയില്‍ ഒരിക്കല്‍ ഒന്നിച്ച് പുറത്തുപോകുന്നത് ശീലമാക്കുന്നത് ബന്ധങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും.
ശാരീരിക അടുപ്പം എന്നും നിലനിര്‍ത്താം
മാനസികവും വൈകാരികവുമായ അടുപ്പത്തോടൊപ്പം ശാരീരികമായ അടുപ്പവും ബന്ധങ്ങളുടെ നിലനില്‍പ്പില്‍ വളരെ പ്രധാനമാണ്. ലൈംഗികത മാത്രമല്ല, ഒന്നിച്ചിരിക്കുന്നതും സ്‌നേഹത്തോടെ സ്പര്‍ശിക്കുന്നതും പങ്കാളിയുടെ സങ്കട നിമിഷങ്ങളില്‍ അവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതുമെല്ലാം ശാരീരികമായി അവരോടുള്ള അടുപ്പം വെളിവാക്കുന്നു.
ദിവസത്തിലൊരിക്കല്‍ ഫോണ്‍ നോക്കാതെ അരമണിക്കൂര്‍ പങ്കാളിയുമായി സംസാരിക്കുക
ഇക്കാലത്ത് എല്ലാവരും ഫോണില്‍ നിന്ന് കണ്ണുയര്‍ത്താതെ സംസാരിക്കാന്‍ പഠിച്ചവരാണ്. പക്ഷേ കണ്ണില്‍ നോക്കി സംസാരിക്കുമ്പോഴുണ്ടാകുന്ന മാനസിക അടുപ്പം അതിലുണ്ടാകില്ല. ഫോണില്‍ നോക്കി അല്ലെങ്കില്‍ ടിവിയിലോ കംപ്യൂട്ടറിലോ നോക്കി സംസാരിക്കുമ്പോള്‍ മറുഭാഗത്ത് ഇരിക്കുന്നയാള്‍ക്ക് തങ്ങള്‍ അവഗണിക്കപ്പെടുന്നതായി തോന്നും. ദിവസവും അരമണിക്കൂര്‍ ഫോണോ ടിവിയോ കംപ്യൂട്ടറോ ഇല്ലാതെ പങ്കാളിയുമായി വെറുതേ സംസാരിച്ചിരിക്കുക. ഈ സമയത്ത് പങ്കാളികള്‍ക്ക് പരസ്പരം ശ്രദ്ധിക്കാന്‍ കഴിയും. അനുഭവങ്ങളും വികാരങ്ങളും പങ്കുവെക്കാനും മനസ്സ് കൊണ്ട് കൂടുതല്‍ അടുക്കാനും പരസ്പരം മനസ്സിലാക്കാനും പിന്തുണ നല്‍കാനും സാധിക്കും.



Click it and Unblock the Notifications