Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ആവശ്യങ്ങളും ആഗ്രഹങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന പങ്കാളി, അവരെടുത്ത് വേണ്ടത് ഈ നയം
പുരുഷനായാലും സ്ത്രീ ആയാലും ദാമ്പത്യത്തില്‍ നിന്ന് ചില കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അവ പരിഗണിക്കാപ്പെടാതെ പോകുമ്പോള്‍, പ്രത്യകിച്ച് കാലങ്ങളോളം അവഗണിക്കപ്പെടുമ്പോള്‍ ബന്ധത്തില്‍ തന്നെ നിരാശയും മടുപ്പും തോന്നാം. ദാമ്പത്യത്തില്‍ പങ്കാളികള്‍ പരസ്പരമോ അല്ലെങ്കില്‍ ഒരാള്‍ മറ്റൊരാളുടെയോ ആവശ്യങ്ങള്‍ പരിഗണിക്കാതിരിക്കുന്നത് വൈകാരികമായ അടുപ്പമില്ലായ്മയിലേക്ക് നയിക്കും. രണ്ട് അപരിചതരെ പോലെ ഏറെക്കാലം ബന്ധത്തില്‍ തുടര്‍ന്നതിന് ശേഷം അവര്‍ വേര്‍പിരിയുകയും ചെയ്തേക്കാം.

പക്ഷേ ബന്ധത്തില്‍ തന്റെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല എന്ന് തോന്നുമ്പോള്‍ അതിനെന്താണ് പരിഹാരമെന്ന് ചിന്തിക്കുകയോ ആ പരിഹാരം നടപ്പിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യാതിരിക്കുന്നതാണ് വൈകാരികമായ അടുപ്പമില്ലായ്മയിലേക്ക് ബന്ധങ്ങളെ എത്തിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പങ്കാളികള്‍ക്ക് ചെയ്തുനോക്കാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ആവശ്യത്തിന്റെ പ്രസക്തി
നമ്മുടെ ആവശ്യങ്ങള്‍ എത്രത്തോളം പ്രസക്തമാണെന്ന് വിലയിരുത്തുക. അവ വളരെ പ്രധാനപ്പെട്ടവയാണോ അതോ നിസാരമാണോ എന്ന് തിരിച്ചറിയുക. നിസ്സാരമായ കാര്യങ്ങളാണെങ്കില്‍ പങ്കാളിക്ക് അത് നിര്‍വ്വഹിക്കാന്‍ കഴിഞ്ഞില്ലെന്നുള്ള യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക. അതുകൊണ്ട് സാരമായ പ്രശ്നങ്ങള്‍ സംഭവിക്കാനില്ലെന്നതും ഉള്‍ക്കൊള്ളുക. നേരെമറിച്ച്, വളരെ പ്രധാനപ്പെട്ട, വിട്ടുവീഴ്ച ചെയ്യാനാകാത്ത ആവശ്യമാണ് പങ്കാളി അവഗണിക്കുന്നതെങ്കില്‍ അടുത്തതായി എന്താണ് ചെയ്യാന്‍ കഴിയുകയെന്നത് നോക്കുക. ഉദാഹരണത്തിന് പുറത്ത് നിന്ന് ഒരാളുടെ സഹായം തേടുകയോ ഒരു കൗണ്‍സിലറുമായി സംസാരിച്ച് ഈ അവസ്ഥയെ എങ്ങനെ നേരിടാമെന്ന് മനസ്സിലാക്കുകയോ ചെയ്യുക.
പങ്കാളിയുടെ വശം മനസ്സിലാക്കുക
നിരന്തരമായി നമ്മുടെ ആവശ്യങ്ങള്‍ പങ്കാളി അവഗണിക്കുന്നതിന് പിന്നിലെ കാരണം മനസ്സിലാക്കുക വളരെ പ്രധാനമാണ്. ഇതിനായി പങ്കാളിയുടെ വശം അറിയേണ്ടതുണ്ട്. തങ്ങളുടെ ആവശ്യത്തെ കുറിച്ച് എന്താണ് മനസ്സിലാക്കിയതെന്ന് അവരോട് ചോദിച്ചറിയുക. അത്തരം സംസാരത്തിലൂടെ തന്നെ അത് പരിഗണിക്കപ്പെടാതിരിക്കാനുള്ള കാരണം ബോധ്യപ്പെട്ടേക്കും.
ബോധ്യപ്പെടുത്തുക
പങ്കാളിയെ കേട്ടുകഴിഞ്ഞാല്‍ നമ്മുടെ വശം പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതാണ് അടുത്ത ഘട്ടം. നമ്മുടെ ആവശ്യം എത്രത്തോളം പ്രധാനമാണെന്നും അവ പരിഗണിക്കപ്പെടാതിരിക്കുമ്പോള്‍ കടന്നുപോകേണ്ടിവരുന്ന മാനസികാവസ്ഥകള്‍ എന്താണെന്നും മനസ്സിലാക്കാന്‍ അവര്‍ക്ക് അവസരം നല്‍കുക. വ്യക്തതയോടെ അത് പറഞ്ഞുമനസ്സിലാക്കുക.
പരസ്പരം മനസ്സിലാക്കുക
അന്യോന്യം അവസ്ഥകളും സാഹചര്യങ്ങളും മനസ്സിലാക്കുകയും പങ്കാളികള്‍ രണ്ടുപേരുടെയും ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ചിലപ്പോള്‍ ചെറിയ കാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്ന വസ്തുത ഉള്‍ക്കൊള്ളുക.
സമയം നല്‍കുക
ഏതൊരു കാര്യവും ആവശ്യവും അടുത്ത നിമിഷം തന്നെ, അല്ലെങ്കില്‍ ഉടന്‍ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയാണ് മിക്കപ്പോഴും മോഹഭംഗത്തിന് ഇടയാക്കുക. പങ്കാളിക്ക് കുറച്ച് സമയം നല്‍കുക. പല കാരണങ്ങള്‍ കൊണ്ട് നിങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. ആവശ്യവും അതിന്റെ പ്രാധാന്യവും ബോധ്യപ്പെടുത്തിയതിന് ശേഷം ഉടനൊരു ഇടപെടല്‍ പ്രതീക്ഷിക്കാതെ ചിന്തിക്കാന്‍ അവര്‍ക്ക് സമയം നല്‍കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications