Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
അനശ്വരസ്‌നേഹത്തിന്റെ മാതൃക, പുരുഷന്‍ തന്റെ ഇഷ്ടപങ്കാളിയോട് മാത്രം ചെയ്യുന്ന കാര്യങ്ങള്‍
ജീവിതമെന്നത് ഒരു റോളർകോസ്റ്റർ യാത്രയാണ് എന്ന് പലരും പറയാറുള്ളത് ഒരു പരിധി വരെ ശരിയാണെന്ന്. സങ്കൽപ്പിക്കാനാവാത്ത, മികച്ച സന്തോഷം നല്‍കുന്ന ഉയർച്ചകളുടെയും അപ്രധേക്ഷിതവും വേദനാജനകവുമായ കുത്തനെയുള്ള താഴ്ചകളുടെയും കൂടിച്ചേരലാണ് ജിവിതം. ഈ അത്ഭുതകരമായ യാത്രയില്‍ നമോടൊപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ അല്ലെ.. ഈ വ്യക്തി ആരാണെന്ന് പറയുക എളുപ്പമല്ല, ചുരുക്കത്തില്‍ നിങ്ങളെ നിരുപാധികം സ്നേഹിക്കുന്ന "ഒരാൾ".
നമ്മൾ സ്നേഹത്തെ എങ്ങനെ നിർവചിക്കുന്നു എന്നത് സംസ്കാരങ്ങൾ, ലിംഗഭേദങ്ങൾ, വ്യക്തികൾ എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. നമ്മൾ ഓരോരുത്തരും അവരവരുടെ വികാരങ്ങൾ അവരുടേതായ രീതിയിൽ പ്രകടിപ്പിക്കുന്നു. എന്നാൽ മനുഷ്യരെന്ന നിലയിൽ നമ്മൾ സമാനമായ ചില പ്രണയ മാതൃകകൾ പ്രകടിപ്പിക്കാറുണ്ട്.

പ്രണയിനിയുടെ മുന്നില്‍ ദുര്‍ബലവശത്ത മറച്ചുവെക്കുന്നു
സമൂഹം വളരെക്കാലമായി പുരുഷന്മാരെ അവരുടെ വികാരങ്ങൾ മറച്ചു വെക്കുവാന്‍ അനുവദിക്കാറുണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്ന പുരുഷ സ്വഭാവങ്ങള്‍ എന്നത് : സ്ത്രീകളേക്കാള്‍ അജയ്യരാന് പുരുഷന്മാര്‍ എന്നതും, അവർ ഒരിക്കലും കരയുന്നില്ല എന്നതും. മിക്ക പുരുഷന്മാരും ഈ രീതിയില്‍ ആകുവാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, തങ്ങളുടെ പ്രിയപ്പെട്ടവരുടെ മുന്നിൽ എല്ലാം തുറന്നുപറയാനും അവരുടെ യഥാർത്ഥ നിറം വെളിപ്പെടുത്താനും അവർ ഭയപ്പെടില്ല.
എല്ലാ ദിവസവും സൗന്ദര്യത്തെ ആസ്വദിക്കുന്നു
നമ്മുടെ സമൂഹം വികലമായ സൗന്ദര്യ സങ്കല്‍പ്പങ്ങളോടൊപ്പമാണ് സഞ്ചരിക്കുന്നത് എങ്കിലും, ഈ വസ്തുതകള്‍ അറിയുന്നവര്‍ പോലും മേക്കപ്പിനാല്‍ സൌന്ദര്യം വര്‍ദ്ധിപ്പിച്ചത് എന്ന് അറിഞ്ഞിരുനാല്‍ പോലും സ്വന്തം പ്രണയിനിയുടെ സൗന്ദര്യത്തെ ആസ്വദിക്കുന്നവരാണ് പുരുഷന്മാര്‍. നിങ്ങൾ ഒട്ടും ആകര്‍ഷണീയമല്ലെന്നു നിങ്ങള്‍ക്ക് തോന്നി തുടങ്ങിയാല്‍ പോലും നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ പങ്കാളിയെ ഒഴിവാക്കരുത്, കാരണം നിങ്ങളുടെ അലങ്കോലമായ മുടിയും വീർത്ത കണ്ണുകളും പോലും അവന് പ്രിയങ്കരമായിരിക്കും . അവൻ നിങ്ങളുടെ പൂർണമായ അപൂർണതകളെ വിലമതിക്കും, കാരണം എല്ലാത്തിലും ഒടുവില്‍ അതാണ് നിങ്ങളെ, നിങ്ങളാക്കുന്നത്.
നിങ്ങളുടെ സന്തോഷത്തിനായി ത്യാഗങ്ങൾ ചെയ്യുന്നു
ഒരു പുരുഷൻ ഒരു സ്ത്രീയെ ശരിക്കും സ്നേഹിക്കുന്നുവെങ്കിൽ, തന്‍റെ പ്രണയിനിയെ സന്തോഷിപ്പിക്കാൻ അവൻ ഒരുപാട് ത്യാഗം ചെയ്യും. എന്നാൽ പ്രണയത്തിന്‍റെ പേരിലുള്ള ത്യാഗങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, അത് ഒരിക്കലും ഒരു ചലച്ചിത്രം പോലെ പ്രതീക്ഷിക്കരുത് ഏന് മാത്രം.
ഏറ്റവും വലിയ ചിയർ ലീഡർ
ഒരു പുരുഷന്‍ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെങ്കിൽ, അവൻ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ചിയർ ലീഡർ ആയിരിക്കും. നിങ്ങൾ സന്തോഷവാനായിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നതുപോലെ, നിങ്ങളുടെ വിജയം അവന്‍റെവിജയമായി മാറും. സ്നേഹമുള്ള ഒരു മനുഷ്യൻ നിങ്ങളോട് മത്സരിക്കില്ല, അവൻ നിങ്ങളോടൊപ്പം ഒരുമിച്ച് വിജയിക്കും. നിങ്ങളുടെ ഓരോ പ്രയത്നവും അവൻ എല്ലായിപ്പോഴും അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നില്ലെങ്കിലും, നിങ്ങൾക്ക് പ്രധാനപ്പെട്ടതെന്താണെന്ന് അവൻ അറിയുകയും എപ്പോഴും ആ സന്ദര്‍ഭങ്ങളില്‍ ഉണ്ടായിരിക്കുകയും ചെയ്യും. നിങ്ങളെ സ്നേഹിക്കുന്ന മനുഷ്യൻ നിങ്ങളുടെ ഏറ്റവും വലിയ പിന്തുണക്കാരനും ഏറ്റവും അർപ്പണബോധമുള്ള ആരാധകനുമായിരിക്കും.
അവൻ നിങ്ങളുടെ സ്നേഹത്തിനായി പോരാടിക്കൊണ്ടിരിക്കും
സ്നേഹം എത്ര ശക്തമാണെങ്കിലും, ജീവിതമെന്നത് ചില വെല്ലുവിളികളും തടസ്സങ്ങളളും നിറഞ്ഞതാണ്. എന്നാൽ ഒരു പുരുഷന്‍ നിങ്ങളെ സ്നേഹിക്കുമ്പോൾ, അവൻ നിങ്ങളുടെ ബന്ധത്തിന് വേണ്ടി പോരാടും. അവന്‍ ചിലപ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ ഒരു നിമിഷം പിന്നോട്ട് പോകേണ്ടി വന്നേക്കാം, പക്ഷേ അവൻ എപ്പോഴും തിരിച്ചുവരുമെന്ന് ഓർക്കുക. കാരണം നിങ്ങളുടെ ബന്ധം പോരാടേണ്ട ഒന്നാണെന്ന് അവനറിയാം.



Click it and Unblock the Notifications